ഹരിയുടെ പോക്ക് ശെരി അല്ല എന്നു മനസിലാക്കിയ അച്ഛനു അവനെ ഉപദേശിച്ചു നേരെ ആകാൻ പറ്റില്ല എന്നു നന്നായി അറിയാം ആയിരുന്നു. താൻ ഈ പ്രായത്തിൽ ഇതിലും തല തെറിച്ച പണി ആണ് കാണിച്ചിരുന്നത് എന്നു അച്ഛന് നന്നായി അറിയാം.
അതു കൊണ്ടു അച്ഛൻ ഹരിയുടെ ചേട്ടനോട് പറഞ്ഞു ചേട്ടൻ നേരെത്തെ ബാംഗ്ലൂർ വർക്ക് ചെയ്തിരുന്ന കമ്പനിയിൽ ജോലി ശെരി ആക്കി.
ഹരിയെ നാട്ടിൽ നിന്നും കെട്ടു കെട്ടിക്കാൻ തീരുമാനിച്ചു.
ഹരിക്കു നാട്ടിൽ നിന്നും മാറി നില്കാൻ താല്പര്യം ഇല്ലങ്കിലും. അച്ഛനു തന്റെ ചുറ്റി കളികളെ കുറിച്ച് മനസിലായി തുടങ്ങി എന്നു അറിഞ്ഞത് കൊണ്ടു അവൻ മനസില്ല മനസോടെ സമ്മതിച്ചു.
അങ്ങനെ ഹരി ബാംഗ്ലൂറിലേക്ക് ട്രെയിൻ കേറി. യാത്രയിൽ എല്ലാം അവന്റെ മനസ്സിൽ ബാംഗ്ലൂർ ജീവിതം എന്തായിരിക്കും എന്ന ചിന്ത ആയിരുന്നു.
ബാംഗ്ലൂർ എത്തിയ ഹരിക്കു കമ്പനി വക അക്കൗമഡേഷൻ ചേട്ടൻ പറഞ്ഞു ശെരി ആക്കിയിരുന്നു.
കമ്പനി ഫ്ലാറ്റിൽ ആണ് അക്കൗമഡേഷൻ പക്ഷെ ഷെയറിങ് ആണ്ല ഫാമിലി ആണെങ്കിൽ ഒരു ഫ്ലാറ്റ് കിട്ടും അല്ലെങ്കിൽ സിംഗിൾസിനെ ഒരു ഫ്ലാറ്റിൽ ഷെയർ ചെയ്തു നിൽക്കേണ്ടി വരും.
ഹരിക്കു റൂo മറ്റേ ആയി കിട്ടിയത് രഞ്ജിത് ആണ്. രഞ്ജിത്തും ന്യൂ ജോയിനിങ് ആണ് വന്നിട്ട് രണ്ടു മൂന്ന് അഴിച്ചയെ ആയിട്ടുള്ളു.
വന്ന ദിവസം തന്നെ രഞ്ജിതനോട് ചോദിച്ചു കമ്പനിയിലെ കാര്യങ്ങൾ മനസിലാക്കി ഹരി. താൻ അടക്കം 4 ട്രൈനീ മാർ ഉണ്ട്..
രഞ്ജിത്തിന്റെ സംസാരത്തിൽ നിന്നും കമ്പനിയിൽ അത്യാവിശം പണി എടുക്കേണ്ടി വരും എന്നു ഹരിക്കു മനസിലായി.സൈറ്റ് എല്ലാം വിസിറ്റ് ചെയേണ്ടി വരും. പിന്നെ മന്ത് എന്റെ പേപ്പർ എല്ലാം ട്രൈനീ മാർ തന്നെ നോക്കണം അങ്ങനെ സകല മാന പണികളും.
രഞ്ജിത്തുമായി ഹരി വേഗം അടുത്തു. അവന്റെ സംസാര രീതിയിൽ നിന്നും ആളു ഒരു ഗ്രാമവാസി ആണ് എന്നു ഹരിക്കു മനസിലായി. അധികം ചുറ്റു പടു ഉള്ള വീട്ടിൽ നിന്നും അല്ല. എന്നാലും ആളു പാവം ആണ്.