‘രാഹുൽ എന്റെ കൂട്ടുകാരൻ അല്ലെ. അവനൊരു പ്രശ്നത്തിൽ പെടുമ്പോൾ കാര്യം എന്തെന്ന് പോലും നോക്കാതെ ഞാനും ചാടും. അതിനി നിനക്ക് വാക്ക് തന്നാൽ പോലും ഞാൻ ഇടപെടും.. നിന്നെ പോലെ തന്നെ അവനും എന്റെ ഫ്രണ്ട് ആണ്.. പിന്നെ മറ്റേ കാര്യം ഒന്നും ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യമാണ്.. ‘
അവൾ ഒന്നും മിണ്ടാതെ അത് കേട്ട് നിന്നു. അപ്പോളാണ് ലക്ഷ്മി ഞങ്ങൾ നിന്നടുത്തേക്ക് വരുന്നത്. ഇഷാനി എന്റെ ഒപ്പം ഉള്ളത് കൊണ്ട് ലക്ഷ്മി അടുത്തോട്ടു വന്നില്ല. കുറച്ചു മാറി എന്നെ നോക്കി നിന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു
‘ഞങ്ങൾ ബ്രേക്കപ്പ് ആയി..’
മുഖവുര ഏതുമില്ലാതെ അവൾ പറഞ്ഞു. അവൾ പറഞ്ഞതിന് എന്ത് റെസ്പോണ്ട്സ് കൊടുക്കണം എന്നോർത്ത് എനിക്കൊരു പിടുത്തം കിട്ടിയില്ല
‘നന്നായി. ആ ചാപ്റ്റർ അവിടെ കഴിഞ്ഞല്ലോ..’
‘സത്യത്തിൽ തന്നോട് നന്ദി ഉണ്ട്. അവൻ കുറച്ചു നാളായി എന്നെ ചീറ്റ് ചെയ്യുവായിരുന്നു. തന്റെ ഹെല്പ് ഇല്ലായിരുന്നേൽ എനിക്ക് അത് ശരിക്കും അറിയാൻ പറ്റില്ലായിരുന്നു.. താങ്ക്സ്..’
‘നീ ഓക്കേ ആണോ..? കുറച്ചു ദിവസം കണ്ടില്ലായിരുന്നു കോളേജിലോട്ട്..’
‘ഇപ്പോൾ കുഴപ്പമൊന്നും ഇല്ല. ഞാൻ മൂവ് ഓൺ ആയി..’
മുഖത്തൊരു ചിരി വരുത്തി അത് പറഞ്ഞിട്ട് അവൾ പോയി. തിരിച്ചു ഞാൻ ഇഷാനിയുടെ അടുത്ത് ചെന്നപ്പോൾ അവൾ കാര്യം അറിയാതെ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു..
‘അവൾ എന്തിനാ വന്നത്..?
ഇഷാനി എന്താണ് കാര്യം എന്നറിയാൻ എന്നോട് ചോദിച്ചു. കുറച്ചു മുമ്പേ നടന്ന വിഷയവും പിണക്കവും ഒന്നും ഇപ്പോൾ അവളുടെ മനസ്സിൽ ഉണ്ടെന്ന് തോന്നുന്നില്ല. അവൾക്കിപ്പോ ലക്ഷ്മി എന്താണ് എന്നോട് സംസാരിച്ചത് എന്നറിയണം.. ഞാൻ ചോദ്യം കേൾക്കാത്ത പോലെ മുന്നോട്ടു നടന്നു
‘ഞാൻ ചോദിച്ചത് നീ കേട്ടില്ലേ.. അവൾ എന്തിനാണ് വന്നതെന്ന്..?
‘അതോ.. അത് എന്നോട് ഒരു താങ്ക്സ് പറയാൻ..!
‘താങ്ക്സോ..? എന്തിന്..? നിന്നോട് എന്തിനാ അവൾ താങ്ക്സ് പറയുന്നെ..?