” എനിക്ക് കുടുംബക്കാരെ കുറച്ചുപേരെ കാണാനുണ്ട്…… അവിടെയും ഇവിടെയുമായി കിടക്കുന്ന സ്ഥലങ്ങളിലൊക്കെ ഒരു തീരുമാനം ഉണ്ടാക്കണം…… മൂന്നാലു ദിവസം പിടിക്കും…… ആ സമയത്ത് വീട് വൃത്തിയാക്കാം..”
സനോജ് അതിനും മൂളി..
” നീ ഏർപ്പാടാക്കിയ ആ ചെക്കനേയും ഒഴിവാക്കിയേക്ക്……. ”
കുറച്ചു നേരം കാറിനുള്ളിൽ നിശബ്ദതയായിരുന്നു..
” മോൾ ഒപ്പിട്ട പേപ്പറൊക്കെ പ്രശ്നമാകുമോ മാഷേ…….? ”
വിനയചന്ദ്രൻ ആ കാര്യം മാത്രം സംസാരിക്കാത്തത് മനസ്സിലാക്കി സനോജ് ചോദിച്ചു……
” നിലവിൽ കുഴപ്പമില്ല… ഞാൻ മരിച്ചാൽ പ്രശ്നമാണ്… ”
അയാൾ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു..
******* ******* ***** ******
രാത്രി താഹിറിന്റെ കോൾ വന്നതു മുതൽ രാജീവ് അസ്വസ്ഥനായിരുന്നു…
അയാൾ ഓഫിസിലേക്ക് പോകുവാനായി കാറിലായിരുന്നു..
സിഗ്നൽ കാത്തു കിടക്കുമ്പോൾ അയാളൊരു കാഴ്ച കണ്ടു..
തൊട്ടടുത്ത കാറിലിരുന്ന് ചുംബിക്കുന്ന രണ്ട് കൗമാരക്കാർ……
അതിലൊരാൾ അനാമികയാണെന്ന് കണ്ട് രാജീവ് നടുങ്ങി…
അനാമിക…..!
തന്റെ സ്വപ്നങ്ങൾ ഓരോന്നായി തകർന്നു തുടങ്ങുന്നത് അയാളറിഞ്ഞു …
പാടില്ല………!
അയാളുടെ മനസ്സ് മുരണ്ടു..
സിഗ്നൽ കടന്ന് യു ടേൺ എടുത്ത് രാജീവ് കാർ തിരിച്ചു..
വിടില്ല രണ്ടിനേയും… ….!
അയാളുടെ മനസ്സിൽ പക തിളച്ചുകൊണ്ടിരുന്നു ..
മുറ്റത്ത് കാർ വന്ന് നിൽക്കുന്നത് കണ്ട് കാഞ്ചന വാതിൽ തുറന്നു…
വലിഞ്ഞു മുറുകിയ മുഖത്തോടെ അയാൾ ധൃതിയിൽ അകത്തേക്ക് കയറി…
” അനാമിക എവിടെ… ….? ”
” അവൾ കോളേജിൽ………. ”
പറഞ്ഞു തീരുന്നതിനു മുൻപ്, കാഞ്ചനയുടെ കവിളിൽ അടിവീണു…
കാഞ്ചന ഞെട്ടലോടെ അയാളെ നോക്കി…
“എന്നെ വിഡ്ഡിയാക്കാൻ നിൽക്കരുത്..”
കോപാകുലനായി അയാൾ പല്ലുകൾ ഞെരിച്ചു..
” നീ കാര്യം പറ………..”
അടി കൊണ്ട കവിൾ തിരുമ്മി കാഞ്ചനയും ദേഷ്യപ്പെട്ടു……
അല്പം ശാന്തനായി താൻ കണ്ട കാര്യം രാജീവ് അവളോട് പറഞ്ഞു.
ജിത്തുവാണെന്ന് അറിയാമായിരുന്നുവെങ്കിലും കാഞ്ചന ഇങ്ങനെയാണ് പറഞ്ഞത്……
” നീ കണ്ടത് വേറെ വല്ലവരെയും ആയിരിക്കും…… “