‘ ഡാ അഥവാ നമ്മൾ മുങ്ങിയാൽ നീ എന്നെ രക്ഷിച്ചോണെ.. ഇപ്പോൾ ഞാൻ മരിച്ചാൽ ഞാൻ പ്രേമനൈരാശ്യത്തിൽ മുങ്ങിച്ചത്തതാണെന്ന് ആ നവനീത് മൈരൻ കരുതും..’
‘സമ്മതിച്ചു.. ഇത് മുങ്ങിയാൽ എന്ത് വില കൊടുത്തും നിന്നെ ഞാൻ രക്ഷിക്കാം.. പക്ഷെ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം..’
‘എന്ത് കാര്യം..?
അവൾ ചോദിച്ചു
‘ഏറ്റവും ബെസ്റ്റ് ക്ലബ് ഏതാണ്..?
‘അത് ഞാൻ നേരത്തെ പറഞ്ഞല്ലോ.. റയൽ മാഡ്രിഡ്..’
‘ഓഹോ.. അങ്ങനെ ആണോ..?
ഞാൻ വള്ളത്തിൽ ഇരുന്ന് ചെറുതായി ഒന്ന് വിറച്ചു. വള്ളം ചെറുതായ് ഒന്ന് വെട്ടി. അതിൽ ലക്ഷ്മി നല്ലോണം ഒന്ന് ഞെട്ടി
‘ഡാ… അടങ്ങി.. ഇരിക്ക്.. ഞാൻ സീരിയസ് ആയി പറയുവാ.. എനിക്ക് പേടിയാവുന്നു..’
‘ഓഹോ സീരിയസ് ആണോ.. എന്നാൽ ഞാനും സീരിയസ് ആ.. ഞാൻ ചോദിച്ചതിന് ആൻസർ പറ.. ബെസ്റ്റ് ക്ലബ് ഏതാണ്..?
‘അതിനി എത്ര തവണ ചോദിച്ചാലും റയൽ തന്നെ..’
അവൾ കടുപ്പിച്ചു പറഞ്ഞു. അവളുടെ കടുപ്പം ഒന്ന് കുറയ്ക്കാൻ ഞാൻ വീണ്ടും ഒന്ന് കുലുങ്ങി..
‘അർജുൻ… ഞാൻ സീരിയസ് ആയി പറയുവാ.. അടങ്ങി ഇരുന്നേ…’
ലക്ഷ്മിയുടെ ശബ്ദം കുറച്ചു സീരിയസ് ടോണിൽ ആയി.. പക്ഷെ ഞാൻ അപ്പോൾ കുറച്ചു കൂടി തമാശയായി വള്ളത്തിൽ എണീറ്റ് നിന്ന്.. ഞാൻ ബാലൻസ് ചെയ്യുമ്പോൾ വള്ളം അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് വെട്ടി..
‘അർജുൻ.. പ്ലീസ്.. എനിക്ക് പേടിയാവുന്നു.. നിനക്ക് മനസാക്ഷി ഇല്ലേ…?
ലക്ഷ്മി കെഞ്ചുന്ന അവസ്‌ഥയിൽ എത്തി
‘ഞാൻ ചോദിച്ചതിന് അൻസർ പറ..’
‘എന്തുവാ നീ ഈ കാണിക്കുന്നേ.. പ്ലീസ് ഒന്ന് ഇരിക്കുവോ അവിടെ മര്യാദക്ക്..’
‘ആദ്യം ഉത്തരം പറ..’
ഞാൻ ലവലേശം ദയ അവളോട് കാണിച്ചില്ല.
‘ബാഴ്സ..!
പതിഞ്ഞ ശബ്ദത്തിൽ താല്പര്യമില്ലാത്ത പോലെ അവൾ പറഞ്ഞു
‘ഇങ്ങനെ പോരാ.. ഉറക്കെ ഇത്രയും നേരം സംസാരിച്ച പോലെ പറയണം.. മുഴുവൻ ആയും പറയണം ബെസ്റ്റ് ക്ലബ് ഏതാണെന്നു..’