വായില്‍ വന്ന പുളിച്ച തെറി വിളിച്ചുകൊണ്ട് ജോസ് ബൈക്ക് സ്റ്റാൻഡിൽ വെച്ചിട്ട് ഹെഡ്ലൈറ്റ് ഓഫാക്കാതെ ഇറങ്ങി. കപ്പളത്തിൻ്റെ തലഭാഗം പിടിച്ചുയര്‍ത്തി റോഡിൻ്റെ ഓരത്തേക്കിടാന്‍ അയാളൊരു ശ്രമം നടത്തി. കപ്പളം നെഞ്ചോളം ഉയര്‍ത്തിപ്പിടിച്ച് അയാള്‍ ഒരു വശത്തേക്കു നീങ്ങി. അടുത്ത നിമിഷം തൻ്റെ തൊട്ടുമുന്നില്‍ മുഖംമൂടി വച്ച ഒരു രൂപം കണ്ട് ജോസ് ഞെട്ടി. അടിവസ്ത്രം മാത്രം ധരിച്ച ദേഹമാകെ കരിപുരട്ടിയ ഒരു രൂപം. അയാളുടെ വായില്‍ ഒരു നീളന്‍ കുഴലുമുണ്ടായിരുന്നു. ഒന്നേ ജോസ് നോക്കിയുള്ളൂ. കുഴലില്‍ നിന്നും ചീറ്റിത്തെറിച്ച മുളകുവെള്ളം ജോസിൻ്റെ കണ്ണിലേക്കു വീണു. അസഹ്യമായ നീറ്റലില്‍ അയാള്‍ അലറി. അടുത്ത നിമിഷം ഒരു കവളംമടലുകൊണ്ട് മുഖമടച്ച് അടികിട്ടിയ ജോസ് നിലത്തേക്ക് വീണു. ഒറ്റക്കുതിപ്പിനു ജോസിൻ്റെ നെഞ്ചിലേക്ക് കയറിയിരുന്ന് അയാൾ തൻ്റെ മുട്ടമര്‍ത്തി. പിന്നെ പോക്കറ്റിനുള്ളിൽ കയ്യിട്ട് മൊബൈലും പഴ്സെടുത്തു.. ജോസ് തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മിന്നല്‍ വേഗത്തില്‍ അയാള്‍ ജോസിൻ്റെ നെഞ്ചില്‍ നിന്നെണീറ്റു കപ്പളം ചാടിക്കടന്ന് തൊട്ടടടുത്തുളള എട്ടടിയോളം പൊക്കമുള്ള കയ്യാലവഴി പിടിച്ചു കയറി ഇരുട്ടിലേക്കൂളിയിട്ടു.
ജോസ് ഉരുണ്ടുപിരണ്ടെണീറ്റു. നീറ്റലു കാരണം കണ്ണു തുറക്കാൻ വയ്യ. അയാള്‍ ഒരു തരത്തില്‍ വഴിയിലൂടെ വേച്ചു വേച്ചോടി അടുത്തു കണ്ട വീട്ടിലേക്ക് കയറി. മുറ്റത്തു ബക്കറ്റിലിരുന്ന മഴവെളളത്തില്‍ മുഖം കഴുകി. പോലീസില്‍ പരാതിപ്പെടണാ വേണ്ടയോ എന്നായിരുന്നു ബൈക്കില്‍ വീട്ടിലേക്കു പോകുമ്പോള്‍ അയാളുടെ ചിന്ത മുഴുവനും. പേഴ്സിലുണ്ടായിരുന്ന ഏഴായിരം രൂപ പോയതിലല്ല വിഷയം. മൊബൈല്‍ ഫോണ്‍. അതൊരു വെടിമരുന്നാണു. തന്നെ നശിപ്പിക്കാനുള്ള എല്ലാം അതിലുണ്ട്. തന്നെ മാത്രമല്ല ആലീസിനെയും.. ജോസിൻ്റെ തല പെരുത്തു. ആരായിരിക്കും അയാള്‍. ജോസിനു ആലോചിച്ചിട്ടൊരു എത്തും പിടിയും കിട്ടിയില്ല. തന്നെ മാത്രം ലക്ഷ്യം വെയ്ക്കണ്ട കാര്യമെന്താണു. ഇനി കാശു കൊടുക്കാഞ്ഞതിനോ മറ്റോ ആലീസെങ്ങാനും ആരെയേലും ഏർപ്പാടാക്കിയതാണോ.. അതിനു ചാൻസില്ല. അവള്‍ക്ക് യാതൊരറിവുമില്ല താന്‍ അവളുടെ വീഡിയോ മൊബൈലിലെടുത്ത കാര്യം. പിന്നെയാരായിരിക്കും.? ഭയം കൊണ്ട് ജോസിനു തലയ്ക്ക് വട്ടു പിടിക്കുന്നപോലെ തോന്നി.
രാത്രി എട്ടേമുക്കാല്‍ കഴിഞ്ഞാണു ശൗരി അന്നു വീട്ടിലെത്തിയത്. സുധ ചോദിച്ചപ്പോള്‍ അമ്പലത്തില്‍ പോയീന്നുളള മറുപടിയാണു കിട്ടിയത്. കുളിയും അത്താഴവും കഴിഞ്ഞ് മുറിയില്‍ കയറിയതും അവന്‍ ജോസിൻ്റെ മൊബൈലെടുത്തു നോക്കി. സോണി എറിക്സണിൻ്റെ പുതിയ മോഡല്‍ ഫോണ്‍. അവനതിൻ്റെ ബാക്ക് കവര്‍ ഊരി സിം എടുത്തു മാറ്റിയിട്ട് ഫോണ്‍ ഓണ്‍ ചെയ്തു. ഗാലറിയില്‍ നിറയെ ആലീസിൻ്റെ ഫോട്ടോസും അഞ്ചോളം വീഡിയോസുമുണ്ടായിരുന്നു. അതോരോന്ന് കണ്ട് രസിച്ചു കൊണ്ട് ശൗരി ബെഡ്ഡിലേക്കു ചാരിക്കിടന്നു.
പിറ്റേന്ന് സ്‌കൂള്‍ വിട്ടയുടനെ ശൗരി ട്യൂഷന്‍ സെന്ററിലേക്ക് ചെന്നു നോക്കി. ജോസ് അവിടെയില്ലന്ന് അവനു ദൂരെ നിന്നെ മനസ്സിലായി. ബൈക് അവിടെയെങ്ങും കാണാനില്ല. അവന്‍ ഓഫീസിലേക്ക് കയറിച്ചെന്നു. മേശപ്പുറത്തു തല വെച്ച് ആലീസിരിപ്പുണ്ടായിരുന്നു.
“മിസ്സേ”
അവള്‍ തലയുയര്‍ത്തി നോക്കി.. ആലീസിൻ്റെ മിഴികള്‍ കലങ്ങിയിരിക്കുന്നതു കണ്ടതും ശൗരിയുടെ ഉള്ളളാന്നുലഞ്ഞു.
“നീയോ… വാ ഇരിക്ക്..”
അവന്‍ ഒരു കസേര വലിച്ചിട്ടിരുന്നു.