‘എന്തായി..?
ഞാൻ ചോദിച്ചു
‘എനിക്ക് സെക്കന്റ്.. ഫസ്റ്റ് ആ കുട്ടിക്കാണ്..’
വെളുത്തു മെലിഞ്ഞ ഒരു കണ്ണട വച്ച കുട്ടിയെ കാണിച്ചു ഇഷാനി എന്നോട് പറഞ്ഞു. ഫിസിക്സ് ലെ ഒരു സാറിന്റെ മോൾ ആണ് അത്. അവൾക്കായിരുന്നു ഫസ്റ്റ്
‘അതിന് എന്താ ഇത്രയും പേരിൽ നിന്ന് നിനക്ക് സെക്കന്റ് ഇല്ലേ.. അത് മതി..അവളുടെ വിഷമം കണ്ട് ഞാൻ പറഞ്ഞു
‘എനിക്ക് വിഷമം സെക്കന്റ് ആയതിൽ അല്ല. രണ്ട് ദിവസം കഴിഞ്ഞു വേറെ കോളേജിൽ വച്ചു മത്സരം ഉണ്ട്. അതിനു ഞാനും ആ കൊച്ചും ഒരു ടീമായി ചെല്ലണം എന്ന്..’
‘അതിന് നിനക്കെന്താ ഒരു വിഷമം..?
‘ഓ ഇനി വേറെ കോളേജിൽ ഒക്കെ പോകണ്ടേ..?
അവൾ താല്പര്യമില്ലാത്ത പോലെ പറഞ്ഞു
‘പോണം..’
ഞാൻ അവളെ നിർബന്ധിച്ചു..
രണ്ട് ദിവസം കഴിഞ്ഞു ആയിരുന്നു മത്സരം. ക്വിസ് ന് പോയത് കൊണ്ട് ഇഷാനി അന്ന് ക്ലാസ്സിൽ വന്നില്ല. അവളില്ലാഞ്ഞത് കൊണ്ട് ക്ലാസ്സിൽ എനിക്കൊരു ഉഷാറും ഇല്ലായിരുന്നു. ഉച്ച കഴിഞ്ഞാണ് അവളുടെ കോൾ വന്നത്.. അവൾ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു.. അവിടെ വലിയ ശബ്ദവും ബഹളവും ഒക്കെ കേൾക്കാമായിരുന്നു..
‘ഡാ ഞങ്ങൾ ജയിച്ചു.. ഞങ്ങൾക്ക് ഫസ്റ്റ് ഉണ്ട്..’
അവൾ വല്ലാത്ത എക്സൈറ്റ്മെന്റിൽ ആയിരുന്നു. ജയിച്ച ഉടനെ തന്നെ അവളെന്നെ ആണ് വിളിച്ചത്.. പ്രൈസ് പോലും കൊടുത്തിട്ടില്ല, അതിനും മുന്നേ.. അന്ന് വൈകിട്ട് അവളെ ഒന്ന് പോയി കാണണം എന്ന് ഞാൻ കരുതിയെങ്കിലും ഫുട്ബോൾ പ്രാക്ടീസ് ഉണ്ടായിരുന്നത് കൊണ്ട് അവളെ അന്ന് കാണാൻ പറ്റിയില്ല. യൂണിവേഴ്സിറ്റി മാച്ച് അടുത്ത് വരുന്നത് കൊണ്ട് പ്രാക്ടീസ് ഉള്ള ദിവസം മുടക്കാൻ പറ്റില്ലായിരുന്നു. ഞാൻ മാച്ചിന് ഇറങ്ങാറില്ല എങ്കിലും സ്‌ക്വാഡിൽ ഉണ്ടായിരുന്നു. അന്ന് അവളെ കാണാൻ പറ്റാഞ്ഞത് കൊണ്ട് തന്നെ പിറ്റേന്ന് കോളേജിൽ വച്ചു കണമെന്നും ഒരു കൺഗ്രാറ്റ്ലഷൻസ് നേരിട്ട് പറയാമെന്നും ഞാൻ കരുതി
രാവിലെ എഴുന്നേറ്റപ്പോൾ ശ്രുതിയുടെ ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നു. ഒരു ഫോട്ടോ ആയിരുന്നു അത്. ഓപ്പൺ ആയി നോക്കിയപ്പോൾ ഇഷാനിയുടെ ഫോട്ടോ പത്രത്തിൽ വന്നതാണ്. കൂടെ മറ്റേ കുട്ടിയുടെ ഫോട്ടോയും ഉണ്ട്. പത്രത്തിലെ ഒരു ചെറിയ കോളത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ ഇഷാനി ചന്ദ്രനും മെർലിൻ ഫിലിപ്പും.