“മിസ്സെന്താ കരയുവായിരുന്നോ.”
“ഹേയ്. കരഞ്ഞതൊന്നുമല്ല.”
അവര്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു,
“എന്തിയേ ജോസ് സാര്‍.”
“അങ്ങേരിന്നു വന്നില്ല. ഞാന്‍ ഉച്ച മുതല്‍ വിളിക്കുന്നതാ ഫോണ്‍ കിട്ടുന്നില്ല. ഇവിടില്ലന്നു തോന്നണു.”
ശൗരിയൊന്നു ചിരിച്ചു.
“എന്താടാ ചിരിച്ചത്.”
ആലീസിനു അവന്‍ ചിരിച്ചതെന്തിനാണന്ന് മനസ്സിലായില്ല
“അല്ല വിളിച്ചാലെങ്ങനെ കിട്ടാനാന്നോര്‍ത്തു ചിരിച്ചതാ. അവൻ്റെ സിം കാര്‍ഡ് ഞാനൂരി രണ്ടു പീസാക്കി തോട്ടിലെറിഞ്ഞായിരുന്നു…”
ആലീസ് സീറ്റില്‍ നിന്നും ചാടിയെഴുന്നേറ്റു.
“നീയെന്താ പറഞ്ഞെ.”
അവള്‍ വിശ്വാസം വരാതെ തിരക്കി.
“അയാള്‍ടെ ഫോണും പേഴ്സും ഞാനിന്നലെത്തന്നെ പൊക്കി.”
അവളുടെ അവിശ്വസനീയത ആസ്വദിച്ചൊന്നു ചിരിച്ചിട്ട് ശൗരി പറഞ്ഞു *എന്നിട്ടെവിടെ.”
ഒറ്റ ശ്വാസത്തില്‍ അവള്‍ തിരക്കി. ആലീസിൻ്റെ ഹൃദയം അതിദ്രുതം മിടിച്ചു കൊണ്ടിരുന്നു.
“സ്‌കൂളിലെങ്ങനാ അതും കൊണ്ടു വരുന്നത്. ഞാന്‍ രാത്രിയില്‍ വീട്ടിലോട്ടു വരാം. കുഴപ്പമില്ലല്ലോ..”
ഇല്ലന്ന് അവള്‍ തല വെട്ടിച്ചു.
“അവൻ്റെ പേഴ്സിന്ന് ഒരേഴായായിരം രൂപ കിട്ടിയിട്ടുണ്ട്. അതീന്നൊരു മൂവായിരം ഞാന്‍ മിസ്സിനു തരാം.”
അവന്‍ ബാഗിനുളളില്‍ നിന്നും നോട്ടുകളെടുത്ത് അവൾക്കു കൊടുത്തു. ആലീസിൻ്റെ ള്ളിലൊരു തണുപ്പു പടര്‍ന്നു. ഇവൻ വിചാരിച്ച പോലെയല്ലല്ലോന്ന് അവളോര്‍ത്തു.
*ഞാനെപ്പളാ വരണ്ടത് വീട്ടിലോട്ട്.”
അവന്‍ തിരക്കി.
“ഒന്‍പത് മണി കഴിഞ്ഞ് എപ്പോൾ വേണേലും പോന്നോ”
“എങ്കില്‍ മിസ്സിവിടിരുന്നോ, ഞാന്‍ പോയേക്കുവാ..”
അവനെണീറ്റു.
ആലീസിൻ്റെ മനസ്സിൽ ആശ്വാസവും ഒപ്പം ഒരു വല്ലായ്മയും നിറഞ്ഞു. ഇത്രയും വലിയ ഒരു ചതിയിൽ നിന്ന് തന്നെ രക്ഷിച്ചതിന് പകരം അവൻ ചോദിക്കാൻ പോകുന്നത് തൻ്റെ ശരീരമായിരിക്കും. ജോസ് മാറി പകരം മറ്റൊരാൾ വരുന്നു.. ആദ്യം കാമുകൻ പതിനെട്ടാം വയസ്സിൽ.. പിന്നെ ഭർത്താവ്.. പിന്നെ ജോസ്.. ഇനി ഇവനും.. വല്ലാത്തൊരു ജീവിതം തന്നെ..
ആലീസ് മിഴകളടച്ചിരുന്നു.
മിസ്സേന്നുള്ള വിളി കേട്ട് ആലീസ് കണ്ണ് തുറന്നു. വാതിൽക്കൽ ശൗരി..