റോക്കി 2 [സാത്യകി]

Posted by

 

‘ആ പിന്നെ അവളെ മാത്രമല്ല നീ ഒക്കെ അന്വേഷിച്ചു നടന്നില്ലേ ഒരു പട്ടിക്കുട്ടി.. അതിനും ഒന്നും സംഭവിക്കരുത്. നീ ഇവിടുന്ന് പഠിച്ചിറങ്ങി അടുത്ത കൊല്ലം ഇഷാനിയും ഇവിടുന്ന് പാസ്സ് ഔട്ട്‌ ആകുന്ന വരെ എങ്കിലും ആ ഫോട്ടോസ് എല്ലാം എന്റെ കയ്യിൽ കാണും. അത് നീ മറക്കണ്ട..’

ലക്ഷ്മി അതിന് എന്തെങ്കിലും മറുപടി പറയുമെന്ന് ഞാൻ കരുതി. തേങ്ങൽ അല്ലാതെ വേറൊന്നും ഞാൻ കേട്ടില്ല

 

‘നീ നിന്റെ ഫ്രണ്ട്സിനെ വച്ചു എനിക്കിട്ട് പണിയാൻ ആണേൽ അങ്ങനെ.. അല്ലേൽ നിന്റെ അച്ഛന്റെ പണവും സ്വാധീനവും വച്ചു എനിക്കിട്ട് ഉണ്ടാക്കാൻ ആണേൽ അങ്ങനെ.. എന്താണേലും എനിക്ക് പുല്ലാ.. നീ ഇവിടെ ഞോണ്ടി കരയിച്ചോണ്ട് ഇരിക്കുന്ന തൊട്ടാവാടി പിള്ളേർ അല്ല ഞാൻ. എനിക്കിട്ട് പണിയാൻ വന്നാൽ അതിനപ്പുറം ഞാൻ പണിയും.. ചെറ്റത്തരം കാണിച്ചാൽ അതിന്റെ ഡബിൾ കാണിക്കും.. അതിപ്പോ നിനക്ക് മനസിലായി കാണുമല്ലോ…?

 

ഞാൻ പറയുന്നത് ഒക്കെ അവൾ കേൾക്കുന്നുണ്ടോ എന്ന് എനിക്ക് സംശയമായി. കണ്ണ് പൊത്തി വിങ്ങി കരയുകയാണ് ഈ കോളേജിലെ ഏറ്റവും വില്ലത്തി ആയ പെൺകുട്ടി.. ഞാൻ അവളുടെ കൈ പിടിച്ചു മുഖത്ത് നിന്നും മാറ്റി. അവൾ എന്റെ മുഖത്ത് നോക്കിയില്ല

 

‘ഞാൻ പറഞ്ഞത് ഒക്കെ മനസ്സിലായോ നിനക്ക്..

 

മറുപടി ഒന്നും തന്നില്ല എങ്കിലും മനസിലായി എന്ന് അവൾ തല കുനുക്കി..

 

‘മ്മ് കരഞ്ഞത് മതി.. നീയായ്യിട്ട് ഇനി ഒരു പ്രശ്നത്തിന് വന്നില്ലേൽ ആരും ഇത് ഒന്നും അറിയാൻ പോണില്ല. മുഖം കഴുകു പോയി. കരഞ്ഞത് ആരും കാണണ്ട.. പിന്നെ… കൃഷ്ണ നീ ഇഷാനിയോട് കാണിച്ചത് അറിഞ്ഞിട്ടില്ല. അപ്പോൾ പിന്നെ ഈ കാര്യം നീയായിട്ട് അവളോട് പറയണ്ട.. കേട്ടല്ലോ.. പിന്നെ ഈ ഫോൺ അത് നീ വച്ചോ..’

ഞാൻ വാങ്ങിയ പുതിയ ഫോണിനെ കുറിച്ച് ആയിരുന്നു ഞാൻ പറഞ്ഞത്. അത് തിരിച്ചു വാങ്ങാൻ ആണ് കരുതിയത് എങ്കിലും അത് വേണ്ട എന്ന് ഞാൻ കരുതി. തിരിച്ചു പോരുമ്പോൾ കുറ്റബോധം ആയിരുന്നു മനസ്സ് നിറയെ. ഒരു പെണ്ണിനേയും അറിഞ്ഞു കൊണ്ട് കരയിപ്പിക്കുന്നത് എനിക്ക് ഇഷ്ടം ഇല്ലാത്ത സംഗതി ആണ്. നല്ല ഉദ്ദേശത്തിന് വേണ്ടി ആയിരുന്നെങ്കിൽ പോലും ഞാൻ ആ ചെയ്തത് തെറ്റാണെന്ന ഉത്തമബോധ്യം എനിക്ക് ഉണ്ടായിരുന്നു. വൈകിട്ട് വീട്ടിൽ വന്നപ്പോളും അതെന്നെ വിട്ടു മാറിയിരുന്നില്ല.. അവളുടെ ഫോണിൽ ഞാൻ ആ പിക്കുകൾ ഓപ്പൺ ആക്കി.

Leave a Reply

Your email address will not be published. Required fields are marked *