തൃഷ്ണ 2 [മന്ദന്‍ രാജാ]

Posted by

”എന്തോന്നാടാ പിച്ചും പേയും പറയുന്നേ ..ഡാ ..എണീക്കട . ”’

തോളില്‍ ആരോ പിടിച്ചു കുലുക്കിയപ്പോഴാണ് മഹി കണ്ണ് തുറക്കുന്നത് .

‘അമ്മേ ..ഞാന്‍ .. അമ്മ എന്നാ ഇവിടെ ?”

മഹിക്കൊന്നും മനസ്സിലായില്ല .

”എഹ് ..ഞാന്‍ പിന്നെ എങ്ങോട്ടുപോകാന്‍? നിനക്കെന്നാ വയ്യേ ? എന്തോ തടവാനും ചികിത്സേന്നും ഒക്കെ പറയുന്നുണ്ടായിരുന്നു . ” സാവിത്രി അവന്റെ നെറ്റിയില്‍ കൈവെച്ചു നോക്കി .

” എന്നാ പറ്റിയെടാ .. പനിക്കൊന്നോന്നുമില്ല . അവള്‍ക്ക് നെറ്റിയില്‍ ചൂടുണ്ട് . തലവേദന ആണെന്ന് പറഞ്ഞു . പനിക്കാന്‍ ആരിക്കും . ”

സാവിത്രി ഉത്ഖണ്ടയോടെ അവനെ നോക്കി .

” ഇല്ലമ്മാ .. ”

”എന്ന വെയിലത്ത്‌ നടന്നിട്ടാകും . നീ മേല് കഴുകുന്നുണ്ടെല്‍ കഴുക് . തല നനക്കണ്ട . ഞാന്‍ ചൂടുവെള്ളം വെക്കാം . നീയവളെ ചെന്ന് വിളിച്ചു ഡ്രെസ് മാറി വരാന്‍ പറ . ചൂട് കഞ്ഞി വെച്ചിട്ടുണ്ട് ഞാന്‍ ”

സാവിത്രി അടുക്കളയിലേക്ക് നടന്നു .

മഹിക്കൊന്നും മനസ്സിലായില്ല .

അവനൊന്ന് തല കുടഞ്ഞു .

അപ്പൊ കോടതി തങ്ങളെ ശിക്ഷിച്ചില്ലേ ?!!

പോലീസുകാര്‍ എപ്പോഴാണ് തങ്ങളെ വിട്ടത്

അമ്മ സെലീനാമ്മയുടെ വീട്ടിൽ കണ്ടപ്പോഴത്തെ നൈറ്റി മഹിക്ക് ഇട്ടിരിക്കുന്നത് .അപ്പോഴാണ് താനെവിടെയാണെന്ന് പൂർണമായ ബോധം വന്നത് .

” ചേച്ചീ … ചേച്ചീ … ” മഹി കാവേരിയുടെ കട്ടിലിനു സമീപമെത്തി അവളുടെ തോളില്‍ തട്ടി വിളിച്ചു .

” അഹ് … ” കാവേരി ഒന്ന് മൂളിയിട്ട് മെല്ലെ തിരിഞ്ഞവനെ നോക്കി .

” വല്ലാത്ത തലവേദനയെടാ … ഞാനൊന്ന് മയങ്ങിപ്പോയി . ”

”ഹ്മ്മ്… കുറഞ്ഞോ എന്നിട്ട് ? അമ്മ വന്നു . ”’

” ഹ്മ്മ് … ഞാൻ കണ്ടാരുന്നു .. ഒരു ഗുളികേം വാങ്ങിക്കഴിച്ചിട്ടാ കിടന്നേ ”’ കാവേരി എണീറ്റ് മുടി കെട്ടിവെച്ചു പറഞ്ഞു

”എടിയേച്ചീ .. പോലീസെന്നാത്തിനാ വന്നേ ..അമ്മ വല്ലോം ചോദിച്ചോ പോയ കാര്യത്തെ പറ്റി ”

Leave a Reply

Your email address will not be published. Required fields are marked *