ഞാൻ പറഞ്ഞത് അവൾക്ക് വിശ്വാസം വന്നില്ല എന്ന് തോന്നി. ഞാനിങ്ങനെ വിട്ടു കൊടുക്കും എന്ന് അവൾ കരുതിയില്ലല്ലോ.
‘ഞാനിത് വിശ്വസിക്കണോ..?
അവളൊരു പുച്ഛം നിറഞ്ഞ ഭാവത്തിൽ എന്നോട് ചോദിച്ചു
‘വിശ്വസിക്കാം.. വിശ്വസിക്കാതെയിരിക്കാം.. ഞാനിത് തിരിച്ചു തന്നത് ചെയ്തത് തെറ്റായി പോയി എന്നെനിക്ക് ബോധ്യം ഉള്ളത് കൊണ്ടാണ്.. സ്വന്തം ചെയ്തികളിൽ നിനക്കും ആ ബോധ്യം വേണം..’
‘എന്റെ ഫോട്ടോയുടെ വേറെ കോപ്പി നിന്റെ കയ്യിൽ ഇല്ലെങ്കിൽ ഞാൻ നിനക്കെതിരെ മോഷണക്കുറ്റത്തിന് പരാതി കൊടുത്താൽ നീ എന്ത് ചെയ്യും..?
അവൾ ചോദിച്ചത് ന്യായമായ സംശയം ആണ്. ഞാൻ എന്ത് ചെയ്യുമെന്ന് എന്നെ കൊണ്ട് തന്നെ പറയിപ്പിക്കാൻ നോക്കുകയാണ് ഇവൾ
‘ഞാൻ നിയമപരമായി തന്നെ അത് ഡീൽ ചെയ്തോളാം.. എന്റെ ബൈക്ക് മോഷണം പോയെന്ന് ഞാൻ വെറുതെ ഒരു പരാതി കൊടുത്തിട്ടുണ്ട്. അത് വച്ചു എനിക്ക് ഊരാം ഇതിൽ നിന്ന്. നിന്നെ രണ്ട് കൊല്ലം ബ്ലാക്ക് മെയിൽ ചെയ്തു ജീവിക്കേണ്ട ആവശ്യം എനിക്കില്ല..’
അത് പറഞ്ഞു ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ലക്ഷ്മി മെല്ലെ ഫോൺ കയ്യിലെടുത്തു
‘ പറ്റാവുന്ന ഡാറ്റാ ഓക്കേ ഞാൻ കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാലും കുറെയൊക്കെ മിസ്സിംഗ് ആയിരിക്കും. അതിനി ഒന്നും ചെയ്യാൻ പറ്റില്ല..’
ലക്ഷ്മി അതിനും മറുപടി ഒന്നും തന്നില്ല. പക്ഷെ അവളുടെ മുഖം കണ്ടപ്പോൾ കുറച്ചു ദിവസങ്ങളായി ആ മുഖത്തുള്ള വിഷാദം അലിയാൻ തുടങ്ങിയത് പോലെ എനിക്ക് തോന്നി
‘ പിന്നെ ഒരു കാര്യം നിനക്കിനി പേടിക്കാൻ ഒന്നും ഇല്ലെന്നോർത്ത് അവളുടെ മേലെ ഇനിയും ചൊറിയാൻ ചെല്ലരുത്. എന്തെങ്കിലും ഉണ്ടേൽ എന്നോട് കാണിക്ക്. ഇഷാനിയെ ഒഴിവാക്കിയേര്..’
അതിനും അവൾക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.. എന്തായാലും അതിന് ശേഷം പതിയെ പഴയ ലക്ഷ്മിയെ എനിക്ക് കാണാൻ സാധിച്ചു.. പഴയ ചുറുചുറുക്കും പ്രസരിപ്പുമൊക്കെയുള്ള കോളേജിന്റെ റാണിയെ.. അവളുടെ വില്ലത്തരം ഒന്നും പൂർണമായി അവളെ വിട്ടു പോയിരുന്നില്ല.. പക്ഷെ അവൾ പിന്നീട് ഒരിക്കലും ഇഷാനിയുടെ നേർക്ക് വന്നിട്ടില്ല. എന്നെയും അവൾ പരമാവധി ഒഴിവാക്കി വിടുകയാണ് ചെയ്തത്. കോളേജ് പിന്നെയും ഞങ്ങളുടെയൊക്കെ തമാശകളും വഴക്കും ഇണക്കവും ഓക്കേ അനുഭവിച്ചു മുന്നോട്ടു ഓടി. അതിനിടക്ക് ആണ് ഒരു വൈകുന്നേരം ഹർത്താൽ വിളിക്കുന്നത്. നാളെ ഹർത്താൽ ആയത് കാരണം കോളേജ് ഇല്ല. ആ ഓർമയിൽ ഞാൻ കുറച്ചു താമസിച്ചു ആണ് കിടന്നത്.. ഉറക്കത്തിനു ഇടയിൽ ഫോൺ വല്ലാതെ കിടന്ന് ബെല്ലടിക്കിന്നു.. ഉറക്കത്തിൽ തന്നെ യാന്ത്രികമായി ഞാൻ ഫോണെടുത്തു ഹലോ പറഞ്ഞു. അങ്ങേ തലക്കൽ ഇഷാനി ആയിരുന്നു