അപ്പോളാണ് എന്റെ പിന്നിൽ അവളുടെ വിളി കേട്ടത്. അവൾ കാര്യം സാധിച്ചു തിരിച്ചു വന്നതാണ്. എന്റെ തിരിഞ്ഞുള്ള നിൽപ്പ് കണ്ടപ്പോൾ ഞാൻ മൂത്രം ഒഴിക്കുവാണ് എന്ന് അവൾ കരുതിയില്ല. അത് മനസിലായതും അയ്യോ സോറി എന്ന് പറഞ്ഞു അവൾ തിരിഞ്ഞു നിന്ന്.. ഞാൻ അവളെ പറ്റി ചിന്തിച്ചത് അവളിപ്പോ എന്നെ പറ്റി ചിന്തിക്കുന്നുണ്ടാകുമോ..? എന്റെ സാധനത്തെ കുറിച്ചുള്ള ചിന്ത അവളിലും പുളകം കൊള്ളിക്കുമോ..? ഞാൻ വെറുതെ ചിന്തിച്ചു..
‘അങ്ങോട്ട് എവിടെയെങ്കിലും ഒതുങ്ങി നിന്ന് ചെയ്തൂടെ.. നാണവും ഇല്ല മാനവും ഇല്ല..’
സിപ് അടച്ചു തിരിച്ചു വന്ന എന്നെ കണ്ടു അവൾ പറഞ്ഞു.
‘എന്തിന്.. നിനക്ക് പോകാനാണ് ഇത്രയും ഇറങ്ങി വന്നത്. എനിക്ക് പോകാനാണേൽ ഞാൻ അവിടെ റോഡ് സൈഡിൽ എവിടെ എങ്കിലും തന്നെ പോയേനെ..’
ഞാൻ ആറിന്റെ വക്കിൽ ഇരുന്നു കൈ കഴുകിക്കൊണ്ട് പറഞ്ഞു. അവളുടെ മുഖത്ത് ഒരു നാണം ഉണ്ടായിരുന്നു.
‘നീ ഫുൾ ഒഴിച്ചോ.. ഇനി ഇടക്ക് നിർത്താൻ പറയരുത്.. ഇപ്പൊ തന്നെ നമ്മൾ ലേറ്റ് ആയി..’
പോടാ എന്ന് പറഞ്ഞു അവൾ എന്റെ ദേഹത്തേക്ക് വെള്ളമൊഴിച്ചു. വഴിയിൽ വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിൽ ഒരുപക്ഷെ ഞങ്ങൾ ഇപ്പോൾ അവളുടെ നാട്ടിൽ എത്തിയേനെ. ഇപ്പൊ സമയം ഉച്ച കഴിഞ്ഞു. ചെറുതായ് വിശക്കുന്നുമുണ്ട്. കടകൾ ഒന്നും ഇല്ലാത്തത് കൊണ്ട് ഇനി അവളുടെ വീട്ടിൽ ചെന്നാലേ എന്തെങ്കിലും കഴിക്കാൻ കിട്ടൂ..
തിരിച്ചു വന്നു ബൈക്കിൽ കയറിയ ഉടനെ ഇഷാനി ബാഗ് എടുത്തു മുന്നിൽ വച്ചു. ഇത്രയും നേരം അവൾ എന്നെ കെട്ടിപ്പിടിച്ചു ആണ് ഇരുന്നത്. ഇപ്പൊ പെട്ടന്ന് ബാഗിൽ ആയി പഴയത് പോലെ. എനിക്ക് ദേഷ്യം തോന്നി. ബൈക്ക് സ്റ്റാർട്ട് ആക്കാതെ ഞാൻ പറഞ്ഞു..
‘ഓ ഇപ്പൊ പാർട്ടിക്കാർ ഒക്കെ പോയില്ലേ.. ഇനി ബാഗിൽ പിടിച്ചു ഇരുന്നാൽ മതിയല്ലോ..’
‘അയ്യടാ നിന്റെ മനസ്സിലിരിപ്പ് ഒക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്..’
എന്റെ സംസാരം മനസിലായി അവൾ കളിയോടെ പറഞ്ഞു. ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല.. ബൈക്ക് സ്റ്റാർട്ട് ചെയ്തു.. സാധാരണ അത്രയും നേരം എന്തെങ്കിലും സംസാരിച്ചു കൊണ്ടാണ് ഞങ്ങൾ ഇത്രയും നേരം യാത്ര ചെയ്‍തത്. എന്നാൽ ഇപ്പൊ ഞാൻ സംസാരം തുടങ്ങി വയ്ക്കുന്നത് നിർത്തി. അവൾ എന്തെങ്കിലും പറഞ്ഞാൽ അതിന് എന്തെങ്കിലും മറുപടി കൊടുക്കുക മാത്രം ചെയ്തു. എന്റെ പിണക്കം അവൾക്കും പിടി കിട്ടി. കുറെ നേരം കൂടെ കഴിഞ്ഞു ഞങ്ങൾക്കിടയിലെ മൗനം അസഹ്യമായപ്പോൾ അവൾ ബാഗ് എടുത്തു അവളുടെ പുറത്തിട്ടു എന്റെ തോളിൽ മെല്ലെ പിടിച്ചു. എന്നിട്ടും എന്റെ മുഖത്ത് ചിരി വരാഞ്ഞത് കണ്ടു അവൾ പഴയത് പോലെ വയറിലൂടെ കയ്യിട്ട് എന്നെ കെട്ടിപ്പിടിച്ചു.