അപ്പോളും ഇഷാനിയുടെ കാര്യം മാത്രമേ സേഫ് ആയിട്ടുള്ളു.. മോഷണശ്രമം പതിയെ ആണെങ്കിലും അവർ അറിയാനുള്ള സാധ്യത വളരെ ആണ്. അവർ അത് വഴി നീങ്ങുന്നതിന് മുന്നേ ഈ വിഷയത്തിൽ നിന്നും ഇഷാനിയെ ഒഴിവാക്കണം. ലക്ഷ്മിയും അവളുടെ അച്ഛനും കേസ് കൊടുത്തു മുന്നോട്ടു പോയാലും ഒരു മൈരുമില്ല എന്ന മൈൻഡ് ആയിരുന്നു എനിക്ക്. തിരിച്ചു വീട്ടിലേക്ക് പോകുന്നതിന് പകരം ഞാൻ എന്റെ ഒരു ഫ്രണ്ട് ന്റെ വീട്ടിലേക്കാണ് പോയത്. പോകുന്നതിന് ഇടയിൽ ഇഷാനിയെ വിളിച്ചു. റിങ് ചെയ്തു അപ്പോൾ തന്നെ കോളും എടുത്തു. അവൾ ഉറങ്ങിയിട്ടില്ല. പാവം.. കോളേജിലേക്ക് വന്നോളാൻ മാത്രം പറഞ്ഞു കോൾ കട്ടും ചെയ്തു. എല്ലാം ഒരു സസ്പെൻസ് ആയി ഇരിക്കട്ടെ.
ഫ്രണ്ട് ന്റെ വീട്ടിൽ എത്തിയപ്പോൾ നേരം വെളുത്തു തുടങ്ങിയിരുന്നു. അവൻ ആളൊരു നൂബ് ആണ്. അത്യാവശ്യം നന്നായി ഹാക്കിങ് ഒക്കെ അറിയാം. ആ രീതിയിൽ ഉള്ള ഹെല്പ് ഒക്കെ എനിക്ക് അവൻ വഴി ആയിരുന്നു കിട്ടിക്കൊണ്ട് ഇരുന്നത്. കാർത്തിക്ക് എന്നാണ് എന്റെ ഈ ഫ്രണ്ട് ന്റെ പേര്. ഞാൻ ബെല്ല് അടിച്ചപ്പോൾ ഉറക്കച്ചടവോടെ വന്നു അവൻ വാതിൽ തുറന്നു. കാര്യങ്ങളുടെ ഏകദേശരൂപം ഞാൻ തലേന്ന് തന്നെ അവന് കൊടുത്തിട്ടുണ്ടായിരുന്നു. എനിക്ക് വേണ്ടി ഇന്ന് പണിക്ക് പോലും പോകാതെ ലീവ് എടുത്തിരിക്കുകയാണ് എന്റെ നൻപൻ.
അഞ്ചു മിനിറ്റ് കൊണ്ട് കോഫി ഉണ്ടാക്കി ഞങ്ങൾ രണ്ടും അവന്റെ സിസ്റ്റത്തിന് മുന്നിൽ വന്നു ഇരുന്നു. ഫോണിന്റെ ലോക്ക് തൊട്ട് ഒരുപാട് കാര്യങ്ങൾ അവനെ കൊണ്ട് ചെയ്യിക്കാൻ ഉള്ളതാണ്. ലോക്കും കുടച്ചക്രവും ഒക്കെ അഴിച്ചു അവൻ എനിക്ക് ഫോൺ കയ്യിൽ തന്നു. ഇനി ആ ഫോട്ടോ ഡിലീറ്റ് ആക്കിയാൽ മതി. അത് കഴിഞ്ഞു അവൻ അത് പെർമെനെന്റ് ആക്കി കളയും. അത് പറഞ്ഞു അവൻ ബാത്‌റൂമിലേക്ക് പോയി. ഞാൻ ലക്ഷ്മിയുടെ ഫോണിലെ ഗ്യാലറി ഓപ്പൺ ചെയ്തു. ക്യാമറ ഫോൾഡറിൽ അവസാനം കിടക്കുന്നത് തന്നെ ഇഷാനിയുടെ പിക്സ് ആണ്.. ഒരുപാട് ഫോട്ടോകൾക്ക് ഇടയിൽ അവളുടെ ഫോട്ടോസ് ആദ്യം തന്നെ കിടപ്പുണ്ട്. ഡിലീറ്റ് ആക്കുന്നതിന് മുമ്പ് ആ പിക് ഒക്കെ നോക്കണ്ടേ.. ഞാൻ ഒരു നിമിഷം ചിന്തിച്ചു. ഞാൻ കാണാൻ ആഗ്രഹിച്ച കാര്യമാണ് ഇപ്പോൾ എന്റെ കയ്യിൽ ഉള്ളത്. പക്ഷെ അതൊരിക്കലും ഞാൻ ആഗ്രഹിച്ച രീതിയിൽ അല്ല. എന്തായാലും ഞാൻ അവസാനത്തെ പിക്കിൽ ക്ലിക്ക് ചെയ്തു അത് ഓപ്പൺ ആയി വന്നു. കുതറിയത് കൊണ്ട് ഇഷാനി അല്പം ബ്ലർ ആയാണ് കാണുന്നത്. ഡ്രസ്സ് ഒരു കൈ കൊണ്ട് പിടിച്ചു താഴ്ത്തുന്നതാണ് കാണാൻ പറ്റിയത്. അതാണ് അവസാനത്തെ ഫോട്ടോ. അപ്പോൾ അവരെടുത്ത ന്യൂഡ് ഒക്കെ അതിന് മുമ്പ് ഉള്ള പിക്കിൽ ആണ്. കൈ ഒന്ന് സ്ലൈഡ് ചെയ്താൽ അത് എനിക്കിപ്പോ കാണാം. പക്ഷെ എന്നെ അവിടെ ഏറ്റവും അലട്ടിയത് മറ്റൊരു കാര്യമാണ്. ആ പിക്കിലെ ഇഷാനിയുടെ മുഖം. വ്യക്തമല്ല എങ്കിലും അവളുടെ കണ്ണുകളിലെ ദൈന്യത എനിക്ക് മനസിലാക്കാവുന്നതേ ഉള്ളു. ഞാൻ ഗ്യാലറിയിൽ നിന്നും തിരിച്ചിറങ്ങി. ഈ പിക് ഒന്നും എനിക്ക് കാണാൻ കഴിയില്ല. ഇത് നഗ്നത അല്ല, ഒരു പെണ്ണിന്റെ ജീവിതം ആണ്. അത് അവൾ തന്നെ സ്വന്തം കൈ കൊണ്ട് കളയണം.. അതാണ് ശരി..