റോക്കി 2 [സാത്യകി]

Posted by

 

അടുത്ത ദിവസം ക്ലാസ്സിന് പോകാൻ തയ്യാറാകുന്നതിന് മുമ്പാണ് എനിക്കൊരു കഴപ്പ് തോന്നിയത്.- താടി മീശ ഒന്ന് ഒതുക്കുക എന്നതായിരുന്നു പ്രസ്തുത കഴപ്പ്. അത്ര കാട് പിടിച്ചു വളർന്നിട്ടില്ല എങ്കിലും ഒന്ന് വെടിപ്പാകാം എന്ന് കരുതി.. ഈ താടിയും മീശയും കനം കുറയ്ക്കുമ്പോ എവിടെ നിർത്തണം എന്ന് നമുക്ക് ഒരിക്കലും പറയാൻ പറ്റില്ല. ഒന്നൂടെ മിനുക്കിയാൽ ലുക്ക്‌ ആകുമെന്ന ചിന്തയിൽ നമ്മൾ വീണ്ടും മുറിക്കും. അത് തന്നെ എനിക്കും പറ്റി.. ക്‌ളീൻ ഷേവ് ഒന്നും ആയില്ലെങ്കിലും മുഖത്തെ നല്ലൊരു ശതമാനം താടിയും മീശയും എനിക്ക് നഷ്ടമായി. ഇപ്പൊ ഇത് കണ്ടു ആരെങ്കിലും നല്ലത് പറയുമായിരുന്നു എങ്കിൽ അതെന്റെ അമ്മ ആയിരിക്കും….!

 

എന്തായാലും കോളേജിൽ ചെന്നപ്പോൾ മുതൽ ഓരോ വാണങ്ങളുടെ ഇളി കാണാൻ പറ്റി. കളഞ്ഞാൽ രണ്ടാഴ്ച കൊണ്ട് തിരിച്ചു വരുന്ന പൂട പോയതിനാണോ കുണ്ണകളെ ഈ ഇളി എന്ന് ഞാൻ മനസ്സിൽ ചോദിച്ചു.

 

‘ഇപ്പോളാണ് ഇവൻ ശരിക്കും ഊക്കി ഭായ് ആയത്…’

രാഹുൽ കള്ളമൈരൻ ഈ അവസരം അങ്ങ് മുതലെടുക്കുവായിരുന്നു. കോളേജ് മൊത്തം ഞാൻ റോക്കി ഭായ് ആണെങ്കിലും ഇവനും ആഷിക്കും എന്നെ ഊക്കി ഭായ് എന്നാണ് വിളിക്കുന്നത്. രണ്ട് മൈരന്മാരും ഏതോ കോമഡി പടം കണ്ടത് പോലെ എന്റെ മോന്ത കണ്ടു വൻ ഇളി. എന്തായാലും ക്ലാസ്സിൽ കുറച്ചെങ്കിലും എന്റെ പുതിയ ഗെറ്റപ്പിനെ കൊള്ളാമെന്നു പറഞ്ഞത് കൃഷ്ണ ആണ്..

 

‘ഇത് ഇവരൊന്നും കളിയാക്കുന്ന പോലെ അത്ര മോശം ഒന്നുമല്ല. ഇവർ പെട്ടന്ന് നിന്നെ ഇങ്ങനെ കണ്ടത് കൊണ്ടാണ്..’

അവളെന്റെ മുഖത്ത് വിരലോടിച്ചു കൊണ്ട് പറഞ്ഞു.. ആ സമയത്താണ് ഇഷാനി ക്ലാസിലേക്ക് കയറി വരുന്നത്. എന്റെ മോന്തായം കണ്ടു അവൾ പൊട്ടിച്ചിരിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അവളുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരിക്കുന്നു. അതിനിപ്പോ എന്താ സംഭവിച്ചത്.. ഓ കൃഷ്ണയുടെ കൈ എന്റെ മുഖത്ത് ആണല്ലോ.. ഇഷാനി മിക്കപ്പോഴും എന്നോട് പിണങ്ങുന്നതും അടി കൂടുന്നതും കൃഷ്ണ എന്റെ അടുത്ത് ഒരുപാട് സ്വാതന്ത്ര്യം എടുക്കുമ്പോ ആണ്.. എന്നാൽ ആ കാരണം പറഞ്ഞല്ല അവൾ വഴക്കിടുന്നത്.. അതിന് പ്രത്യേകം ഒരു കാരണം എപ്പോളും അവൾക്ക് വീണു കിട്ടും. പക്ഷെ അവളുടെ ദേഷ്യം കൃഷ്ണ ആയി അടുത്തിഴപഴകിയത് തന്നെ. ഇപ്പൊ മുഖത്ത് തലോടിയതിനും പിണങ്ങാൻ അവൾക്കൊരു കാരണം കിട്ടി. ഒരു അടിക്കേസ്..

Leave a Reply

Your email address will not be published. Required fields are marked *