‘ഇവരോട് പറഞ്ഞില്ല അല്ലെ..?
ലക്ഷ്മി എന്നോട് ചോദിച്ചു. ഞാൻ ഇല്ല എന്ന മട്ടിൽ തലയാട്ടി.. അപ്പോളേക്കും അവന്മാർക്ക് കാര്യങ്ങളുടെ കിടപ്പ് ഏകദേശം മനസിലായി. രണ്ട് പേരും എന്നോട് ഒന്നും പറയാതെ അവിടെ നിന്നും എഴുന്നേറ്റു പോയി. ഇത് പറയാത്തത് കൊണ്ട് എന്നോട് അവന്മാർ പിണങ്ങി കാണുമോ എന്തോ..?
‘അതെന്താ അവരോട് പറയാഞ്ഞേ..?
‘നീയല്ലേ പറഞ്ഞത് അധികം ആരും അറിയണ്ട എന്ന്..’
‘അതേ.. എന്നാലും നീ പറയുമെന്ന് കരുതി..’
‘ഇനിയിപ്പോ വേണ്ടല്ലോ.. താങ്ക്സ്..’
ഞാൻ ഒരു നെടുവീർപ്പോടെ പറഞ്ഞു
‘ഇത് നിന്റെ സ്‌ഥിരം സ്പോട് ആണല്ലേ.. എനിക്ക് തോന്നി നീ ഇവിടെ ഒക്കെ കാണുമെന്ന്.. ഇടയ്ക്ക് കോണ്ടം ഒക്കെ ആയി ഇവിടെ വന്നിരിക്കുന്ന ഞാൻ കണ്ടിട്ടുണ്ട്..’
‘അവളെ അങ്ങനെ വിളിക്കരുത്..’
ഞാൻ ലക്ഷ്മിക്ക് താക്കീത് കൊടുത്തു
‘ഓ സോറി.. പഴയ ഓർമയിൽ വിളിച്ചതാ..’
‘അതേ.. നീ കോളേജിൽ വച്ചു എപ്പോളും ഇങ്ങനെ ചാടി കയറി എന്റെയടുത്തു വരരുത്.. കൃഷ്ണ അറിഞ്ഞാൽ പിന്നെ നിനക്ക് തന്നെ ആണ് പണി..
‘അതെനിക്ക് നല്ലത് പോലെ അറിയാം. ഇന്നവൾ ലീവ് ആണ്.. അതോണ്ടല്ലേ ഞാൻ ധൈര്യത്തിൽ ഇങ്ങനെ വന്നു ഇരുന്നത്..’
‘എന്നാലും വേറെ ആരെങ്കിലും കണ്ടാലും അവൾ അറിയുമല്ലോ..’
ഞാൻ പറഞ്ഞു
‘അതിനിപ്പോ ഇവിടെ ആരാ ഉള്ളത്.. നമ്മൾ ഇവിടെ ഇരിക്കുന്നത് ആർക്കും അറിയില്ല..’
ലക്ഷ്മി ചുറ്റും നോക്കിക്കോണ്ട് പറഞ്ഞു.. അത് ശരിയാണ് ഇവിടെ ഒന്നും ഇപ്പോൾ ഒറ്റ പിള്ളേർ പോലുമില്ല.. ലക്ഷ്മി വീണ്ടും എന്റെ അടുത്തേക്ക് നീങ്ങി ഇരുന്നു എന്റെ തോളിൽ തല വച്ചു എന്റെ കണ്ണിലേക്കു നോക്കി. അവളുടെ കണ്ണുകളിലേക്ക് നോക്കിയ ഞാൻ അതിനും പിന്നിലായ് കെട്ടിടങ്ങൾക്ക് ഇടയിലൂടെ ഇഷാനി നടന്നു വരുന്നത് കണ്ടു. നല്ല ബെസ്റ്റ് ടൈമിംഗ് ആണല്ലോ.. ഞങ്ങൾ ഒരുമിച്ച് ഇരിക്കുന്നത് കണ്ടു ഇഷാനി പെട്ടന്ന് ഷോക്ക് ആയി. ഞാൻ ലക്ഷ്മിയുടെ അടുത്ത് ഇഷാനി വരുന്ന കാര്യം പറയാൻ വായ തുറക്കുന്നതിന് മുമ്പ് ലക്ഷ്മി ചാടിക്കയറി എന്റെ ചുണ്ടിൽ ഒരുമ്മ വച്ചു.. ഇഷാനി ഒറ്റ സെക്കൻഡിൽ അവിടെ സ്റ്റോപ്പ് ആയി.. വിശ്വാസം വരാത്ത രീതിയിൽ എന്നെ ഒന്ന് കൂടി നോക്കിയിട്ട് അവൾ വന്ന വഴിയേ തിരിച്ചു പോയി..