തൃഷ്ണ 2 [മന്ദന്‍ രാജാ]

Posted by

കാവേരിയുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി ”എടിയേച്ചീ … നീയിങ്ങനെ ഇമോഷണല്‍ ആവാതെ . നിനക്കെന്നോടെന്തും പറയാം ..ആവശ്യപ്പെടാം. നീയെന്ത് കാണിച്ചാലും പറഞ്ഞാലും എനിക്കിനി ഫീല്‍ ആകില്ല . ഒറ്റപ്പെടുന്നതിന്റെ വേദന ഞാനും അനുഭവിച്ചിട്ടുണ്ട് . നിങ്ങളാരും ഇല്ലാതെ .. ആദ്യകാലത്ത് ഭാഷപോലും അറിയാതെ കുറച്ചു പാകിസ്ഥാനികളും അറബികളും മാത്രം ആയിരുന്നു കൂടെ ഉണ്ടായിരുന്നത് . ഞാനീ പറയുന്നതും ചെയ്യുന്നതുമൊക്കെ എനിക്ക് സുഖം തരുന്നുണ്ട് ശെരിയാണ്‌ , എന്നാല്‍ അതില്‍ കൂടുതല്‍ നിന്റെ മുഖഭാവങ്ങളും സന്തോഷവും ചിരിയും കാണാന്‍ആണെനിക്കിഷ്ടം ”

”ഊം … ഉമ്മാ ”’ കാവേരി അവന് നേരെ തിരിഞ്ഞു പുഞ്ചിരിച്ചിട്ട് ഫ്ലയിംഗ് കിസ്സ്‌ കൊടുത്തു .

”പോകാം ..’

”ആം .. പോകാം .. ലേറ്റായി ..അമ്മയിന്നു ചീത്ത പറയും .” കാവേരി പഴയ ഉണര്‍വ്വിലായി

റോഡില്‍ നിന്ന് അല്‍പം ഉള്ളിലേക്ക് വരെ കാറില്‍ പോകാം . പിന്നെ വയലിന് നടുവിലൂടെയുള്ള വരമ്പിലൂടെ വേണം വീട്ടിലേക്കെത്താന്‍ . സെലീനാമ്മയുടെയും സാവിത്രിയുടെയും വീടുകള്‍ മാത്രമാണ് ആ പ്രദേശത്ത് ഉള്ളത് . പട്ടയമില്ലങ്കിലും അല്‍പം പണം ഉള്ളവര്‍ മെയിന്‍ റോഡിന്സമീപമായി വീടുകള്‍ വെച്ചുമാറി കഴിഞ്ഞു . കാവേരിയുടെ വിവാഹം കഴിഞ്ഞുവേണം പട്ടയമുള്ള അല്‍പം സ്ഥലം വാങ്ങി വീടുവെക്കാന്‍ എന്ന് മഹേഷ്‌ കരുതി.

”എടിയേച്ചീ .. ഈ സാധനങ്ങള്‍ കൊണ്ട് അത്രേം നടക്കണ്ടേ … നിന്നെ ഇവിടെയിറക്കി ഞാന്‍ കാര്‍ കൊണ്ടോയിട്ടിട്ടുവരാം . ”

കാര്‍ പിന്നീട് കൊടുത്താല്‍ മതിയെന്ന് പറഞ്ഞെങ്കിലും അവരുടെ വഴിയില്‍ പാര്‍ക്കിങ്ങിനുള്ള സ്ഥലമില്ല . അതുകൊണ്ടുതന്നെ ചന്തുവിന്റെ വീട്ടില്‍ തന്നെ കാറിടാം എന്നവന്‍ കരുതി എവിടേലും പോകാന്‍ ഉണ്ടേല്‍ വന്നെടുത്താല്‍ മതിയല്ലോ .

”അതുമതീടാ ..നീ പെട്ടന്നുവരണം . അവിടെ കത്തിവെച്ചോണ്ടിരിക്കരുത്. നമുക്കൊന്നിച്ചുപോകാം ” കാവേരിയും സമ്മതിച്ചു .

കാര്‍ അവരുടെ വഴിയിലേക്ക് അടുത്തപ്പോള്‍ മെയിന്‍ റോഡില്‍ ഒരു പോലീസ് ജീപ്പ് കിടക്കുന്നത് കണ്ടതും കാവേരി മഹിയുടെ കയ്യില്‍ മുറുകെ പിടിച്ചു .

” വല്ല ചെക്കിങ്ങും ആയിരിക്കും ചേച്ചീ ” അവനവളെ സമാധാനിപ്പിച്ചെങ്കിലും മഹിക്കും ഉള്ളില്‍ ഭയമായി .

Leave a Reply

Your email address will not be published. Required fields are marked *