അതിനെന്താ ഇത്ത നമുക്ക് വേറെ നോക്കാം അല്ലപിന്നെ.
അതുകേട്ടു ചിരിച്ചോണ്ട് ഇത്ത. ആ അതുശരിയാ അല്ലെ സൈനു.
എന്നാൽ ഇതൊന്നു മാറ്റി എന്റെ ഇത്ത ഇവിടെ ഇരിക്ക് ഇനി ഞാനൊന്ന് നോക്കട്ടെ എന്ന് പറഞ്ഞോണ്ട് ഇത്തയെ അവിടെ ഇരുത്തി.
വേറെ ഫ്രൈ ഫാൻ എടുത്തു വെച്ചു എണ്ണയും ഒഴിച്ച് മീൻ അതിലേക്കിട്ട് കൊണ്ട് ഇത്തയെ നോക്കി.
ഞാൻ ചെയ്യുന്നതും നോക്കി കൊണ്ട് ചിരിച്ചോണ്ട് ഇരിക്കുന്നു..
എന്തിനാ ചിരിക്കൂന്നേ.
ഒന്നുമില്ല നിന്റെ കാര്യം ആലോചിച് തന്നെയാ.
ഹ്മ്മ് മീനും കരിയിച്ചു കൊണ്ട് ഇപ്പൊ എന്റെ കാര്യം ആലോചിച്ചു ചിരിക്കുന്നോ.
അതിനും ഇത്ത ചിരിച്ചത ഉള്ളു.
മീൻ കരിഞ്ഞാലെന്താ സൈനു.
നിന്നോടും മോളോടുമൊപ്പം സന്തോഷിച്ചില്ലേ അത്രയും നേരം.
ഇനി എന്റെ സൈനു അവിടെ പോയി ഇരുന്നോട്ടെ ഞാൻ നോക്കി കൊള്ളാം.
പിന്നെ ഇത് കൂടി കരിയിച്ചാൽ ഇനി സ്റ്റോക്കില്ല കേട്ടോ.
ഹോ ഞാൻ ശ്രദ്ധിച്ചോളാമേ.
എന്ന് പറഞ്ഞോണ്ട് ഇത്ത ചിരിച്ചു.
മീനെല്ലാം വെന്തു ഞങ്ങൾ ഓരോന്നായി ഡൈനിംഗ് ടേബിളിൽ കൊണ്ട് പോയി വെച്ചു കൊണ്ട് മോളെയും എടുത്തു ഞാൻ ടേബിളിൽ പോയി ഇരുന്നു കൂടെ ഇത്തയും വന്നിരുന്നു.
ഭക്ഷണം ഞങ്ങൾ മൂന്നുപേരും മാറിമാറി കഴിച്ചോണ്ട് മോൾക്ക് വേണ്ടത് എല്ലാം എടുത്തു കൊടുത്തു കൊണ്ട് ഞാനും ഇത്തയും അങ്ങോട്ടും ഇങ്ങോട്ടും ഭക്ഷണം വായിൽ വെച്ചു കൊടുത്തോണ്ട് കഴിച്ചെണീറ്റു..
സൈനു എന്ന് പറഞ്ഞോണ്ട് ഇത്ത ആ കൈ കൊണ്ട് എന്നെ കൂട്ടിപിടിക്കാനായി വന്നു.
കൈ കഴുകിയിട്ടു മതി എന്ന് പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറാൻ ശ്രമിച്ചു വെങ്കിലും ഇതയുണ്ടോ വിടുന്നു.
ഇത്ത അതേ പോലെ തന്നേ എന്നെ കെട്ടിപിടിച്ചു നിന്നു.
എന്നാലിനി മോൾ എണീറ്റെ ഞാൻ കൈ കഴുകട്ടെ എന്ന് പറഞ്ഞോണ്ട് ഇത്തയെ മാറ്റി.
ഹ്മ്മ് ഭയങ്കര ഒരു ഡിമാൻഡ് എന്നും പറഞ്ഞോണ്ട് ചുണ്ടും കോട്ടികൊണ്ട് ഇത്ത അടുക്കളയിലേക്ക് നടന്നു. ഞാൻ കൈകഴുകി പാത്രങ്ങൾ ഓരോന്നായി അടുക്കളയിൽ കൊണ്ട് പോയി ചേർത്ത്. അപ്പോഴും ഇത്തയുടെ മുഖം അതേ പോലെ തന്നേ..
എന്തിനാ എന്റെ സലീന ഇങ്ങിനെ പിണങ്ങുന്നേ എന്ന് പറഞ്ഞു ഞാൻ അടുത്തേക്ക് ചെന്നതും ഇത്ത ദേഷ്യത്തോടെ ഒഴിഞ്ഞു മാറി.