റോക്കി 2 [സാത്യകി]

Posted by

സത്യത്തിൽ ഞാൻ ആദ്യമായ് കീഴടക്കുന്ന വീട് അല്ല ഇത്. പണ്ട് പല പെണ്ണുങ്ങളുടെയും വീടും ഹോസ്റ്റലും ഒക്കെ ഈ ഒരു ത്രില്ലിന്റെ പുറത്ത് മാത്രം ചാടി കയറിയിട്ടുണ്ട്. അവിടെ ചെന്നു കളിക്കുന്നതിലും ഉന്മാദമായിരുന്നു ആരുമറിയാതെ അവിടെ കയറുന്നതിലൂടെ എനിക്ക് കിട്ടിയിരുന്നത്. ചിലപ്പോ പൂർവജന്മത്തിൽ ഞാൻ വല്ല കായംകുളം കൊച്ചുണ്ണിയും ആയിരുന്നിരിക്കണം. എന്തായാലും ലക്ഷ്മിയുടെ കൊട്ടാരം ഞാൻ ഇത് വരെ കയറിയതിൽ വച്ചു ഏറ്റവും വലിയ വീടാണ്. ഒരിക്കൽ കൃഷ്ണ നിർബന്ധിച്ചു ഞാൻ ഇവിടെ വന്നിരുന്നു. അന്ന് ചായ കുടിക്കുന്നതിന് ഇടയിൽ ഞാൻ വീട് ഒന്ന് പെട്ടന്ന് മനസിലാക്കിയിരുന്നു. ഇവിടെ പട്ടിയില്ല എന്നതാണ് ഏറ്റവും നല്ല കാര്യം. ആ ഒറ്റ ദിവസത്തെ പരിചയം വച്ചാണ് ഞാൻ ഇപ്പോൾ മതിൽ ചാടി അവരുടെ വീടിന്റെ പിൻവശത്ത് നിൽക്കുന്നത്. സെക്യൂരിറ്റി മുൻ വശത്താണ്. മതിലിലെ ബൾബിന്റെ മങ്ങിയ വെട്ടത്തിൽ ഒരു കള്ളനെ പോലെ ഞാൻ പതുങ്ങി നിന്നു. ശോ ഞാനിവിടെ മോഷ്ടിക്കാൻ തന്നെ അല്ലെ വന്നത്. അപ്പോൾ കള്ളനെ പോലെ അല്ല കള്ളൻ തന്നെ. മുൻവശത്തെയും പിൻവശത്തെയും ഒക്കെ വാതിൽ അല്ലാതെ വീടിനുള്ളിൽ കടക്കാൻ ഞാൻ നോക്കിയിട്ട് കണ്ട ഏക പോംവഴി ലക്ഷ്മിയുടെ റൂമിന് മുന്നിലുള്ള ബാൽക്കണി ആണ്. അവിടേക്ക് കയറുക എന്നതാണ് ബുദ്ധിമുട്ട്. ലക്ഷ്മിയുടെ മുറി രണ്ടാം നിലയിൽ ആണ്. അന്ന് കൃഷ്ണ പറഞ്ഞ അറിവ് മാത്രമെ എനിക്കിതിൽ ഉള്ളു. ഞാൻ മെല്ലെ ചെടിച്ചട്ടി തൂക്കാൻ വേണ്ടി ഭിത്തിയിൽ കൊളുത്തിയിട്ട കൊളുത്തിൽ അമർത്തി പിടിച്ചു മുകളിലേക്ക് ഉയർന്നു. അല്പം ആയാസപ്പെട്ടിട്ട് ആണെങ്കിലും ഷേഡിന് മുകളിൽ ഞാൻ എത്തി. ഇനി ഇവിടെ നിന്നും അല്പം കൂടി പൊന്തി ഒരു കാൽപ്പത്തി മാത്രം വലുപ്പമുള്ള സിമെന്റ് ഷേഡിൽ വഴി അവളുടെ റൂമിന് മുന്നിലെ ബാൽക്കണിയിലേക്ക് എത്താം. ഞാൻ കണക്കു കൂട്ടിയത് പോലെ അത്ര എളുപ്പം ആയിരുന്നില്ല അത്. ഒന്നാമത് എന്റെ പുറത്തൊരു ബാഗ് ഉണ്ടായിരുന്നു. രണ്ടാമത് ഞാൻ നീങ്ങി നീങ്ങി ചെല്ലുന്നത് സെക്യൂരിറ്റിക്ക് കണ്ണെത്തുന്ന അവളുടെ ബാൽക്കണിയിലേക്കാണ്. അത് കൊണ്ട് ഒരുപാട് സമയം എടുക്കാതെ പെട്ടന്ന് തന്നെ അവിടെ എത്തണം. ഞാൻ ഉദ്ദേശിച്ച ചെറിയ ഷേഡിൽ കയറി നിൽക്കാൻ ഒരു വഴിയും ഞാൻ കണ്ടില്ല. ആകെ ഉള്ള വഴി കൈ കൊണ്ട് തൂങ്ങി അള്ളി പിടിച്ചു അവിടേക്ക് എത്തുക ആണ്. അതായിരുന്നു ഏറ്റവും ബുദ്ധിമുട്ട് ഏറിയ ഭാഗം. ബാഗിന്റെ കനമല്ല ഏറ്റവും പ്രശ്നം എന്ന് എനിക്ക് മനസിലായി. ഏറ്റവും വലിയ പ്രശ്നം ഞാൻ തന്നെ ആയിരുന്നു. എനിക്കിപ്പോ പതിനെട്ടും ഇരുപതും അല്ല പ്രായം. ആ പ്രായത്തിന്റെ തിളപ്പും ഊർജവും ഇപ്പോൾ എനിക്ക് ഇല്ല. ഒരു ഭാഗത്തു സെക്യൂരിറ്റിയുടെ കണ്ണിൽ പെടുമോ എന്ന ഭയം. മറുഭാഗത്ത് തൂങ്ങി ആടി കഴച്ചു ഒടിയാറായ കൈയും അണച്ചു ഒരു പരുവമായ ഞാനും. എന്റെ ഊര് കൊണ്ടാണോ ഇഷാനിയുടെ നേര് കൊണ്ടാണോ ഇതിലൊന്നും പരാജയപ്പെടാതെ ഞാൻ ബാൽക്കണി എന്ന ലക്ഷ്യത്തിൽ എത്തി. ബാൽക്കണി കടന്നതും അണച്ചു ഊപ്പാട് പോയ ഞാൻ അവിടെ നിലത്തു കിടന്നു.. ടൈൽസ്ന് നല്ല തണുപ്പുണ്ട്. ഞാൻ ആ തണുപ്പിന്റെ സുഖത്തിൽ കണ്ണടച്ചു കിടന്നു. അധികം നേരം കണ്ണടച്ചു കിടക്കണ്ട. ക്ഷീണത്തിൽ കണ്ണടച്ചു കിടന്നാൽ പിന്നെ കണ്ണ് തുറക്കുന്നത് ലോക്കപ്പിൽ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *