‘എങ്കിൽ നീ അത് മനസ്സിൽ നിന്ന് കള.. വെറുതെ ശോകം ആയി ഇരിക്കാതെ..’
ആഷിക്ക് എന്നെ ആശ്വസിപ്പിക്കാൻ പറഞ്ഞു
‘എന്ത് ശോകം.. ചെറിയൊരു ക്രഷ് ഉണ്ടായിരുന്നു.. അല്ലാതെ അവളോട് പ്രേമം ഉണ്ടെന്നോ കെട്ടുമെന്നോ ഒന്നും ഞാൻ പറഞ്ഞിട്ടില്ലല്ലോ..?
ഇഷാനി മറ്റൊരാളിന്റേത് ആകുന്നതിൽ എനിക്ക് വിഷമം ഇല്ലെന്ന് കാണിക്കാൻ ഞാൻ പറഞ്ഞു..
‘വിഷമം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് നീ ഗ്രൂപ്പ് സ്റ്റേജിൽ ബയേണിനെ കിട്ടിയ ബാഴ്സയെപ്പോലെ വിഷമിച്ചു ഇരിക്കുന്നത്..’
രാഹുൽ എന്നെയും എന്റെ ക്ലബ്ബിനെയും ഒറ്റയടിക്ക് ഊക്കി
‘വിഷമം അണ്ടിയാണ്.. പോടാ കുണ്ണകളെ.. അവൾ പോയാൽ വേറെ പെണ്ണില്ലേ..’
ഞാൻ മുഖത്ത് യാതൊരു വിഷമവും ഇല്ലാത്ത ഒരു ഭാവം കഷ്ടപ്പെട്ട് വരുത്തി
‘ഇന്നാ ടൗവ്വൽ.. മുഖം തുടയ്ക്ക്..’
ആഷിക്ക് എന്നെ കളിയാക്കാൻ അവന്റെ ടവ്വൽ എനിക്ക് നേരെ നീട്ടി
‘നിന്റെ അച്ഛനാണ് മോങ്ങുന്നത്.. ഒന്ന് പോടാ കഴുവേറികളെ..’
ഇനി അവിടെ നിന്നാൽ അവന്മാർ അറഞ്ചം പുറഞ്ചം ഊക്കി നശിപ്പിക്കുമെന്ന് മനസിലാക്കി ഞാൻ സ്‌കൂട്ടായി.. അവിടുന്ന് ഞാൻ പോയി ഇരുന്നത് ബാഡ്മിന്റൺ കോർട്ടിന്റെ അവിടെ ആണ്. കുറച്ചു പേര് അവിടെ വെറുതെ കളിക്കുന്നുണ്ട്. അതിന് സൈഡിൽ പോയി ഇരുന്നപ്പോളാണ് രാഹുൽ എന്നെ തപ്പി അവിടേക്ക് വന്നത്..
‘നീ ഇവിടെ പിണങ്ങി വന്നിരിക്കുവാണോ..?
അവൻ എന്റെ തോളിൽ കയ്യിട്ട് ചോദിച്ചു
‘പിണങ്ങിയത് ഒന്നുമല്ല.. നിന്റെ ഒക്കെ ഊക്കിൽ നിന്ന് രക്ഷപെട്ടതാണ്..’
അത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും ചിരിച്ചു..
‘അതൊക്കെ തമാശക്ക് പറഞ്ഞതാണ്.. നീ അതൊന്നും സീരിയസ് ആയി എടുക്കല്ല്..’
‘ഞാനും അങ്ങനെ എടുത്തിട്ടുള്ളു..’
‘എന്നാൽ ഇപ്പൊ ഞാൻ ഒരു കാര്യം സീരിയസ് ആയി പറയട്ടെ..’
രാഹുൽ കുറച്ചു സീരിയസ് ആയി എന്നോട് സംസാരിച്ചു
‘നിനക്ക് ഇഷാനിയോട് പ്രേമം ഇല്ലെന്നും അവൾ പോയാൽ പുല്ലാണെന്നും ഒക്കെ നീ ഇപ്പൊ പറഞ്ഞല്ലോ.. മുമ്പും നീ പ്രേമം ആണെന്നൊന്നും അംഗീകരിച്ചിട്ടില്ല.. അത് സത്യമാണ്. പക്ഷെ നിനക്ക് അവളോട് ശരിക്കും ഇഷ്ടമാണ്.. അത് എനിക്ക് നല്ലത് പോലെ മനസിലായിട്ടുണ്ട്.. പലവട്ടം.. മേ ബീ നിനക്ക് അത് അംഗീകരിച്ചു തരാൻ ബുദ്ധിമുട്ട് കാണും. നീ പഴയ റോമിയോ ആയിരുന്നത് കൊണ്ടും പെമ്പിള്ളേരെ ഇങ്ങോട്ട് പുറകെ നടത്തിച്ചത് കൊണ്ടും ആദ്യമായി ഒരു പെണ്ണിനോട് ഇഷ്ടം ഉണ്ടെന്ന് തുറന്നു സമ്മതിക്കാൻ നിന്റെ ഈഗോ സമ്മതിച്ചില്ല. നീ ഇപ്പൊ ഇതും അംഗീകരിച്ചു തരില്ലെന്നറിയാം.. ‘