എന്റെ ചോദ്യം കേട്ട് അയാൾ മറുപടി ഒന്നും തന്നില്ല. കൂടെയുള്ള വണ്ണവുള്ള ആളെ നോക്കി ഒന്ന് ചിരിച്ചു..
‘വായിൽ നാക്കില്ലേ.. ഒരു ആണിനും പെണ്ണിനും ഒരിടത്തു വന്നിരിക്കാൻ പറ്റില്ലല്ലോ നിങ്ങളെ പോലത്തെ അമ്മാവന്മാരെ കൊണ്ട്..’
ഞാൻ നിർത്താൻ ഉദ്ദേശിച്ചില്ല..
‘അർജുൻ പ്ലീസ് ഞാൻ കാല് പിടിക്കാം.. നമുക്ക് പോവാം..’
ഇഷാനിയുടെ കണ്ണൊക്കെ നിറഞ്ഞു.. പേടി കൊണ്ട് അവൾ വിറയ്ക്കുന്നത് എനിക്ക് അറിയാൻ പറ്റുന്നുണ്ട്
‘കോളേജ് കഴിഞ്ഞാൽ വീട്ടിൽ പോണം. അല്ലാതെ ഇങ്ങനെ വഴിയിൽ കിടന്നു നാട്ടുകാരെ കൊണ്ട് പറയിക്കരുത്..’
അയാൾ എനിക്ക് മറുപടി തന്നു
‘രണ്ടെണ്ണം കിട്ടുമ്പോ നാട്ടുകാരുടെ പറച്ചിൽ നിന്നോളും..’
ഞാൻ കൈ തെറുത്ത് വച്ചു അവരോട് പറഞ്ഞു. ഇഷാനി പേടിച്ചു വിറയ്ക്കുന്നത് ഞങ്ങൾ രണ്ട് കൂട്ടരും ശ്രദ്ധിക്കുന്നുണ്ടായിരുന്നു
‘ആഹാ എന്നാൽ അതൊന്ന് കാണട്ടെ..’
അതും പറഞ്ഞു അയാൾ എനിക്ക് നേരെ മെല്ലെ എനിക്ക് നേരെ കയ്യൊങ്ങി.. അത് കണ്ടതും എന്റെ സൈഡിൽ നിന്ന ഇഷാനി പെട്ടന്ന് ചാടി എന്റെ മുന്നിൽ കയറി.. പേടി കൊണ്ട് കണ്ണടച്ചു മുഖം എന്റെ നെഞ്ചിൽ ചേർത്താണ് അവൾ നിന്നത്.. എനിക്ക് ഉള്ള അടി ഇപ്പോൾ അവളുടെ പുറത്താണ് വീഴേണ്ടിയിരുന്നത്.. എന്നാൽ അതുണ്ടായില്ല. പകരം ഞങ്ങൾ രണ്ട് കൂട്ടരുടെയും ചിരി കേട്ട് ഇഷാനി പതിയെ കണ്ണ് തുറന്നു ഞങ്ങളെ നോക്കി.
‘ഞങ്ങൾ ഇത് വഴി പോയപ്പോൾ നിന്റെ ബൈക്ക് ഇരിക്കുന്ന കണ്ട് നിർത്തിയതാ. അപ്പോളാ നിന്നെ കണ്ടത് ഇവിടെ..’
അയാൾ എന്നോട് സംസാരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾ നേരത്തെ പരിചയമുള്ളവർ ആണെന്നും ഇപ്പോൾ കാണിച്ച കലിപ്പൊക്കെ തന്നെ പറ്റിക്കാൻ ചെയ്തത് ആണെന്നും ഇഷാനിക്ക് മനസിലായി. ഒരു ചമ്മലോടെ ഇഷാനി അവരെ നോക്കിയപ്പോൾ ഞാൻ അവളുടെ തോളിനു മേലെ രണ്ട് കയ്യും വച്ചു അവളെ മഹാന് പരിചയപ്പെടുത്തി
‘ഇത് ഇഷാനി.. എന്റെ ഫ്രണ്ട് ആണ്..’
‘ഫ്രണ്ട് ആൾ കൊള്ളാമല്ലോ… നിനക്ക് വേണ്ടി കുറെ അടി ഇവൾ വാങ്ങിച്ചു കൂട്ടുമല്ലോ..’