ഇത്ത 12 [Sainu]

Posted by

അപ്പൊ ഭയങ്കര ഡിമാൻഡ് ആയിരുന്നല്ലോ എന്ന് പറഞ്ഞു നിന്നു.

ഹോ ആയിക്കോട്ടെ കുറച്ചൊക്കെ ഡിമാൻഡ് ഉണ്ടാകും എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്ത കഴുകി വെച്ച പാത്രങ്ങൾ എല്ലാം എടുത്തു അടുക്കി വെച്ചുകൊണ്ട് മോളെയും എടുത്തു അകത്തേക്ക് നടന്നു.

ഇത്ത എല്ലാം നേരെയാസ്കി കൊണ്ട് അങ്ങോട്ടേക്ക് വന്നു.

അതുകണ്ടു എനിക്ക് ചിരിയാണ് വന്നത്.

മോളെ നീ കണ്ടോ നിന്റെ ഉമ്മയുടെ മുഖം ഒന്ന് നോക്കിയേ എന്ന് പറഞ്ഞോണ്ട് ഞാൻ മുഖം തിരിച്ചു മോളെ കാണിച്ചു.

ഹോ ഒരു ബാപ്പയും മോളും എന്ന് പറഞ്ഞോണ്ട് ഇത്ത മുകളിലേക്കു കയറി പോയി. ഇനി ഞങ്ങളായിട്ട് എന്തിനാ തായേ നിൽക്കുന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും സ്വന്തമായവൾ മുകളിലെക്കു പോയില്ലേ എന്നും പറഞ്ഞോണ്ട് ഞാൻ മോളെയും എടുത്തു മുകളിലേക്കു കയറി.

അപ്പൊ ഇത്ത റൂമിലെ ബെഡ്ഷീറ് എല്ലാം നേരെയാകികൊണ്ട് നില്കുന്നു.

അല്ല പിണങ്ങിയ ആൾകാർ എന്തിനാ ഞങ്ങടെ റൂമിന്റെ കാര്യം എല്ലാം നോക്കുന്നെ അല്ലെ മോളു എന്ന് പറഞ്ഞോണ്ട് ഞാൻ മോളെ കളിപിച്ചു.

അതിന്നു കണ്ണുരുട്ടി കൊണ്ട് ഇത്ത ഒരു നോട്ടം നോക്കി.

അയ്യോ എന്ന് പറഞ്ഞോണ്ട്.

പേടിപ്പിക്കല്ലേ ഇത്ത എന്ന് പറഞ്ഞു ഞാൻ മോളെ എടുത്തു. ഇത്ത നേരെയാക്കിയ ബെഡ് ഷീറ്റിലേക്കു കിടത്തി.

അങ്ങനെയാണേൽ ഞാൻ നേരെയക്കിയ ബെഡ് ഷീറ്റിലേക്കു എന്തിനാ ബാപ്പയും മോളും വന്നിരിക്കുന്നെ. എന്ന് പറഞ്ഞോണ്ട് ഇത്ത രൂക്ഷ ഭാവത്തോടെ നോക്കി.

ഇത് ഞങ്ങടെ റൂമാ അല്ലെ മോളു ഞങ്ങൾ ആരോടും ഇത് നേരെ യാകാൻ പറഞ്ഞിട്ടില്ലല്ലോ നിങ്ങളായി വന്നു നേരെയാക്കിയാൽ പിന്നെ ഞങ്ങളെന്താ ചെയ്യുക.

എന്നാൽ ബാപ്പയും മോളും ഒന്നെണീറ്റെ നേരെയാക്കിയ ഞാൻ തന്നേ അതൊക്കെ വലിച്ചിട്ടാൽ പോരെ.

ഹ്മ്മ് ഇനി ഞങ്ങൾ എഴുന്നേൽക്കില്ല അല്ലെ മോളു വേണമെങ്കിൽ ഇത്ത ആ റൂമിൽ പോയി കിടന്നോ എന്ന് പറഞ്ഞോണ്ട് ഞാൻ അവിടേക്കു കൈ ചൂണ്ടി.

ഹോ അപ്പൊ അങ്ങിനെ ആണല്ലേ എന്നെ ഒഴിവാക്കി ബാപ്പക്കും മോൾക്കും ഇവിടെ കിടക്കാനാണല്ലേ എന്ന അങ്ങിനെ മതി ഞാൻ അവിടെ പോയി കിടന്നോളാം എന്ന് പറഞ്ഞോണ്ട്. ഇത്ത തിരിഞ്ഞതും.

Leave a Reply

Your email address will not be published. Required fields are marked *