‘ദേ അവർ നമ്മുടെ പുറകെ ഉണ്ട്.. എനിക്ക് പേടി ആവുന്നു..’
ഇഷാനി നന്നായി പേടിച്ചെന്ന് അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.. അവൾ വീണ്ടും എന്നെ കെട്ടിപിടിച്ചു. ഹർത്താലുകരുടെ കാർ ഞങ്ങളുടെ തൊട്ടടുത്തു എത്തിയതും ഞാൻ ആക്‌സിലെറ്ററിൽ നിന്നും കയ്യെടുത്തു ഉയർത്തി എന്റെ നടു വിരൽ മാത്രം ഉയർത്തി ഞങ്ങളുടെ തൊട്ട് പിന്നിലുള്ള ഹർത്താലുകാർക്ക് നേരെ.. അത് കണ്ടതും അവർ കൂടുതൽ ആക്രോശിച്ചു ഞങ്ങൾക്ക് നേരെ അടുത്തു. കാർ ഞങ്ങളെ തൊട്ടു തൊട്ടില്ല എന്ന അവസ്‌ഥ ആയി.. അടുത്ത കാഴ്ച ഹർത്താല് ടീംസ് കാണുന്നത് എന്റെ ബൈക്ക് മിസൈൽ പോലെ കുതിക്കുന്നതാണ്.. റോഡിൽ മറ്റ് വണ്ടികൾ ഇല്ലാഞ്ഞത് കൊണ്ട് തന്നെ ഞാൻ മാക്സിമം വേഗത്തിൽ ബൈക്ക് പറപ്പിച്ചു. ഇഷാനി വേഗത ഭയന്ന് കണ്ണുകൾ ഇറുക്കി അടച്ചു എന്നെ കെട്ടിപ്പിച്ചിരുന്നു.
അത് കൊണ്ടൊന്നും അവന്മാർ വിട്ട് പോയിരുന്നില്ല. കുറച്ചു പിന്നിൽ ആണെങ്കിലും അവർ ഞങ്ങളുടെ പിന്നിൽ തന്നെ ഉണ്ടായിരിന്നു.. ബൈക്ക് അടുത്ത ജംഗ്ഷനിൽ എത്തിയപ്പോൾ ആണ് ഞാൻ അപകടം തിരിച്ചറിഞ്ഞത്. അടുത്ത കവലയിലും ഹർത്താലുകാർ നിൽക്കുന്നു. അവരുടെ നിൽപ്പും ഭാവവും കണ്ടിട്ട് ഞങ്ങളെ പ്രതീക്ഷിച്ചു നിൽക്കുന്നത് പോലെ ഉണ്ടായിരുന്നു. ഞങ്ങൾ വരുന്ന വിവരം മറ്റവർ പറഞ്ഞു കൊടുത്തത് ആകും. വഴി തടഞ്ഞു നിൽക്കുന്ന ഇവർക്ക് മുന്നിൽ പെട്ടാൽ ഞങ്ങൾ തീർന്നു. ഞാൻ പിന്നിലേക്ക് നോക്കിയപ്പോൾ മറ്റവരും കുറച്ചു ദൂരത്തായി ഞങ്ങളെ ചേസ് ചെയ്തു വരുന്നുണ്ട്. രണ്ട് കൂട്ടർക്കും നടുവിൽ പെട്ടിരിക്കുകയാണ്. ഞാൻ ബ്രേക്ക് ആഞ്ഞു പിടിച്ചു. ബൈക്ക് പാളി ചെരിഞ്ഞു നിന്ന്. ഞങ്ങളെ കാത്തു നിൽക്കുന്ന പാർട്ടിക്കാരിൽ നിന്നും വണ്ടി തിരിച്ചു ഞാൻ ഞങ്ങളുടെ പിറകെ വരുന്ന പാർട്ടിക്കാർക്ക് നേരെ വണ്ടി എടുത്തു. അവർ ഞങ്ങളുടെ അടുത്തെത്തും മുമ്പേ എനിക്ക് മുന്നിൽ കണ്ട മറ്റൊരു ചെറു പാതയിലേക്ക് ഞാൻ വണ്ടി വെട്ടിച്ചു. ഇതല്ല ഞങ്ങൾക്ക് പോകേണ്ട വഴി. ഞങ്ങൾക്ക് പോകേണ്ട വഴി അവിടെ അവന്മാർ തടഞ്ഞു വച്ചിരിയ്ക്കുകയാണ്. ഇനി കാണുന്ന വഴിയിലൂടെ ഓടിക്കുക.. ഇവന്മാരുടെ കയ്യിൽ പെടാതെ ഇരിക്കുക. ഇത്തവണ ഞങ്ങളുടെ പിറകെ രണ്ട് വണ്ടികൾ ഉണ്ടായിരുന്നു. രണ്ട് സ്‌ഥലത്തെയും പാർട്ടിക്കാർ ഞങ്ങൾക്ക് പിന്നാലെ തെറി വിളിയും കൊലവിളയും ആയി പാഞ്ഞു വരുന്നു. അറിയാത്ത ഏതൊക്കെയോ ഊട് വഴികളിലൂടെ ഞാൻ മുന്നോട്ടു തന്നെ പോയി. ഈ വഴി ഒക്കെ എവിടെ എങ്കിലും അവസാനിച്ചാൽ പണി പാളുമെന്നു എനിക്ക് നല്ല ബോധ്യം ഉണ്ട്..