മഹാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.. ഞങ്ങളുടെ സംസാരം നീണ്ടു പോയപ്പോൾ മഹാനെ ഞാൻ അവൾക്ക് പരിചയപ്പെടുത്തിയില്ലെന്ന് എനിക്ക് ഓർമ വന്നു
‘ഞാൻ മറന്നു.. ഇത് മഹാൻ.. എന്റെ സ്വന്തം..’
ബന്ധത്തിന്റെ കണക്ക് പറഞ്ഞാൽ ഒരു അകന്ന ബന്ധത്തിന് അപ്പുറം ഒന്നുമില്ല അർജുന് മഹാനോട്. പക്ഷെ അതിനുമപ്പുറം തന്നെ സ്വന്തം എന്നാണ് അർജുൻ പരിചയപ്പെടുത്തിയത് എന്നോർത്തപ്പോൾ മഹാന്റെ കണ്ണ് ഒന്ന് നനഞ്ഞു. അന്നുമിന്നും മറ്റൊരു കുടുംബമില്ലാത്തവന് സ്വന്തം എന്ന് പറയാൻ എന്നും അർജുനും കുടുംബവും ഉണ്ടായിരുന്നുള്ളു
‘നിനക്ക് ഇപ്പോളും മനസിലായില്ലേ.. എടി ഇതാണ് കോളേജിൽ എന്നെ റോക്കി ആക്കിയ മഹാൻ…. അന്ന് തോക്ക് കൊണ്ട് ബഹളം ഉണ്ടാക്കിയില്ലേ… ആ മഹാൻ..’
മഹാൻ എന്ന് പറയുന്നത് ഞാൻ പുള്ളിയെ വിശേഷിപ്പിച്ചത് ആണെന്ന് ഇഷാനി ആദ്യം കരുതി. അവർ പോയി കഴിഞ്ഞു എന്റെ കൈ പിടിച്ചു തിരിക്കാൻ ഇഷാനി ഒരു വിഫലശ്രമം നടത്തി. അവളുടെ ആരോഗ്യത്തിന് അത് നടക്കുന്ന കാര്യമല്ല
‘എടാ… പട്ടി.. തെണ്ടി… ഞാൻ പേടിച്ചു ബോധം പോയേനെ കുറച്ചു മുന്നേ.. ഇനി എന്നെ ഇങ്ങനെ പറ്റിച്ചാൽ നിന്നെ കാണിച്ചു തരാം..’
കൈ തിരിയുന്നില്ല എന്ന് കണ്ട് അവൾ കൈ വിട്ടു. ഞാൻ അപ്പോളാണ് അവൾ എനിക്ക് വേണ്ടി അടി വാങ്ങാൻ മുന്നിൽ കയറി നിന്നതിനെ പറ്റി ചിന്തിച്ചത്.. അത് വീണ്ടും മനസ്സിൽ കണ്ടപ്പോൾ ഒരു കുളിർ…
പിറ്റേന്ന് ക്ലാസ്സിൽ വച്ചു കൃഷ്ണ എന്നോട് വീണ്ടും സോറി പറഞ്ഞു വന്നു. എനിക്ക് അവളോട് ദേഷ്യം ഒന്നും ഇല്ലാഞ്ഞത് കൊണ്ട് ഞാൻ പിണക്കമില്ല എന്ന് പറഞ്ഞു. അവളോട് വീണ്ടും മിണ്ടി തുടങ്ങിയപ്പോൾ ഞാൻ നൈസ് ആയി ലക്ഷ്മിയെ ഇപ്പോൾ കാണുന്നില്ലല്ലോ എന്ന് അവളോട് ചോദിച്ചു. അവൾക്ക് വയ്യ എന്ന് കൃഷ്ണ എനിക്ക് മറുപടി തന്നെങ്കിലും കുറച്ചു കഴിഞ്ഞു ആരോടും പറയരുത് എന്ന് പ്രോമിസ് ചെയ്തിട്ട് അവളെന്നോട് കാര്യം പറഞ്ഞു. ലക്ഷ്മി ബ്രേക്കപ്പ് ആയി.. അതാണ് കുറച്ചു ദിവസം ആയി അവൾക്ക് മൂഡോഫ്. മിക്കപ്പോഴും കരച്ചിൽ ആണ്. ഒരു ചെക്കൻ പോയപ്പോൾ കരഞ്ഞു ഇരിക്കുന്ന ലക്ഷ്മിയെ എനിക്ക് സങ്കൽപ്പിക്കാൻ പ്രയാസം ആയിരുന്നു.