റോക്കി 2 [സാത്യകി]

Posted by

 

‘അതാണോ നീ ഫേസ്ബുക് ൽ അങ്ങനെ പേരിട്ടത്..’

ഞാൻ ചോദിച്ചു.

 

‘അതെ.. അതൊരു തമാശ..’

 

‘പക്ഷെ നിനക്ക് ചിരിക്കാൻ അറിയില്ല എന്ന് പറഞ്ഞത് ശരിയല്ല. ഞാൻ എടുത്ത ഒരു പിക്കിൽ നീ കിടുവായാണ് സ്‌മൈൽ ചെയ്തിരിക്കുന്നത്..’

ഞാൻ ഫോൺ എടുത്തു നേരത്തെ എടുത്ത ഫോട്ടോ അവളെ കാണിച്ചു. മരച്ചുവട്ടിൽ കയ്യിലൊരു ചെമ്പകവും പിടിച്ചു എന്നെ നോക്കി ചിരിക്കുന്ന ഇഷാനി

 

‘അയ്യോ ഞാൻ തന്നെ ആണോ ഇത്.. അറിയാതെ പെട്ടന്ന് എടുത്ത കൊണ്ടാകും ഇത് നന്നായത്.. ഞാൻ അന്നിത് നോക്കിയുമില്ല.. ഇതൊന്ന് എനിക്ക് സെന്റ് ചെയ്ത് താ..’

 

‘അറിയാതെ എടുത്തത് കൊണ്ടൊന്നുമല്ല ഇതൊക്കെ ക്യാമറമാന്റെ കഴിവാണ്..’

 

അർജുൻ പറഞ്ഞത് ഇഷാനി ചിരിച്ചു തള്ളിയെങ്കിലും അത് സത്യം ആണെന്ന് അവൾക്ക് തോന്നി. ക്യാമറമാന്റെ കഴിവ് തന്നെ ആണ് തന്റെ ചിരിക്ക് പിന്നിൽ. അവൻ അടുത്തുള്ളപ്പോൾ ആണ് താനിപ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത്…

 

വൈകുന്നേരം ആയപ്പോൾ ഇഷാനിയെ കാണാൻ പറ്റാത്ത അത്ര തിരക്കായി.. പാർവതിക്ക് മൈലാഞ്ചി ഇട്ടത് ഇഷാനി ആയിരുന്നു. ഒരു ദാവണി ആയിരുന്നു അവളുടെ വേഷം. ആദ്യമായാണ് അവളെ ഞാൻ ഹൂഡിയിൽ നിന്നും ബനിയനിൽ നിന്നുമൊക്കെ മാറി ശരിക്കുമൊരു പെണ്ണിന്റെ രൂപത്തിൽ കാണുന്നത്.. ഹൂഡിയിൽ കാണുമ്പോൾ ചെറിയ പെണ്ണായി തോന്നുമെങ്കിലും ദാവണി അണിഞ്ഞപ്പോൾ ആണ് അവളുടെ ശരിക്കുമുള്ള സൈസ് എനിക്ക് ഏകദേശം പിടി കിട്ടിയത്. മെലിഞ്ഞണെങ്കിലും അത്യാവശ്യം ചബ്ബി എന്ന് തോന്നിക്കുന്ന ശരീരപ്രകൃതം. വയർ നല്ലത് പോലെ മറച്ചാണ് ദാവണി ചുറ്റിയിരുന്നത് കൊണ്ട് അത് മിസ്സായി. ഹൂഡി വല്ലപ്പോഴും തെറുത്തു കയറ്റുമ്പോ മാത്രം കണ്ടിരുന്ന കൈകൾ ഇന്ന് എനിക്ക് മുഴുവൻ ആയി കാണാൻ കഴിഞ്ഞു.. നല്ല നീളമുള്ള വെളുത്തു മെലിഞ്ഞ കൈകൾ, ചുമലിനോട് അടുക്കുമ്പോൾ ശരിക്കും ചുവന്നു തുടുത്താണ്.. കൈത്തണ്ടയിൽ ഞാൻ മിക്കപ്പോഴും പിടിക്കുമായിരുന്നു എങ്കിലും അതിന് മേലെ പിടിച്ചിരുന്നില്ല. അവിടെ ഒക്കെ തൊടുമ്പോൾ ഉള്ള മാർദവം ഓർത്ത് എനിക്ക് കുളിർ കോരി..

 

വൈകുന്നേരം ഇഷാനി തിരക്കിൽ ആയത് പോലെ തന്നെ രാത്രി ആളുകൾ വന്നു തുടങ്ങിയപ്പോൾ ഞാനും ബിസി ആയി. അവിടെ വരുന്നവർക്ക് കസേര ഇടാൻ, ഭക്ഷണം വിളമ്പാൻ ഒക്കെ ഒരു മടിയും ഇല്ലാതെ ആ വീട്ടിലെ ഒരാളെ പോലെ ഞാൻ നിന്നു. എല്ലാം ഒന്ന് ഒതുങ്ങിയത് പത്തു മണി ഒക്കെ കഴിഞ്ഞാണ്. ആളുകളുടെ തിരക്ക് എല്ലാം ഒഴിഞ്ഞു ഞാൻ ഒരു മൂലയിൽ കസേരയിൽ ഇരിക്കുമ്പോ അവൾ വന്നു എന്റെ അരികിൽ ഒരു കസേരയിൽ വന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *