‘നീ പോയി കിടക്ക്.. ഞാൻ പോകുവാ.. വൈകിട്ട് ബോധം വരുമ്പോൾ വിളിക്കാം..’
അതിനു മറുപടി ആയി അവളെന്തോ പറഞ്ഞു.. നാക്ക് കുഴഞ്ഞു സംസാരിച്ചത് കൊണ്ട് അതെന്താണ് എന്ന് എനിക്ക് തിരിഞ്ഞില്ല.. അവൾ മറിഞ്ഞു വീഴാതെ ഇരിക്കാൻ അവളുടെ തോളിൽ ഞാൻ പിടിച്ചിരുന്നു പെട്ടന്നാണ് അവളെന്റെ നെഞ്ചിലേക്ക് വീണത്.. അവൾ നേരെ നിർത്താൻ എനിക്ക് ആകുന്നതിനു മുമ്പേ മദ്യത്തിന്റെ ലഹരിയിൽ ആണോ എന്ന് ഉറപ്പില്ല, അവളെനിക്കൊരു ഉമ്മ തന്നു..
ചുണ്ടിൽ ആണ് അവൾ ഉദ്ദേശിച്ചത് എങ്കിൽ ഒരല്പം താന്ന് താടിയിൽ ആണ് കിട്ടിയത്.. ഞാൻ പെട്ടന്ന് ഷോക്ക് ആയി. ഇവളെ ഇനിയും നിർത്തിയാൽ വേറെ വല്ല കുരുത്തക്കേടും കാണിക്കും.. എന്നാൽ അവൾ എന്തോ പറയാൻ വന്നിട്ട് ഓക്കാനിക്കുന്ന പോലെ കാണിച്ചു.. വാൾ വക്കാൻ പോകുന്നതിന്റെ തുടക്കം ആണിതെന്ന് എനിക്ക് മനസിലായി.. വാൾ വക്കാൻ ഉള്ളതൊക്കെ ഇവൾ അടിച്ചോ..? ഞാൻ പെട്ടന്ന് തന്നെ അവളുടെ റൂമിലെ ബാത്‌റൂമിൽ അവളെയും കൊണ്ട് കയറി. ടോയ്‌ലെറ്റിലേക്ക് അവൾ നല്ലത് പോലെ വാൾ വച്ചു.. മുഴുവൻ കഴിഞ്ഞു എന്ന് തോന്നിയപ്പോ ഞാൻ അവളെ എഴുന്നേൽപ്പിച്ചു വാ കഴുകി മെല്ലെ അവളുടെ ബെഡിൽ കൊണ്ട് കിടത്തി.. ശർദ്ധിച്ചപ്പോൾ അവൾക്ക് കുറച്ചു ബോധം വന്നത് പോലെ തോന്നി. ഉറങ്ങിക്കോളാൻ പറഞ്ഞു പുതപ്പ് മേലെ വിരിച്ചു കൊടുത്തപ്പോൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് അവൾ കണ്ണടച്ചു.. ഞാൻ മെല്ലെ എഴുന്നേറ്റ് ബാത്‌റൂമിൽ ചെന്നു ടോയ്ലറ്റ് ഒന്ന് കൂടെ ഫ്ലഷ് അടിച്ചു വൃത്തിയാക്കി.. അപ്പോളാണ് ആരോ റൂമിൽ കയറിയ ശബ്ദം ഞാൻ കേട്ടത്..
‘നീ ഫ്രണ്ട്സിനൊപ്പം എവിടെയോ പോകുന്നു എന്ന് പറഞ്ഞിട്ട് പോയില്ലേ..?
അവളുടെ മൂത്ത ചേച്ചി പദ്മയുടെ ശബ്ദം ആണ് അത്.. ദൈവമേ അവൾ ഇവിടെ ഉണ്ടായിരുന്നോ..? ഞാനാണ് കൃഷ്ണയേ ഈ പരുവത്തിൽ ഇവിടെ കൊണ്ട് വന്നത് എന്ന് അവളറിഞ്ഞാൽ പണിയാകുമല്ലോ.. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ബാത്‌റൂമിൽ സ്റ്റക്ക് ആയി നിന്നു
‘ഞാൻ പോയിട്ട് വന്നതാ.. നല്ല തലവേദന..’