‘ഡാ മോനെ.. നമ്മൾ ഇവിടെ വന്നത് ഇതിനല്ല. നീ നിന്റെ പണി എടുക്കാതെ ഇരുന്നാൽ എനിക്ക് എന്റെ പണി ചെയ്യാമായിരുന്നു.. ‘
എന്റെ ആത്മഗതം അണ്ടി സാർ അറിഞ്ഞത് കൊണ്ടാവണം എന്റെ വികാരതള്ളിച്ചയിൽ ഒരു ശമനം ഉണ്ടായി. ലക്ഷ്മിയേ വീണ്ടും നോക്കാനുള്ള ത്രാണി ഇല്ലാതെ ഞാൻ അവളുടെ ഫോൺ ഇരിക്കുന്ന സ്റ്റാൻഡിനു അടുത്ത് ചെന്നു. ടോർച്ചു കടിച്ചു പിടിച്ചു കൊണ്ട് ഞാൻ വന്ന ജോലി പൂർത്തിയാക്കി. മെല്ലെ ഫോൺ കവർ ഊരി മാറ്റി പിൻ കൊണ്ട് അവളുടെ സിം സ്ലോട് ഞാൻ ഊരി എടുത്തു. എന്നിട്ട് അത് എടുത്തു ഞാൻ കൊണ്ട് വന്ന അതേ മോഡൽ ഫോണിൽ ഇട്ടു. അതിന് മുകളിൽ ഫോൺ കവറും ഇട്ടു. ഇപ്പോൾ അത് ശരിക്കും ലക്ഷ്മിയുടെ ഫോൺ ആണ് ഒറ്റ നോട്ടത്തിൽ. ഞാൻ ആ ഫോണിൽ റീസ്റ്റോർ സെറ്റ് ചെയ്താണ് കൊണ്ട് വന്നത്. രാവിലെ അവൾ എണീക്കുമ്പോ ഫോൺ റീസ്റ്റോർ ആയതായേ അവൾക്ക് തോന്നൂ..
കൊണ്ട് വന്ന ഫോൺ അവിടെ വച്ചിട്ട് അവളുടെ ഫോണുമായി ഞാൻ തിരിച്ചിറങ്ങി. വന്ന വഴി പോകുന്നത് റിസ്ക് ആണ്. വീണ്ടും സെക്യൂരിറ്റിയുടെ കാഴ്ചപരിധിയിൽ കിടന്നു ഒരു അഭ്യാസം എടുക്കാൻ വയ്യ. ഞാൻ മെല്ലെ ലക്ഷ്മിയുടെ ലോക്ക് ആയ ഡോർ ഓപ്പൺ ചെയ്തു അവരുടെ വീടിന് ഉള്ളിലേക്ക് പോയി. തിരിച്ചു ഇറങ്ങാൻ രണ്ട് മൂന്ന് വഴികൾ ഉണ്ട്. പക്ഷെ ആ വാതിൽ ഒക്കെ രാവിലെ തുറന്നു കിടന്നാൽ മോഷണശ്രമം സംശയം ഉണ്ടാക്കും. അത് കൊണ്ട് ഞാൻ ഏറ്റവും മുകളിലേക്ക് പോയി. അവരുടെ ടെറസിലേക്ക് ഉള്ള വാതിൽ തുറന്നു. ഇത് ലോക്ക് ആകാതെ കിടന്നാൽ അത്രയും സംശയം തോന്നില്ല. ഞാൻ പതിയെ ടെറസിൽ കയറി. അവിടെ നിന്നും ഊഴ്ന്ന് ഇറങ്ങി ഷേഡ് മാറി മാറി ശബ്ദം ഉണ്ടാക്കാതെ ചാടി ഇറങ്ങി. കയറാൻ ഈ വഴി ശരിക്കും പാടാണെങ്കിലും ഇറങ്ങാൻ നല്ല സ്മൂത്ത് ആണ്. അങ്ങനെ ഒടുവിൽ മതിലും ചാടി ഞാൻ തിരിച്ചു ബൈക്കിൽ എത്തി. അപ്പോളാണ് ശരിക്കും ഒരു ആശ്വാസം ആയത്.