പിന്നെ കുറച്ചു നേരം ഇഷാനി ഒന്നും മിണ്ടിയില്ല
‘അവനോട് ഇങ്ങനെ പ്രശ്നത്തിൽ ഒന്നും പോയി കേറരുത് എന്ന് പറയണം..’
അവൾ പറഞ്ഞു
‘അവനായിട്ട് പോയത് ഒന്നുമല്ല. ഇത് ഫുട്ബോൾ ടീമിനെ ചൊല്ലി ഉള്ള പ്രശ്നം ആണ്. അതിനി ഉണ്ടാകില്ല.. സോൾവ് ആക്കിയിട്ടുണ്ട്..’
അതോടെ അവളുടെ കള്ളപിണക്കം ഒക്കെ ഏതാണ്ട് മാറി..
പിറ്റേന്ന് ക്ലാസ്സ് ഇല്ലാഞ്ഞത് കൊണ്ട് വീട് ഒന്ന് വൃത്തി ആക്കാമെന്ന് കരുതി ഇരിക്കുമ്പോൾ ആയിരുന്നു നീതുവിന്റെ കോൾ വരുന്നത്. അത്യാവശ്യം ആയി ഒരിടം വരെ വരണമെന്ന്.. അവൾ പറഞ്ഞ ഒരിടം ബാർ ആയിരുന്നു. അവിടെ ചെന്നു ഒരു കൂപ്പയിൽ നോക്കിയപ്പോ എല്ലാ എണ്ണവും ഒന്ന് മിനുങ്ങി ഇരിപ്പുണ്ട്. കൃഷ്ണ ആണേൽ മിന്നാമിനുങ്ങായിയും.. ശരിക്കും ഫിറ്റായി..
‘റോക്കി വാ.. വാ.. ഇവിടെ ഇരിക്ക്..’
കൃഷ്ണ കുഴഞ്ഞ ശബ്ദത്തിൽ എന്നെ വിളിച്ചു.. അവളോട് സംസാരിക്കാതെ ഞാൻ നീതുവിനോട് ചോദിച്ചു..
‘എന്തുവാടി ഇത്..?
‘അവധി ആയത് കൊണ്ട് ഞങ്ങൾ ഒന്ന് കൂടാൻ വന്നതാ.. ഇവളുടെ നിർബന്ധം ആണ്. ഇതിപ്പോ ഇവൾക്ക് ഈ അവസ്‌ഥയിൽ വണ്ടി ഓടിച്ചു വീട്ടിൽ പോകാൻ പറ്റില്ല.. ഞങ്ങൾക്ക് ആർക്കും ഇവളുടെ കാർ ഓടിച്ചു പരിചയവും ഇല്ല.. ഇവളെ ഒന്ന് വീട് വരെ എത്തിക്കുവോ..?
‘ഒന്ന് പോയെടി മോളെ.. ഈ കോലത്തിൽ ഞാൻ ഇവളെ ഇവളുടെ വീട്ടിൽ എത്തിച്ചാൽ എനിക്ക് പെരുന്നാൾ ആയിരിക്കും..’
‘പേടിക്കണ്ട വീട്ടിൽ ആരുമില്ല.. അവരൊക്കെ നൈറ്റ് ആകും വരുമ്പോൾ.. അവളെ ഒന്ന് അവിടെ ഇറക്ക്.. വേറെ ആരെ വിളിക്കണം എന്ന് ഞങ്ങൾക്ക് അറിയില്ല..’
നീതു എന്നോട് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞു.. കൃഷ്ണ അതിനിടക്ക് എന്തൊക്കെയോ വിടുവായിത്തം പറയുന്നുണ്ട്.. അവൾക്ക് നടക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നുമില്ലെങ്കിലും ഒരു ചാഞ്ചാട്ടം ഉണ്ട്. അത് കൊണ്ട് ഞാൻ മെല്ലെ അവളുടെ തോളിൽ പിടിച്ചു വെളിയിലേക്ക് ഇറങ്ങി.. കാറിന് അടുത്തെത്തുന്നതിന് മുമ്പാണ് എന്റെ മുന്നിൽ ഞങ്ങളുടെ ബന്ധുവും പാർട്ണറും ഒക്കെയായ ദേവരാജൻ അങ്കിൾ പ്രത്യക്ഷപ്പെടുന്നത്..
‘എന്ത് പറ്റിയെടാ.. ആരാ ഇത്..?