‘എനിക്ക് പ്രശ്നം ഒന്നുമില്ല. ഞാൻ അതൊക്കെ എപ്പോളെ വിട്ടു..’
ലക്ഷ്മി കൂളായി പറഞ്ഞു
‘കരച്ചിലും പിഴിച്ചിലും ഒക്കെ നിന്നോ..?
ഞാൻ നൈസ് ആയി ചോദിച്ചു
‘ആര് കരഞ്ഞു.. ഞാനോ.. പിന്നെ… അവനെ പോലൊരു ഡാഷ്മോൻ പോയാൽ ഞാൻ അങ്ങ് കരഞ്ഞോണ്ട് ഇരിക്കുവല്ലേ..’
‘ശരി ശരി…’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു
‘കിച്ചു വല്ലോം പറഞ്ഞോ..?
ലക്ഷ്മി കുറച്ചു നേരത്തെ ആലോചനക്ക് ശേഷം എന്നോട് പതിയെ ചോദിച്ചു. അവളുടെ കരച്ചിൽ കഥകൾ ഞാൻ കൃഷ്ണ വഴി അറിഞ്ഞു എന്ന് ലക്ഷ്മിക്ക് മനസിലായി
‘ഹേയ്.. എന്നോട് ഒന്നും പറഞ്ഞില്ല.. എന്തെ..’
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞത് കൊണ്ട് അവൾക്ക് കാര്യം മനസിലായി.
‘കാര്യം അവനെന്റെ ഫസ്റ്റ് ലവർ ഒന്നുമല്ല, എന്നാലും ഇത് ഞാൻ കുറച്ചു സീരിയസ് ആയി കണ്ടതായിരുന്നു. എന്നെ ഇങ്ങനെ ചീറ്റ് ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല..’
ഒടുവിൽ ലക്ഷ്മി സമ്മതിച്ചു
‘അതൊക്കെ വിട്.. കുറച്ചു കഴിയുമ്പോ അവനെ ഒക്കെ നീ മറക്കും.. അതത്രേ ഉള്ളു..’
ഞാൻ അവളെ ഒന്ന് എന്നെകൊണ്ട് കഴിയുന്ന പോലെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു
‘ആണ്.. എന്നാലും ഇടക്ക് ഒക്കെ പഴയതൊക്കെ ആലോചിക്കുമ്പോൾ കയ്യീന്ന് പോകും..’
‘ നീ എപ്പോളും അതൊക്കെ ആലോചിച്ചോണ്ട് ഇരിക്കുന്ന കൊണ്ടാണ്.. വേറെ എന്തെങ്കിലും നിനക്കു ഇഷ്ടമുള്ളത് ചെയ്യ്. നിനക്ക് ക്രീയേറ്റീവ് ആയി തോന്നുന്ന എന്തെങ്കിലും.. അപ്പോൾ കുറെയൊക്കെ സങ്കടം മറക്കാം..’
കുറച്ചു മിനിറ്റ് മുമ്പ് രാഹുൽ എനിക്ക് തന്ന ഉപദേശം ഞാൻ അത് പോലെ തന്നെ അവൾക്ക് പകർന്നു കൊടുത്തു. അവൾ മന്ത്രദീക്ഷ നൽകിയ ഗുരുവിനെ പോലെ എന്നെ നോക്കി..
‘അതിപ്പോ എന്താണ് എനിക്കിഷ്ടമുള്ളത്..?
– അവൾ ആലോചിക്കാൻ തുടങ്ങി..
‘ആ.. എനിക്ക് മോഡലിങ് ഭയങ്കര ഇഷ്ടമാ..:
അവൾ മുടിയിഴകളിൽ തലോടി കൊണ്ട് പറഞ്ഞു. ഞാൻ ഓക്കേ എന്ന മട്ടിൽ തല കുനുക്കി. പെട്ടന്ന് കോർട്ടിലേക്ക് നോക്കിയതിനു ശേഷം കൈ അവിടേക്ക് ചൂണ്ടി ലക്ഷ്മി എന്നോട് പറഞ്ഞു