അടുത്തത് ആയിരുന്നു ഏറ്റവും റിസ്ക് കൂടിയ ഭാഗം. മണ്ടത്തരം എന്നും പൊട്ടത്തരം എന്നും തോന്നാം. പക്ഷെ എന്റെ മനസിൽ ആകെ വന്ന ഐഡിയ അവളുടെ വീട്ടിൽ രാത്രി കയറുക എന്നതായിരുന്നു. സെക്യൂരിറ്റി ഉള്ള സിസിടിവി ഉള്ള അത്രയും വലിയ വീട്ടിൽ രാത്രി കള്ളനെ പോലെ ഒളിച്ചു കയറുക.. അതും ഒരു ഫോണിന് വേണ്ടി.. അതാണ് എന്റെ കൂർമബുദ്ധിയിൽ തോന്നിയ പ്ലാൻ.
എല്ലാവരും ഉറങ്ങി അർധരാത്രിയിൽ കയറുന്നത് ആണ് ഉചിതം. അത്രയും നേരം ഉറക്കം വരാതെ ഞാൻ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇടക്ക് കുറച്ചു നേരം കൃഷ്ണയോട് ചാറ്റ് ചെയ്തു. അവൾക്ക് സംശയം തോന്നാത്ത രീതിയിൽ ഞാൻ ലക്ഷ്മിയെ പറ്റി ചോദിച്ചു. അങ്ങനെ ലക്ഷ്മി അവിടെ തന്നെ ഉണ്ടെന്ന് ഞാൻ ഉറപ്പാക്കി. അവിടെ ചെന്നിട്ട് അവൾ ഇനി അവിടില്ല എങ്കിൽ എല്ലാം വെറുതെ ആകുമല്ലോ.. അങ്ങനെ ഏകദേശം രണ്ട് മണി കഴിഞ്ഞു ഞാൻ വീട്ടിൽ നിന്നും ഇറങ്ങി. അവളുടെ വീടിന് കുറച്ചു മുന്നേ ഉള്ള വഴിയിൽ ഞാൻ ബൈക്ക് സൈഡ് ആക്കി. എന്നിട്ട് കയ്യിൽ കരുതിയ മുഖം മൂടി ഞാൻ മുഖത്തിട്ട്.. അത് കൊണ്ട് വലിയ പ്രയോജനം ഒന്നുമില്ല. ഞാൻ വന്ന വഴിയിൽ എല്ലാം സിസിടിവി ഉള്ള റെസിഡന്റ് ഏരിയ ഒക്കെ ആണ്. എന്റെ ബൈക്ക് വച്ചു ഞാൻ ആരെന്ന് കണ്ടു പിടിക്കാവുന്നതേ ഉള്ളു. എങ്കിലും മാസ്ക് ഇടുന്നതാണ് സേഫ് എന്ന് ഞാൻ കരുതി
ലക്ഷ്മിയുടെ വീടിന്റെ മതിൽ ഒരൊന്നൊന്നര വലുപ്പമുള്ള മതിൽ ആയിരുന്നു. പിന്നെ എനിക്ക് മതിൽ ചാടി നല്ല ശീലം ഉള്ളത് കൊണ്ട് ആ മതിലിന് എന്നെ തടയാൻ കഴിഞ്ഞില്ല. മതിൽ ചാടി മാത്രം അല്ല എനിക്ക് ശീലം. സ്ത്രീകളെ കണ്ട ഉടനെ അവരുടെ അനാട്ടമി മനസിലാക്കുന്ന ഒരു ശീലമുണ്ട് എനിക്ക്.. അത് പോലെ ഉള്ള മറ്റൊരു ശീലമാണ് ഒരു ബിൽഡിങ് കണ്ടാൽ അതിന്റെ സ്‌ട്രക്ചർ മനസിലാക്കുക എന്നത്. ഒരുതരം വട്ട് സ്വഭാവമാണ്. പുതിയ ഒരു ബിൽഡിങ് കണ്ടാൽ എന്റെ മനസിൽ ആദ്യം തോന്നുന്നത് മെയിൻ വാതിൽ അല്ലാതെ എങ്ങനെ ഇതിനുള്ളിൽ കടക്കാം എന്നാണ്. എന്റെ ഉള്ളിൽ തന്നെ അതിനുള്ള സമസ്യകൾ ഞാൻ പൂരിപ്പിച്ചു കൊണ്ടിരിക്കും. വലിഞ്ഞു കയറിയും പൈപ്പിൽ അള്ളി പിടിച്ചും ഒക്കെ എങ്ങനെ ആ കെട്ടിടത്തിൽ കടക്കാം എന്ന് ഞാൻ കണ്ടു പിടിച്ചിരിക്കും. ഒരു ഉദാഹരണം പറഞ്ഞാൽ “കത്തി” സിനിമയിൽ മാപ് കാണുമ്പോ വിജയ് അണ്ണന് എസ്‌കേപ്പ് റൂട്ട് മനസിലാകുന്ന പോലെ..