എന്റെ വിശപ്പകറ്റാൻ അല്ലെ എന്റെ മുന്നിൽ ഒരു ദേവത നിൽകുന്നെ.
ഹോ അപ്പൊ നീയിന്നെന്നെ ആണോ തിന്നാൻ പോണേ.
ഹ്മ്മ് അതേ അതേ ഇത്തയാണ് ഇന്നന്റെ വിശപ്പകറ്റാൻ ഉള്ള ഭക്ഷണം.
ആ വിശപ്പ് ഞാൻ അകറ്റി തരാം.
എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ തോളിലൂടെ കയ്യിട്ടു എന്നെ കെട്ടിപിടിച്ചു നിന്നു..
കുക്കാറിന്റെ വിസിൽ കേട്ട് മോൾ കരഞ്ഞപ്പോഴാണ് ഞങ്ങൾ ആ പിടുത്തതിൽ നിന്നും അകന്നത്.
എന്തെ മോളു മോളുന്ന് വിശക്കുന്നുണ്ടോ വാപ്പയെ പോലെ മോൾക്കും അങ്ങിനത്തെ വിശപ്പുണ്ടോ എന്ന് ചോദിച്ചോണ്ട് ഇത്ത അവളെ എടുത്തു.
കുറച്ചു നേരം കൂടി നിന്നാൽ ബാപ്പയുടെയും മോളുടെയും വിശപ്പ് ഈ സലീന മാറ്റി തരാം കേട്ടോ എന്ന് പറഞ്ഞോണ്ട് അവളെ ഇത്ത ചുംബിച്ചോണ്ടിരുന്നു.. അത് കണ്ടു സ്വയം സന്തോഷിച്ചു കൊണ്ട് ഞാൻ അവരെ തന്നേ നോക്കി കൊണ്ടിരുന്നു..
എന്താ ബാപ്പ ഇങ്ങിനെ നോക്കുന്നെ മോളെ. വാപ്പാക്ക് വേണമായിരിക്കും അല്ലെ മോളു നിനക്ക് തന്നത് പോലെ വാപ്പാക്കും വേണമായിരിക്കും അല്ലെ മോളു.
അതിനു മോൾ ചിരിച്ചോണ്ട് നിന്നു.
ഹ്മ്മ് കണ്ടില്ലേ അവളുടെ ഒരു ച്ചിരി വാപ്പാക്ക് കൊടുക്കാനുള്ള സമ്മതത്തോടെ ഉള്ള ച്ചിരി കണ്ടില്ലെ കള്ളിയുടെ..
എന്ന ഞാൻ വാപ്പാക്ക് കൊടുക്കട്ടെ എന്ന് പറഞ്ഞോണ്ട് ഇത്ത എന്റെ കവിളിലും ചുണ്ടിലും മാറി മാറി മുത്തം തന്നു കൊണ്ടിരുന്നു..
ഇപ്പൊ മോൾക്കും വാപ്പാക്കും സമാധാനം ആയോ. എന്ന് ചോദിച്ചോണ്ട് ഇത്ത അവളെ നോക്കി. അതിനവൾ ചിരിച്ചോണ്ട് തലയാട്ടി നിന്നു.
കള്ളി നീ വല്യ കള്ളി തന്നെയാ എന്താ വാപ്പയോടുള്ള അവളുടെ ഒരു സ്നേഹം എന്നു പറഞ്ഞോണ്ട് ഇത്ത ചിരിച്ചു. കൂട്ടത്തിൽ ചിരിച്ചോണ്ട് ഞാനും മോളും. ഇത്തയുടെ സന്തോഷത്തിൽ പങ്ക് ചേർന്നു……
എന്തോ ഒന്ന് കരിയുന്നുണ്ടല്ലോ ഇത്ത എന്ന് പറഞ്ഞു ഞാൻ അടുപ്പിലേക്ക് നോക്കി.
അയ്യോ എന്നു പറഞ്ഞു ഇത്ത വേഗം തീ ഓഫാക്കി കൊണ്ട് എന്നെ നോക്കി
എനിക്ക് ചിരിയാണ് വന്നത്.
ഇത്താക്ക് അത് കണ്ടു സങ്കടം വന്നു.
സൈനു കരിഞ്ഞെടാ എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കി.