തൃഷ്ണ 2 [മന്ദന്‍ രാജാ]

Posted by

തൃഷ്ണ 2

Thrishna Part 2 | Author : Mandhan Raja

[ Previous Part ] [ www.kkstories.com ]


”ഡാ ..ഡ്രെസ് ഒക്കെയെടുക്കണ്ടേ?” കാര്‍ നഗരത്തില്‍ നിന്ന് പുറത്തേക്ക് കടക്കാനോരുങ്ങുമ്പോഴാണ് കാവേരിയുടെ ചോദ്യം .

മഹേഷ്‌ കാറിന്റെ വേഗത കുറച്ചതേയില്ല.

അവനൊന്നിനും താല്പര്യമുണ്ടായിരുന്നില്ല.

” മോനേ ..നീ അതൊക്കെ വിട് . ഒരു കുഴപ്പോമില്ലടാ. ചേച്ചിയല്ലേ പറയുന്നേ . ദേ ..അമ്മയവിടെ നോക്കി ഇരിക്കുവാരിക്കും. ഒന്നും മേടിക്കാതെ ചെന്നാല്‍ നടന്നതൊക്കെ പറയേണ്ടി വരും . എന്തെങ്കിലും അരുതായ്ക നടക്കുമെന്നറിയാം അമ്മയ്ക്കും ..എന്നാലും ഇതൊക്കെ പറയാന്‍ പറ്റുമോ ?. വെറുതെ എന്തിനാ ആ പാവത്തിനെ കൂടി തീ തീറ്റിക്കുന്നെ?”

കാവേരി ഗിയറിന് മുകളില്‍ ഉണ്ടായിരുന്ന മഹേഷിന്റെ കൈകളില്‍ പിടിച്ചു അവനെ സാന്ത്വനിപ്പിച്ചു കൊണ്ട് പറഞ്ഞു .

മഹേഷ്‌ കാര്‍ സൈഡിലേക്ക് ഒതുക്കി .

സ്റ്റിയറിംഗിലേക്ക് തലവെച്ചു കിടന്ന മഹേഷിന്റെ ശിരസ്സില്‍ കാവേരി തലോടി കൊണ്ടിരുന്നു .

എന്തിനാണ് താന്‍ വിഷമിക്കുന്നത് ? ആ നശിച്ച തള്ള കാരണമല്ലേ തന്റെ ചേച്ചിയിങ്ങനെ നില്‍ക്കേണ്ടി വന്നതിന് കാരണം . അവരുടെ വളര്‍ത്തു ദോഷം കാരണം അല്ലെ ആ നാറി രജീഷ് ഇങ്ങനെയായി പോയത് !!.

അവര്‍ക്കെന്തു സംഭവിച്ചാല്‍ തനിക്കെന്താണ്‌ ? തനിക്ക് വലുത് തന്റെ അമ്മയും ചേച്ചിയും തന്നെയാണ് . അവരുടെ സന്തോഷമാണ് വലുത് ..അതിന് വേണ്ടി താന്‍ എന്തും ചെയ്യും .

മഹേഷ്‌ അല്‍പനേരം ഓരോന്നാലോചിച്ചിട്ട് ഡോറില്‍ ഇരുന്ന വെള്ളക്കുപ്പിയുമെടുത്തു പുറത്തിറങ്ങി മുഖം കഴുകി ,ബാക്കിയുണ്ടായിരുന്ന കുപ്പിവെള്ളം അപ്പുറത്തെ സൈഡില്‍ വന്നു കാവേരിക്ക് നീട്ടി .

” മുഖം കഴുകടി ചേച്ചീ .. ” അവന്‍ ചിരിച്ചുകൊണ്ടാണ് പറഞ്ഞത് .

കാവേരി പുറമേ ചിരിക്കുന്നുണ്ടെങ്കിലും അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു .

”വേണ്ടടാ .. നീ കേറ് . നമുക്ക് വാങ്ങാന്‍ ഉള്ളത് വാങ്ങീട്ടു പെട്ടന്ന് പോകാം ”

Leave a Reply

Your email address will not be published. Required fields are marked *