‘അതൊക്കെ ഇവൻ തള്ളുന്നതാ..’
കാർത്തിക് ചിരിച്ചു കൊണ്ട് ലക്ഷ്മിയോട് പറഞ്ഞു. സംഭവം സെറ്റ് ആകാൻ കുറച്ചു നേരം പിടിക്കുമെന്ന് അവൻ പറഞ്ഞു. ഞങ്ങൾ വെയിറ്റ് ചെയ്തു ഇരിക്കുന്നതിനു ഇടയിൽ അവൻ എന്നോട് അന്നത്തെ കാര്യത്തെ പറ്റി തിരക്കി
‘ഡാ അന്നത്തെ നിന്റെ ഫ്രണ്ട് ന്റെ കാര്യം എന്തായി പിന്നെ.. മറ്റവൾ വല്ല ഉടക്കും ആയി വന്നോ..?
കാര്യം മനസിലായെങ്കിലും ഞാൻ അറിയാത്ത പോലെ നിന്നു. കണ്ണ് കൊണ്ട് മിണ്ടരുത് എന്ന് ആംഗ്യം ഇട്ടെങ്കിലും ആ പൊട്ടൻ എന്നെ നോക്കാതെ സിസ്റ്റത്തിൽ നോക്കി ആണ് സംസാരിക്കുന്നത്..
‘ഡാ മറ്റേ മൈരത്തി.. നിന്റെ ഫ്രണ്ട്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ നോക്കിയവൾ..’
‘ഓ.. അത്.. അത് പ്രശ്നം ഒന്നുമില്ല. എല്ലാം പറഞ്ഞു സോൾവ് ആക്കി..’
ഞാൻ പെട്ടന്ന് കയറി പറഞ്ഞു. ലക്ഷ്മിയുടെ മുഖം വല്ലാതെ ആയി
‘അവൾക്ക് എന്തെങ്കിലും മുട്ടൻ പണി കൂടെ കൊടുക്കേണ്ടത് ആയിരുന്നു. പക്കാ ക്രിമിനൽ ആണ് അവളൊക്കെ..’
കാർത്തിക് തന്റെ അടുത്തുള്ളത് അവൾ തന്നെ ആണെന്ന് മനസിലാക്കാതെ അവളെ തെറി പറഞ്ഞു കൊണ്ടിരുന്നു. ലക്ഷ്മി പെട്ടന്ന് റൂമിൽ നിന്നും പുറത്തേക്ക് പോകാൻ തുടങ്ങി.
‘ഡൺ…!
കാർത്തി ഉറക്കെ പറഞ്ഞു. ലക്ഷ്മിയുടെ ലവറിന്റെ ഐഡി സിസ്റ്റത്തിൽ ഓപ്പൺ ആയി. നവനീത് എന്നാണ് ലവന്റെ പേര്. അവൾ ഓടി വന്നു സിസ്റ്റത്തിന് മുന്നിൽ നിന്നു. അവൾക്ക് കുറച്ചു നിർദ്ദേശങ്ങൾ കൊടുത്തിട്ട് കാർത്തിക് പുറത്തിറങ്ങി. അവളുടെ പ്രൈവസി മാനിച്ചു ഞാനും പുറത്തിറങ്ങി അവനൊപ്പം. അവൻ ഒരു സിഗരറ്റ് കത്തിച്ചു ആഞ്ഞു വലിച്ചു.. ഞാൻ വലി നിർത്തിയിട്ടു കുറച്ചു ആയെങ്കിലും ഒന്ന് വലിക്കാൻ തോന്നി. പിന്നെ കോളേജിൽ ഫുട്ബോൾ കളിക്കുന്ന ഓർത്തപ്പോ വേണ്ടെന്ന് വച്ചു. കുറച്ചു സമയങ്ങൾക്ക് ഉള്ളിൽ തന്നെ ലക്ഷ്മി പുറത്ത് വന്നു. അവളുടെ മുഖഭാവം നോക്കി കാമുകൻ ചതിച്ചോ ഇല്ലയോ എന്ന് കണ്ട് പിടിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷെ അത് പറ്റിയില്ല. ഞങ്ങളെ മൈൻഡ് ചെയ്യാതെ അവൾ പുറത്തേക്ക് പോയി. അവളുടെ താങ്ക്സ് പ്രതീക്ഷിച്ചു നിന്ന കാർത്തിക് ഒരുമാതിരി ആസായി..