ലക്ഷ്മി ചിരിച്ചോണ്ട് പറഞ്ഞു
‘എന്റെ സ്വഭാവത്തിന് എന്താടി..?
‘ഒന്നുമില്ല.. നീ അടിപൊളി ആണെന്ന് പറയുവായിരുന്നു.. ഞാനിത്ര നേരം ആയിട്ടും അവനെ കുറിച്ച് ചിന്തിച്ചത് തന്നെ കുറവാണ്..’
‘ഒരുപാട് പൊക്കല്ലേടി മോളെ.. ഞാൻ ഇനി വള്ളം കുലുക്കുന്നില്ല..’
‘അതോണ്ട് പറഞ്ഞതല്ല ഡാ.. എന്റെ മനസ്സിൽ തോന്നിയത് ഞാൻ അപ്പോൾ പറയും മുഖത്ത് നോക്കി..’
‘എങ്കിൽ ഞാനൊരു കാര്യം മുഖത്ത് നോക്കി പറഞ്ഞാൽ നിനക്ക് വിഷമം തോന്നുമോ..?
എന്റെ സീരിയസ് ടോണിൽ ഉള്ള വർത്തമാനം കേട്ട് ലക്ഷ്മി ഒന്ന് ശങ്കിച്ചു. തന്നെക്കുറിച്ച് മോശമെന്തോ പറയാൻ പോകുന്ന പോലെയാണ് അർജുന്റെ മുഖഭാവം…
‘നിന്നെ കുറിച്ച് എനിക്ക് വലിയ മതിപ്പ് ഒന്നും ഇല്ലായിരുന്നു. ഫ്രണ്ട് ന്റെ ചേച്ചി എന്ന നിലയിൽ കമ്പനി ആയതു മാത്രം ഉണ്ടായിരുന്നു.. ഇഷാനിയുടെ അന്നത്തെ കേസ് കൂടി ആയപ്പോ നിന്നെ കുറിച്ച് എനിക്ക് നല്ല മോശം അഭിപ്രായം ആയിരുന്നു..’
ലക്ഷ്മിയുടെ മുഖം വല്ലാതെ ആയി.. താൻ മനസറിഞ്ഞു പുകഴ്ത്തിയ ആൾ ഇപ്പോൾ തന്നെ കുറിച്ച് കുറ്റം പറയുന്നു. ഞാൻ തുടർന്നു
‘ പക്ഷെ ഇപ്പോൾ എനിക്ക് തോന്നുന്നത് നീയും കൃഷ്ണയേ പോലെ ഒക്കെ പാവമാണ് എന്നാണ്. കുറെയൊക്കെ നീ ബോൾഡ് ആയി അഭിനയിക്കുന്നതും അഹങ്കാരി ആയി നടിക്കുന്നതും ആണ്.. അങ്ങനെ ആണ് എനിക്ക് തോന്നിയത്..’
‘അഭിനയം അല്ല അർജുൻ.. ഞാൻ നല്ല അഹങ്കാരി ആണ്..’
ലക്ഷ്മി മുഖത്ത് നോക്കി ഉറച്ച സ്വരത്തിൽ പറഞ്ഞു
‘അതറിയാം.. എന്നാലും കുറെയൊക്കെ നീ കയ്യിൽ നിന്ന് ഇടുന്നത് ആവും. പിന്നെ നിന്റെ കുറ്റം പറഞ്ഞതായി കരുതണ്ട.. അഹങ്കാരം ഒക്കെ എനിക്കും നല്ലത് പോലെ ഉണ്ട്..’
‘ഞാൻ അന്ന് എന്തിനാണ് നിന്നോട് ഹെല്പ് ചോദിച്ചത് എന്ന് എനിക്കിപ്പോളും ഉറപ്പില്ല… എനിക്ക് അന്ന് വെളിവ് ഇല്ലായിരുന്നു ശരിക്കും. പക്ഷെ നീ എന്ത് ഓർത്താണ് അത് ഏറ്റത്..?
‘നീ ഹെല്പ് ചോദിച്ചു.. എന്നെ കൊണ്ട് പറ്റുന്നത് ആയത് കൊണ്ട് അത് ചെയ്തു തന്നു..’