‘സത്യം ആണോ.. ശരിക്കും..?
ഞാൻ അവളുടെ കയ്യിൽ പിടിച്ചു ചോദിച്ചു
‘അല്ല.. കള്ളം..!
അവൾ എന്റെ കൈ തട്ടി മാറ്റി
‘അയ്യോ സോറി.. ഞാൻ പെട്ടന്ന് കരുതി നീ ആണ് അതിനും പിന്നിൽ എന്ന്..’
‘നീ കരുതുമല്ലോ.. ഞാനാണല്ലോ നീ കണ്ടതിൽ ഏറ്റവും മോശം പെൺകൊച്ചു..’
അവൾ പരിഭവത്തോടെ പറഞ്ഞു
‘ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു ഒന്നും പറഞ്ഞതല്ല. അപ്പോളത്തെ ദേഷ്യത്തിൽ..’
‘നീ ഒന്നും പറയണ്ട.. എന്റെ കൂടെ നടക്കുന്നത് നാണക്കേട് അല്ലെ..?
‘സോ…റീ.. നൊന്തോ ഞാൻ തല്ലിയത്..’
ഞാൻ അവളുടെ കവിളിൽ തൊട്ട് ചോദിച്ചു
‘പോടാ.. ‘
അവൾ കൈ തട്ടി മാറ്റി എന്റെ കയ്യിൽ തല്ലി..
‘എനിക്ക് അറിയാതെ പറ്റിയത് അല്ലെ.. സോറി..’
‘സോറി പോരാ.’
അവൾ എന്തോ ഉറപ്പിച്ച മട്ടിൽ പറഞ്ഞു
‘പിന്നെന്താ വേണ്ടത്..?
‘എനിക്ക് നിന്നെ തിരിച്ചു തല്ലണം..’
അവൾ പറഞ്ഞു
‘തല്ലിക്കൊ..!
ഞാൻ എന്റെ കൈ അവൾക്ക് നേരെ നീട്ടി..
‘കയ്യിലല്ല. എന്നെ തല്ലിയത് പോലെ മുഖത്ത്..’
‘അത്‍ പറ്റില്ല. മുഖത്ത് തല്ലിയാൽ എനിക്ക് ദേഷ്യം വരും. വേറെ എവിടെ വേണമെങ്കിലും തല്ലിക്കോ..’
‘പറ്റില്ല. എനിക്ക് മുഖത്ത് തന്നെ തല്ലണം..’
അവൾ വാശി പിടിച്ചു.. ഒടുവിൽ എനിക്ക് സമ്മതിച്ചു കൊടുക്കേണ്ടി വന്നു.. അപ്പോളല്ല. ഞങ്ങൾ അടുത്ത തവണ മുറിയെടുത്തപ്പോൾ
‘ആഞ്ഞടിക്കട്ടെ..?
അവൾ കൈ വീശി എന്റെ മുഖത്ത് കൊണ്ട് വന്നു ചോദിച്ചു
‘എന്തെങ്കിലും കാണിക്ക്..’
‘രണ്ട് കവിളിലും അടിക്കുമെ..’
അവൾ കൈ വീശൽ തുടർന്നു. എന്റെ കവിളിന് തൊട്ടടുത്തു എത്തുമ്പോ കൈ സ്റ്റോപ്പ് ആക്കും.. പിന്നെയും വീശും
‘ഞാൻ ഒരെണ്ണമേ അടിച്ചുള്ളൂ. അത് തന്നെ തിരിച്ചു തന്നാൽ മതി..’
‘പ്ലീസ് കൊതി കൊണ്ടല്ലേ.. കോളേജിൽ എല്ലാവർക്കും ഈ ഭാഗ്യം കിട്ടില്ലല്ലോ..’
‘എന്റെ മനസ്സ് മാറുന്നതിനു മുന്നേ നീ ചെയ്യ്.. മാറിയാൽ പിന്നെ എന്നോട് പിന്നെയും പറഞ്ഞു വരരുത്..’