ലക്ഷ്മി വേദനയോടെ കവിളിൽ കൈ വച്ചു.. തലേന്ന് കാറ്റൂരി വിട്ട കേസ്‌നാണ് തന്നെ അർജുൻ കാണാൻ വന്നത് എന്നാണ് അവൾ കരുതിയിരുന്നത്. അതിന് പക്ഷെ ഇത്രയും ദേഷ്യപ്പെട്ടു അവൻ തല്ലുമെന്ന് അവൾ കരുതിയില്ല
‘നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതാണ് ആ പെണ്ണിനെ ഇനിയും പുറകെ നടന്നു ഉപദ്രവിക്കരുത് എന്ന്.. എന്നിട്ടും നീയൊക്കെ ഇന്നലേ തന്നെ അവൾക്ക് പണി കൊടുത്തെങ്കിൽ അത് ഞാൻ നിന്നോട് അങ്ങനെ പറഞ്ഞത് കൊണ്ടായിരിക്കും അല്ലെ..’
ഇപ്പോളാണ് അടിയുടെ കാര്യം അവൾക്ക് മനസിലാവുന്നത്. അവൾക്ക് അവനോട് അവളുടെ ഭാഗം പറയണം എന്നുണ്ട്. പക്ഷെ അർജുന്റെ അടി കിട്ടിയപ്പോൾ അവൾക്ക് ഒന്നും പറയാൻ തോന്നിയില്ല.. അവൾ അവൻ പറഞ്ഞത് എല്ലാം കേട്ട് നിന്നു
‘എനിക്ക് നിന്നെ കൈ നീട്ടി അടിക്കാൻ ഉള്ള യാതൊരു അവകാശവും ഇല്ലെന്നറിയാം. പക്ഷെ അങ്ങനെ തന്നത് നിനക്ക് അതിന്റെ ഒരു കുറവുള്ളത് കൊണ്ടാണ്. നിനക്ക് കാര്യം പറഞ്ഞാൽ മനസിലാവില്ല.. കൊണ്ടാലേ പഠിക്കൂ.. അന്ന് ഇഷാനിയുടെ കാര്യം പറഞ്ഞപ്പോൾ നിനക്ക് മനസിലായില്ല.. പണി തിരിച്ചു തന്നപ്പോൾ മനസിലായി.. ഇപ്പോളും അത് പോലെ തന്നെ.. എടി ഞാനിപ്പോ കൈ നീട്ടി ഒരെണ്ണം തന്നിട്ടും നീ മിണ്ടാതെ വാങ്ങി നിൽക്കുന്നത് എന്താണെന്ന് അറിയാമോ..? നിനക്ക് എന്നെ ഒരു മൈരും ചെയ്യാൻ പറ്റില്ല എന്നറിയാവുന്ന കൊണ്ട്… നിന്നെ കൊണ്ട് കൂടിപ്പോയാൽ വണ്ടിയുടെ ചില്ല് പൊട്ടിക്കാനും കാറ്റ് ഊരി വിടാനും ഒക്കെ പറ്റുള്ളൂ.. അതൊന്നും എനിക്കൊരു കോപ്പുമല്ല.. ആ ബോധ്യം ഉള്ളത് കൊണ്ടാണ് നീ ഇപ്പോൾ ഒന്നും മിണ്ടാതെ നിക്കുന്നത്.. നിന്റെ അടുത്ത് ഈ പിള്ളേരെല്ലാം വണങ്ങി നിക്കുന്നതും അവർക്ക് നിന്നെ ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ടാണ്.. അത് വലിയ ക്രെഡിറ്റ് ആയിട്ട് എടുക്കരുത്.. കുറച്ചു നേരം നീയും കൂടി അവരുടെ അവസ്‌ഥ അറിയാനാണ് നിനക്ക് ഇപ്പൊ ഒരെണ്ണം തന്നത്..’
ഞാൻ അത്രയും പറഞ്ഞിട്ടും അവൾ ഒരു അക്ഷരം പോലും തിരിച്ചു പറഞ്ഞില്ല. അടിച്ച അടിയിൽ ഇവളുടെ കിളി വല്ലോം പോയോ ഇനി