‘എന്നോട് ഇടാൻ പറഞ്ഞു..’
അവൾ മടിച്ചു പറഞ്ഞു
‘ആര്.. ലക്ഷ്മി ഒക്കെയാണോ..?
അവൾ അതേയെന്ന മട്ടിൽ തല കുനുക്കി
‘നീ വാ തുറന്നു പറ.. അവർ പറഞ്ഞോ നിന്നോട് ഇത് ഇടാൻ..’
‘ഇന്നലെ നൈറ്റ് ഐശ്വര്യ ചേച്ചിയും അലീന ചേച്ചിയും എന്റെ റൂമിൽ വന്ന് നാളെ ഇതൊക്കെ ഇടണം എന്ന് പറഞ്ഞു. ഇട്ടില്ലേൽ അവർ ഇതിലും കൂടിയ പണി തരും..’
അവളുടെ സംസാരം കേട്ട് എനിക്ക് പാവം തോന്നി
‘നീ ഹോസ്റ്റലിൽ അല്ലെ.. ഇപ്പോൾ പോയി ഇത് മാറി നിനക്ക് ചേരുന്ന എന്തെങ്കിലും ഇട്ടോണ്ട് വാ. ഇവിടെ അടുത്തല്ലേ..’
‘വേണ്ട ചേട്ടാ.. അവർ എന്നോട്..’
‘നിന്നെ ഒന്നും ചെയ്യില്ല. ഞാനാണ് ഇപ്പോൾ പറയുന്നത്.. ഇനി എപ്പോളെങ്കിലും അവളുമാർ നിന്റെ അടുത്ത് ഷോ ഇറക്കിയാൽ എന്നോട് വന്നു പറയണം..’
അവളെ തിരിച്ചു ഹോസ്റ്റലിലേക്ക് പറഞ്ഞു വിട്ടിട്ട് ഞാൻ ലക്ഷ്മിയെ തിരക്കി പോയി.. അവൾ അവരുടെ ഫ്രണ്ട്സിന്റെ ഒക്കെ നടുവിൽ ആയിരുന്നു.. എന്നെ കണ്ടതും ഞങ്ങളുടെ സീക്രെട് എല്ലാവരും അറിയണ്ട എന്ന് വച്ചു അവൾ പതിയെ അടുത്തോട്ടു വന്നു..
‘എനിക്ക് നിന്നെ തന്നെ ഒന്ന് കാണണം..’
ഞാൻ പറഞ്ഞു. അവളുടെ മുഖത്ത് ഒരു വിജയഭാവം ഉണ്ടായിരുന്നു
‘പത്തു മിനിറ്റ് കഴിഞ്ഞു ഞാൻ ഓഡിറ്റോറിയത്തിന്റെ അവിടെ കാണും..’
അത് പറഞ്ഞു പെട്ടന്ന് തന്നെ അവൾ മാറിപ്പോയി. സത്യം പറഞ്ഞാൽ ഞാൻ അവിടെ കാത്തിരുന്നു അര മണിക്കൂർ കഴിഞ്ഞാണ് അവൾ വന്നത്..
‘എന്താ കാണണം എന്ന് പറഞ്ഞത്..’
ഗ്രീഷ്മയുടെ കാര്യത്തെ കുറിച്ച് അവളോട് സംസാരിക്കാൻ ആണ് ഞാൻ അവിടെ ചെന്നത്.. പക്ഷെ സംസാരിച്ചത് എന്റെ കൈ ആയിരുന്നു എന്ന് മാത്രം. അവിടെ ആരുമില്ല എന്ന ഉറപ്പിൽ ഞാൻ കൈ വീശി അവളുടെ മുഖത്ത് ഒരു അടിയടിച്ചു.. ഞാൻ മുഴുവൻ ആയത്തിൽ ഒന്നുമല്ല കൈ വീശിയത്.. അങ്ങനെ കൊടുത്താൽ ചിലപ്പോ അവളെയും കൊണ്ട് എനിക്ക് ഹോസ്പിറ്റലിൽ പോകേണ്ടി വരും.. എന്നാലും സാമാന്യം വേദനിക്കുന്ന ഒന്നായിരുന്നു അത്..