തിരിച്ചു ഞങ്ങൾ പോയത് വേറെ വഴി ആണ്. കുറച്ചു ചുറ്റൽ ആണ്. ഒരു പത്തിരുപതു കിലോമീറ്റർ കൂടുതൽ ഓടണം. അവന്മാരുടെ വായിൽ കേറുന്നതിലും നല്ലത് കുറച്ചു ദൂരം കൂടുതൽ ഓടിക്കുന്നത് തന്നെ. വഴി ഒക്കെ മനോജ് അണ്ണൻ കൃത്യമായി പറഞ്ഞു തന്നിരുന്നു. അത് കൊണ്ട് എവിടെയും തപ്പൽ ഉണ്ടായില്ല. പിന്നീട് അങ്ങോട്ട് പാർട്ടിക്കാരുടെ ശല്യവും അധികം ഉണ്ടായില്ല.
പിന്നെയും കുറെ ദൂരം ചെന്നപ്പോളാണ് ഇഷാനി എന്തോ അസ്വസ്‌ഥ ആകുന്നത് പോലെ എനിക്ക് തോന്നിയത്. ഞാൻ ചോദിച്ചപ്പോൾ ഒന്നുമില്ല എന്നവൾ പറഞ്ഞെങ്കിലും പിന്നെ വേറെ വഴി ഇല്ലാതെ ‘ഒന്നാണ് ‘ പ്രശ്നം എന്ന് പറയേണ്ടി വന്നു. എന്നോട് നേരിട്ട് പറയാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ചെറു വിരൽ മാത്രം ഉയർത്തി കൊച്ചു കുട്ടികൾ കാണിക്കുന്നത് പോലെ ഇഷാനി ആംഗ്യം കാണിച്ചു . രാവിലെ മുതൽ ഒറ്റയിരിപ്പ് അല്ലെ മൂത്രം ഒഴിക്കാൻ എനിക്കും മുട്ടുണ്ടായിരുന്നു. എനിക്ക് ഏതെങ്കിലും മൂലക്ക് കയറി കാര്യം സാധിക്കുന്ന പോലെ ആണോ അവൾക്ക്.. ഞാൻ ഫോണിൽ പമ്പ് അടുത്ത് വെല്ലോം ഉണ്ടോ എന്ന് നോക്കി. ഹർത്താൽ ആണെങ്കിലും ബാത്രൂം ഓപ്പൺ ആയിരിക്കുമോ എന്നെനിക്ക് സംശയം തോന്നി. എന്തായാലും അടുത്തെങ്ങും പമ്പും ഇല്ല. അടുത്തുള്ള വീട്ടിൽ എവിടെ എങ്കിലും കയറി കാര്യം പറഞ്ഞാൽ അവർ സമ്മതിക്കുമെന്ന് ഞാൻ അവളോട് പറഞ്ഞു. അവൾക്ക് അതിനും സമ്മതമല്ലായിരുന്നു..
‘നിനക്കത് അവിടെ വച്ചു പറഞ്ഞൂടായിരുന്നോ..?
കോളനി വച്ചു പറഞ്ഞിരുന്നേൽ അതിന് സൗകര്യം ഉണ്ടായിരുന്നു. പക്ഷെ ആ സമയം അവൾക്ക് അത്ര തോന്നൽ ഇല്ലായിരുന്നു എന്നാണ് എന്നോട് പറഞ്ഞത്. കുഴപ്പമില്ല വീട്ടിൽ ചെന്നിട്ട് പോകാമെന്നു പറഞ്ഞു. എന്നാൽ അവൾക്ക് ഒട്ടും സഹിക്കാൻ പറ്റുന്നില്ല എന്നെനിക്ക് തോന്നി. ഈ കാര്യത്തിൽ ഞാൻ അവളെ നിർബന്ധിക്കുന്നതും എങ്ങനെ. ബൈക്ക് കുറച്ചു ദൂരം കൂടെ മുന്നോട്ടു പോയപ്പോൾ ദയനീയ സ്വരത്തിൽ അവളെന്നോട് പറഞ്ഞു
‘വണ്ടി ഒന്ന് പതുകെ ഓടിക്കുമോ… സ്പീഡിൽ ഓടിക്കുമ്പോൾ ഒട്ടും വയ്യ..’
വണ്ടിയുടെ ചെറിയ കുലുക്കങ്ങൾ പോലും അവളിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അത്രക്ക് പറ്റാത്ത അവസ്‌ഥയിൽ എത്തി അവൾ. മൂത്രം ഒരുപാട് നേരം പിടിച്ചു വയ്ക്കരുത് എന്നാണ്.. ഞാൻ പതിയെ ബൈക്ക് ഓടിച്ചു. കൂട്ടത്തിൽ പറ്റിയ സ്‌ഥലവും നോക്കി. ഒരു ആറിന്റെ തീരത്ത് എത്തിയപ്പോൾ ഞാൻ ബൈക്ക് ഓഫ് ചെയ്തു. വീടുകൾ ഒന്നും അടുത്തില്ല. അത്യാവശ്യം പ്രൈവസി ഉള്ള സ്‌ഥലമാണ്. റോഡിൽ നിന്നും ആറിലേക്ക് ഇറങ്ങാൻ കുറച്ചു സ്റ്റെപ്സ് ഉണ്ട്. അവിടെ അത്യാവശ്യം മരങ്ങളും ചെടികളും ഒക്കെ കൊണ്ട് കാട് പോലെ തോന്നിക്കുന്നു. ഇത് തന്നെ സ്‌ഥലം..