‘ഇന്നലെ എനിക്ക് പോകാൻ പറ്റിയില്ല. ഇന്ന് എപ്പോളെങ്കിലും ബസ് കാണുമെന്ന് കരുതി. ഇന്നേരം വരെ ഒരു കാർ പോലും പോയില്ല ഇത് വഴി..’
‘പാർട്ടിക്കാർ പേ പിടിച്ചു വിളിച്ച ഹർത്താൽ ആണ്. പുറത്തിറങ്ങിയ വണ്ടി ചിലപ്പോ അവർ അടിച്ചു തകർക്കും. അല്ലെങ്കിൽ ഞാൻ ഏതെങ്കിലും വണ്ടി അറേഞ്ച് ചെയ്തു താരമായിരുന്നു.. ഇതിപ്പോ ആരും വരില്ല പേടിച്ചു..’
‘അപ്പോൾ എനിക്ക് പോകാൻ പറ്റില്ലേ..?
ഇഷാനി വിഷമത്തോടെ ചോദിച്ചു. അർജുനെ വിളിച്ചാൽ എന്തെങ്കിലും വഴി ഉണ്ടാകുമെന്ന് കരുതിയാണ് അവൾ ഫോൺ ചെയ്തത്..
‘ആകെ ഒരു വഴിയേ ഉള്ളു. ദേ ഇത്..’
അർജുൻ ബൈക്ക് ൽ തൊട്ട് പറഞ്ഞു. ബൈക്ക് കണ്ടതും ഇഷാനി വല്ലാതായി
‘ഇതിലോ..?
അവളൊരു ചോദ്യഭാവത്തിൽ എന്നെ നോക്കി. ബൈക്ക് അവൾക്ക് താല്പര്യം ഇല്ലെന്ന് തോന്നുന്നു. എന്റെ വീട്ടിൽ കാർ ഉള്ള കാര്യം അവൾക്ക് അറിയാം. ഒരുപക്ഷെ അവൾ അതായിരിക്കും ചിന്തിക്കുന്നത്. കാറിൽ പോയാൽ പക്ഷെ ബൈക്കിൽ പോകുന്ന ത്രില്ല് കിട്ടില്ല..
‘വീട്ടിൽ പോയി ഞാൻ കാർ എടുക്കാം വേണേൽ. പക്ഷെ ഹർത്താൽ ആയത് കൊണ്ട് കാർ കണ്ടാൽ ആണ് പ്രശ്നം കൂടുതൽ. മാത്രം അല്ല അതിൽ അങ്ങ് വരെ ചെല്ലാനുള്ള ഡീസൽ ഒന്നും കാണില്ല ഇപ്പോൾ. ഹർത്താൽ ആണെന്ന് അറിഞ്ഞത് കൊണ്ട് ഞാൻ ഇതിൽ വെറുതെ ഫുൾ ടാങ്ക് അടിച്ചിട്ടതാണ്. എന്തായാലും അത് ഇപ്പോൾ നന്നായി എന്ന് തോന്നുന്നു..’
ബൈക്കിൽ പോകുക അല്ലാതെ വേറെ വഴി ഇല്ല എന്ന അവസ്‌ഥയിൽ ഇഷാനി എത്തി. ഒടുവിൽ മനസില്ലമനസ്സോടെ ആണെങ്കിലും അവൾ വന്ന് എന്റെ വണ്ടിയിൽ കയറി. കയ്യിൽ ഉണ്ടായിരുന്ന രണ്ടാമത്തെ ഹെൽമെറ്റ് ഞാൻ അവളുടെ കയ്യിൽ കൊടുത്തു. അതവൾ തലയിൽ വച്ചു. ഇടയ്ക്ക് രേണു ആയി കറങ്ങാൻ പോയപ്പോ വാങ്ങിച്ച ഹെൽമെറ്റ് ആയിരുന്നു അത്. ബാഗ് ഞങ്ങളുടെ ഇടയിൽ വച്ചിട്ട് ചെരിഞ്ഞാണ് അവൾ ഇരുന്നത്. എന്റെ ബൈക്കിന്റെ ബാക്ക് സീറ്റ് ഹൈറ്റ് വച്ചു അങ്ങനെ ഇരിക്കുന്നതിലും നല്ലത് കാൽ കവച്ചു ഇരിക്കുന്നതാണ്. അങ്ങനെ ഇരിക്കാൻ ഇഷാനിക്ക് ബുദ്ധിമുട്ട് കാണും. ഞാൻ മെല്ലെ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഇഷാനി ഒരു കൈ കൊണ്ട് മെല്ലെ എന്റെ തോളിൽ പിടിച്ചിരുന്നു. അത് കൊണ്ട് തന്നെ ഞാൻ ബൈക്ക് ഓടിക്കുമ്പോൾ അവൾ വല്ലാതെ പേടിക്കുന്നത് എനിക്കറിയാൻ സാധിച്ചു. വളവുകൾ എടുക്കുമ്പോൾ ഇഷാനിയുടെ കൈകൾ എന്റെ ചുമലിൽ മുറുകി. മിററിലൂടെ അവൾ കണ്ണടച്ചാണ് ഇരിക്കുന്നത് എന്ന് എനിക്ക് കാണാം. റോഡിൽ എങ്ങും ഒറ്റ വണ്ടി ഇല്ലാഞ്ഞിട്ടും അവളുടെ പേടി കാരണം എനിക്ക് വളരെ പതുക്കെ ബൈക്ക് ഓടിക്കേണ്ടി വന്നു