‘പണി ഒന്നും ആകില്ല. എനിക്ക് ഒന്ന് ഉറപ്പിക്കാൻ ആണ്.. അവനിപ്പോ പാസ്സ്‌വേർഡ് ചേഞ്ച് ആക്കിയത് കൊണ്ട് എനിക്ക് കേറാൻ പറ്റുന്നില്ല..’
‘ഞാൻ ശ്രമിക്കാം.. എന്റെ ഒരു ഫ്രണ്ട് ആണ് എന്നെ ഹെല്പ് ചെയ്തത്. അവനോട് ഞാൻ പറയാം..’
‘അയാളെ വിശ്വസിക്കാമോ..?
ലക്ഷ്മി ഒരു സംശയത്തോടെ എന്നോട് ചോദിച്ചു
‘വിശ്വസിക്കാം..’
ഞാൻ ഉറപ്പോടെ പറഞ്ഞു
‘എങ്കിൽ ഇപ്പോൾ പോകാം അങ്ങോട്ട്..’
‘ഇപ്പോളെയോ.. ഞാൻ അവനോട് ആദ്യം കാര്യം പറയട്ടെ. അവന്റെ സൗകര്യം കൂടി നോക്കി ഞാൻ ടൈം പറയാം..’
അത് കേട്ടതും ലക്ഷ്മിയുടെ മുഖം പിന്നെയും മ്ലാനമായി.
‘അത് ഓർത്തോർത്തു എന്റെ തല പെരുത്തിട്ടാണ്.. ഒത്തിരി വെയിറ്റ് ചെയ്യാൻ എനിക്ക് വയ്യാ.. പ്ലീസ്.. പെട്ടന്ന് ഇതൊന്ന് സെറ്റ് ആക്കാമോ..?
ലക്ഷ്മി എന്നോട് കൊച്ചു പിള്ളേരെ പോലെ വാശി പിടിച്ചു സംസാരിച്ചു. അവളുടെ സംസാരം കേട്ടപ്പോൾ തന്നെ അവൾ വല്ലാതെ മൈൻഡ് ഔട്ട് ആണ് ഇത് കാരണം എന്ന് എനിക്ക് തോന്നി. കാർത്തിക്കിനെ വിളിച്ചു സംസാരിച്ചപ്പോൾ നാളെ കഴിഞ്ഞു വരാനാണ് പറഞ്ഞത്. അത് തന്നെ ലക്ഷ്മിക്ക് ഒരുപാട് കൂടുതൽ ആണെന്ന പോലെ തോന്നി. എങ്കിലും അവൾ സമ്മതിച്ചു.
അന്ന് നേരം വെളുക്കുന്നതിന് മുമ്പ് തന്നെ അവൾ തള്ളിക്കയറി എന്റെ വീടിന് മുന്നിൽ വന്നു. അവളെയും കൂട്ടി കാർത്തിക്കിന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ എണീറ്റിട്ടു കൂടി ഉണ്ടായിരുന്നില്ല. എന്റെ കൂടെ ലക്ഷ്മിയെ കണ്ട് അവൻ ഒരു സംശയത്തോടെ നോക്കി. അവളുടെ ഫോൺ ആണ് ഓപ്പൺ ആക്കാൻ ഞാൻ നേരത്തെ ഇവിടെ കൊണ്ട് വന്നത് എന്ന് അവന് മനസിലായില്ല എന്ന് തോന്നുന്നു
‘ആൾ ലോഗിൻ ചെയ്യാൻ യൂസ് ചെയ്യുന്ന മെയിൽ ഐഡി അറിയുമോ..?
‘അറിയാം..’
ലക്ഷ്മി ആവേശത്തോടെ പറഞ്ഞു. പിന്നെയും കുറച്ചു ഡീറ്റെയിൽസ് അവൻ ചോദിച്ചു. അതൊക്കെ കേട്ടപ്പോൾ അവൾക്കൊരു സംശയം തോന്നി
‘ഇത് ശരിക്കും നടക്കുമോ..?
‘പിന്നില്ലേ.. ഇവൻ ആൾ ആരാണെന്നാ.. പണ്ട് പാകിസ്ഥാൻ ഒഫീഷ്യൽ സൈറ്റിൽ “പോ മോനെ ദിനേശാ..” ഇട്ടവനാ..’