ഞാൻ അവളുടെ കൈ ബലമായി മുറുക്കി പിടിച്ചു. ലക്ഷ്മി എന്റെ അടുക്കൽ നിന്ന് കൈ വിടുവിക്കാൻ ഇളകി
‘ നീ എന്നെ ബ്ലാക്ക് മെയിൽ ചെയ്തു അങ്ങ് ഉലത്താമെന്ന് കരുതണ്ട.. നീ നിന്നെ കൊണ്ട് ചെയ്യാവുന്നത് അങ്ങ് ചെയ്യൂ.. രണ്ട് പിക് ഇറങ്ങിയെന്ന് വച്ചു ഞാൻ സൂയിസൈഡ് ഒന്നും ചെയ്യാൻ പോകില്ല.. ഇപ്പോൾ ഏത് ചെറ്റക്കും ഉണ്ടാക്കാവുന്നതേ ഉള്ളു ആരുടെ ന്യൂഡ് വേണമെങ്കിലും..’
‘ഏ ഐ (ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ) ആണെന്നും മോർഫ് ആണെന്നുമൊക്കെ പറഞ്ഞു നിനക്ക് പിടിച്ചു നിൽക്കാം.. സത്യം ആണ്.. പക്ഷെ നീ ആണെന്ന് എനിക്ക് തെളിയിക്കാൻ അതിലും എളുപ്പമാണ്. നിന്റെ കയ്യിലെ ടാറ്റൂ ഉണ്ട് ആ പിക്കിൽ. മിറർ സെൽഫി എടുത്ത സ്‌ഥലത്തു വച്ചു നീ ഒരുപാട് നോർമൽ പിക്സ് ഇൻസ്റ്റയിൽ ഇട്ടിട്ടുണ്ട്.. അതൊക്കെ വച്ചു ഈസി ആയി എനിക്ക് നീ ആണെന്ന് പ്രൂവ് ചെയ്യാവുന്നതേ ഉള്ളു..’
എന്റെ മറുപടി കേട്ട് ലക്ഷ്മി ഒന്ന് അടങ്ങി. അവളുടെ കണ്ണുകളിൽ ഭയം ഞാൻ അറിഞ്ഞു.
‘മാത്രം അല്ല നീ ഏതെങ്കിലും ഒരു വീട്ടിലെ കുട്ടി അല്ലല്ലോ. നിങ്ങളൊക്കെ വലിയ സ്റ്റാർസ് അല്ലെ. പ്രശസ്ത സിനിമ നടിയുടെ അനിയത്തി എന്ന പേര് കൂടെ ഉണ്ടെങ്കിൽ ഈ ചിത്രം ഒക്കെ വലിയ സെൻസേഷൻ ആകും.. ചിലപ്പോൾ ഇത്രയും സിനിമയിലൂടെ നിന്റെ ചേച്ചി ഉണ്ടാക്കിയതിലും ഫേമസ് ആകും നീ..’
ക്രൂരമായ ആ തമാശ ഞാൻ അവളുടെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. അവളുടെ സകല പ്രതിരോധവും വീണു കഴിഞ്ഞിരുന്നു. അതിന് വേണ്ടി തന്നെ ആയിരുന്നു ഞാൻ ഇത്രയും കടന്ന് പെരുമാറിയത്
‘ഇനി മേലാൽ നീയോ നിന്റെ കൂട്ടുകാരികളോ ഏതെങ്കിലും ഒരുത്തി ഇഷാനിയുടെ മെക്കിട്ട് കേറാൻ വന്നു എന്ന് ഞാൻ അറിഞ്ഞാൽ…..!
ഞാൻ മുഴുവിപ്പിച്ചില്ല.. അത്രയും കേട്ടപ്പോൾ തന്നെ ലക്ഷ്മിയുടെ കണ്ണിൽ നിന്നും കണ്ണ് നീർ പൊടിഞ്ഞു. ഞാൻ ഇപ്പോൾ കാണിച്ച പ്രകടനത്തിന് ഒരുമാതിരി പെണ്ണുങ്ങൾ ഒക്കെ കരയും. എന്നാലും ഇവൾ പിടിച്ചു നിൽക്കുമെന്നായിരുന്നു ഞാൻ കരുതിയത്. അത് തെറ്റി. സത്യത്തിൽ കരയുന്ന കണ്ടപ്പോ ഒരു പാവമൊക്കെ തോന്നിയെങ്കിലും ഞാനത് പുറമെ കാണിക്കാൻ പോയില്ല..