അർത്ഥം അഭിരാമം 8
Ardham Abhiraamam Part 8 | Author : Kabaneenath
[ Previous Parts ] [ www.kkstories.com ]
കാറിനുള്ളിൽ നിശബ്ദതയായിരുന്നു…….
പുലർന്നു വരുന്ന നഗരം തിരക്കിനു കോപ്പുകൂട്ടുന്ന കാഴ്ച, വിനയചന്ദ്രൻ ഗ്ലാസ്സിലൂടെ കണ്ടു…….
പട്ടാമ്പി എത്തിയപ്പോൾ വിനയചന്ദ്രൻ പുറത്തേക്ക് സൂക്ഷിച്ചു നോക്കുന്നത് സനോജ് കണ്ടു..
“എന്താ മാഷേ……. ? ”
” വല്ല മാടക്കടയും കണ്ടാൽ നീ നിർത്ത്… ഹോട്ടലൊന്നും വേണ്ട, വയറെരിയുന്നുണ്ട്…… ”
വിനയചന്ദ്രൻ പുറത്തേക്ക് ശ്രദ്ധിക്കുന്നതിനിടയിൽ പറഞ്ഞു……
അഞ്ചു മിനിറ്റു കൂടി സനോജ് വണ്ടി ഓടിച്ചു……
പനയോല മേഞ്ഞ ചായ്പ്പു പോലെ ഒരു ലഘു ഭക്ഷണശാല കണ്ടപ്പോൾ അവൻ കാറൊതുക്കി നിർത്തി……
രണ്ടു വടയും കട്ടൻചായയും വിനയചന്ദ്രൻ കഴിച്ചു..
സനോജ് ദോശയും ചായയും കഴിച്ചു……
വിനയചന്ദ്രൻ പ്രഭാത ഭക്ഷണം പതിവില്ലാത്തതാണല്ലോ എന്ന് സനോജ് ഓർത്തു……
മാത്രമല്ല, ഇന്നലെ മുതൽ ഈ നിമിഷം വരെ അയാൾ മദ്യപിച്ചിട്ടില്ല ….
മാഷിനെ പിടിച്ചുലയ്ക്കാൻ മാത്രം എന്താണ് സംഭവിച്ചതെന്ന് അവനൊന്നും മനസ്സിലായില്ല …
ഇന്നലെ ഉച്ചയ്ക്കു ശേഷം ബാങ്കിൽ നിന്ന് പണമെടുത്ത് വന്ന ശേഷം ഒന്നോ രണ്ടോ വാക്കുകളല്ലാതെ തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് അവനോർത്തു……
കുറച്ച് പണം തനിക്കും തന്നു…
വിനയചന്ദ്രന്റെ നിർദ്ദേശപ്രകാരം മാറിയെടുത്ത കാറിലായിരുന്നു യാത്ര…
കാർ ഓടിക്കൊണ്ടിരുന്നു…
പെരിന്തൽമണ്ണയിലെത്തി, കോഴിക്കോട് റോഡിന് കാർ നീങ്ങി……
വിനയചന്ദ്രൻ കൈ കൊണ്ടും , ചില അവസരങ്ങളിൽ മാത്രം സംസാരിച്ചും അവന് വഴി പറഞ്ഞു കൊടുത്തു …
അങ്ങാടിപ്പുറം എത്തി..
ക്ഷേത്രത്തിനു സമീപമുള്ള വഴിയിലേക്ക് കാർ കയറി ഓടിത്തുടങ്ങി……
കുറച്ചുദൂരം മുന്നോട്ടോടിയ ശേഷം കാർ നിർത്താൻ വിനയചന്ദ്രൻ ആവശ്യപ്പെട്ടു……
” ഇവിടം വരെയേ , വഴി കൃത്യമായി എനിക്കറിയൂ… ഇനി ആരോടെങ്കിലും ചോദിക്കണം…”
” ഞാൻ ചോദിക്കാം………..”
സനോജ് സീറ്റ് ബൽറ്റ് അഴിക്കാനൊരുങ്ങി……
” വേണ്ടടാ… ”
വിനയചന്ദ്രൻ സീറ്റ് ബൽറ്റ് അഴിച്ചിരുന്നു…