” മോനെ … ചേച്ചിയോട് ദേഷ്യമുണ്ടോ നിനക്ക് ?”
”എന്തിന് ?” അവൻ അവളുടെ നെറ്റിയിൽ മുത്തി
”അല്ല .. പോകേണ്ടതല്ലേ നിനക്ക് ..കേസും കോടതിയുമൊക്കെയായാൽ പിന്നെ ..”
” അങ്ങനെയൊന്നുമുണ്ടാകില്ല ചേച്ചീ .. അമ്മ പറഞ്ഞത് കേട്ടില്ലേ ? തിരിച്ചു നമ്മളും കൊടുക്കെന്നറിഞ്ഞാൽ അവര് കേസ് പിൻവലിക്കുകയോ കോംപ്രമൈസിന് വരികയോ എന്തേലും ചെയ്യും ”
”ഊം ..അമ്മ നമ്മുടെ കൂടെയുള്ളതൊരു ധൈര്യമാ അല്ലെ ” കാവേരി അവന്റെ മുടിയിഴകളിൽ തഴുകി കൊണ്ടവന്റെ നേരെ ചെരിഞ്ഞു കിടന്നു .
” പിന്നയെല്ലാതെ … ഒന്നുവല്ലേലും തന്നെ നമ്മളെ ഇത്ര വരെ വളർത്തിയില്ലേ . അതും എന്തേലും നോക്കി ഇരിക്കുന്ന ഈ സമൂഹത്തിന്റെ നടുവിൽ ” മഹി അവളെ തന്നോട് ചേർത്തു .
”’ ഹമ് ..”’ കാവേരി മൂളിയിട്ട് അവനെ നോക്കി എന്തൊക്കെയോ ആലോചിച്ചു കിടന്നു .
”എടിയേച്ചീ … ”
” ഹ്മ്മ്… ”
” നീ വേണ്ടാത്തതൊന്നും ചിന്തിക്കണ്ട കേട്ടോ ..എന്തുവന്നാലും ഞാനുണ്ട് കൂടെ . ”
”ഹ്മ്മ് ..എനിക്കറിയാടാ ” കാവേരി തന്നെ ചുറ്റി വെച്ചിരിക്കുന്ന അവന്റെ കൈവിരലിൽ ഉമ്മവെച്ചു .
” എന്നാ ഉറങ്ങിക്കോ .. ഒന്നും ആലോചിക്കേണ്ട ”
” ഉറക്കം വരുന്നില്ലടാ .. അതാ ഞാൻ . നിന്റെ കൂടെ ഇങ്ങനെ കിടക്കുമ്പോ ഒരു സമാധാനം . സമയമെത്രയായി ?”
” മൂന്നുമണി ആയിക്കാണും . ഞാൻ മുന്നേ നോക്കിയപ്പോൾ രണ്ടര കഴിഞ്ഞിരുന്നു ”
”അയ്യോ ..അത്രേമായോ ? രാവിലെ എംപ്ലോയ്‌മെന്റിൽ ഒന്ന് പോണം ..സെലീനാമ്മ യുടെ കൂടെ പൊക്കോളാന്‍ അമ്മ പറഞ്ഞു . അവിടെപ്പോയി വായിക്കോട്ട വിട്ടോണ്ടിരുന്നാൽ എങ്ങനാ ” കാവേരി അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു .
”അതെന്നാ എംപ്ലോയ്‌മെന്റിൽ ? സെലീനാമ്മ നിനക്ക് കൂട്ടുവരുന്നതാണോ ?”
” ഇനി മുന്നോട്ട് ജീവിക്കണ്ടെടാ മാഹീ ..ഇന്നാള് ഒരു താത്കാലിക വേക്കൻസി വന്നപ്പോ വിളിച്ചതാ . രജീഷേട്ടൻ വിട്ടില്ല . അതുകൊണ്ടു ചിലപ്പോ ഇനി വിളിക്കില്ല ഒന്നിനും .അതുകൊണ്ടെഴുതിക്കൊടുക്കണം .പിന്നെ സെലീനാമ്മക്ക് പുതുക്കാൻ ഉണ്ടെന്ന് ”