തൃഷ്ണ 2 [മന്ദന്‍ രാജാ]

Posted by

”ഊം ..ഞാനെല്ലാം പറഞ്ഞു . പേടിക്കണ്ടടാ .. തോട്ടത്തിലെന്തോ യൂണിയൻ പ്രശ്നം ഉണ്ടായി അടിപിടിയായി . അതിന്റെ മൊഴിയെടുക്കാനാ പോലീസ് വന്നേ ” കാവേരി അവന്റെ മുഖത്ത് തഴുകി

”ആണോ … പേടിച്ചുപോയി പണ്ടാരം . പിന്നെയെന്നാത്തിനാ നീയമ്മയോടു പറയാൻ പോയെ ? ശ്ശൊ !!”

മഹിക്ക് പാതി ആശ്വാസമായെങ്കിലും അമ്മയെ എങ്ങനെയഭിമുഖീകരിക്കുമെന്നുള്ള സങ്കോചം ഉണ്ടായിരുന്നു .

”നമ്മടെ അമ്മേടെ അടുത്തൂന്ന് മറയ്ക്കാൻ പറ്റുമോ മോനെ .. ഒരു മുഖഭാവത്തിൽ നിന്നും എല്ലാം മനസ്സിലാക്കും അമ്മ . എന്നെകണ്ടതേ ഇങ്ങോട്ടു ചോദിച്ചു .. പിന്നെ പറയേണ്ടിവന്നു . അതുകൊണ്ട് പാതി സമാധനമായി ”

”എന്നിട്ടെന്നാ പറഞ്ഞു അമ്മ ?” മഹിക്ക് ഉദ്വെഗമായി .

” ഒന്നും പറഞ്ഞില്ല .. പേടിക്കണ്ടാന്ന് മാത്രം പറഞ്ഞു . ”

”ഡാ … വെള്ളേം എടുത്തു വെച്ചിട്ടുണ്ട് ..ഡീ നീയും കുളിച്ചു തുണി മാറ് . അവൻ കുളിക്കുമ്പോഴേക്കും നിനക്കുള്ള ചൂടുവെള്ളം ആകും ” സാവിത്രി വാതിൽക്കൽ വന്നു പറഞ്ഞപ്പോൾ മഹി തന്റെ റൂമിലേക്ക് തോർത്തും മറ്റുമെടുക്കാൻ കയറി .

” എന്തോന്നാടാ വെരകിക്കൊണ്ടിരിക്കുന്നെ .. വിശപ്പില്ലെ വല്ലോം വാരിവലിച്ചു കഴിക്കാൻ നോക്ക് .അല്ലേൽ ആരോഗ്യം കെട്ടുപോകും ”

വാങ്ങിക്കൊണ്ടു വന്ന ബിരിയാണിയും പൊറോട്ടയും മസാല ദോശയുമെല്ലാം സാവിത്രി മേശയിൽ നിർത്തിയിരുന്നു . മഹി അതിൽ പരതിക്കൊണ്ട് എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന കണ്ടപപോൾ സാവിത്രി ഒച്ചയെടുത്തു . ഇഷ്ട ഭക്ഷണങ്ങൾ ആശിച്ചു വാങ്ങിയതാണേലും കാവേരിക്കും വിശപ്പ് കെട്ടിരുന്നു .

” നിനക്കെന്നാടീ വയ്യേ .. കുറഞ്ഞില്ലേ തലവേദന ? പെട്ടന്നെന്തെലും കഴിച്ചിട്ടൊരു ഗുളികേം കൂടി കഴിച്ചിട്ട് കിടന്നോ ” സാവിത്രി കാവേരിയെ നോക്കി .

” മക്കളെ … മാധവി കേസ് കൊടുക്കില്ല ..എനിക്കുറപ്പാ .. അഥവാ കേസ് കൊടുത്താൽ അതേ രീതിയിൽ തന്നെ എനിക്കും കൊടുക്കാനറിയാം . അവനല്ലേ ഇങ്ങോട്ടാദ്യം വന്ന് അക്രമിച്ചേ ? ഭവനഭേദനം പീഡനശ്രമം .. അവൾക്കുമറിയാരിക്കുമല്ലോ അവനിവിടെ വന്നതുമെല്ലാം . ഈയൊരുകാര്യമോർത്തു നിങ്ങള് വിഷമിച്ചിരിക്കണ്ട ”

Leave a Reply

Your email address will not be published. Required fields are marked *