അതെങ്ങിനെ ഇത്തക്കറിയാം.
ഓരോരുത്തരെയും കണ്ടും കേട്ടും അറിഞ്ഞതാണ് സൈനു..
നിന്റെ ഉപ്പ പറഞ്ഞില്ലേ വാടക മോളുടെ പേരിൽ ബാങ്കിലിടാം എന്ന്. അതിൽ നിന്നു തന്നേ നിന്റെ ഉപ്പ നമ്മുടെ ഈ മോളെ പറ്റി എത്രത്തോളം ആലോചിച്ചിട്ടുണ്ടാകും അവളുടെ നല്ല ഭാവിക്കു വേണ്ടി ഇപ്പോയെ ചേർത്ത് വെക്കണം എന്ന ചിന്ത നിന്റെ ഉപ്പയുടെ ചിന്തകളിൽ വന്നില്ലേ. അതൊക്കെ കേട്ടപ്പോ എനിക്ക് എന്തൊരു സന്തോഷം ആയിരുന്നു എന്നറിയുമോ..
എന്റെ കുഞ്ഞ് എങ്ങിനെ വളരും എന്ന് ഷിബിലിക്ക മരിക്കുന്നതിന് മുന്പേ എനിക്ക് പേടിയുണ്ടായിരുന്നു സൈനു എന്നാൽ ഇപ്പൊ ആ പേടി എനിക്കില്ല.
സുരക്ഷിതമായ കൈകളിൽ ആണ് ദൈവം ഞങ്ങളെ കൊണ്ടെത്തിച്ചിട്ടുള്ളത്. എന്നും ഈ സുരക്ഷിതത്വം ഞാൻ ആഗ്രഹിക്കുന്നു സൈനു. നിന്റെ ഉപ്പയുടെ സ്നേഹം ഉമ്മയുടെ മോളെ എന്നുള്ള വിളി കേൾക്കാൻ. പിന്നെ..
പിന്നെ എന്ന് പറഞ്ഞോണ്ട് ഇത്ത നാണിച്ചു തല തായേക്ക് താഴ്ത്തി നിന്നു.
ഹോ പെണ്ണിന്റെ ഒരു നാണം കണ്ടില്ലേ
പിന്നെ എന്താണ് ഇത്ത അതും കൂടെ പറ ഇത്രയൊക്കെ പറഞ്ഞ ആൾക്ക് എന്താ അതും കൂടെ പറഞ്ഞാൽ.
പിന്നെ പിന്നെ…
എന്താ പിന്നെ
പോ സൈനു എന്നെ കളിയാക്കാതെ
ഞാൻ ഇത്തയെ കളിയാക്കിയോ എന്താ എന്ന് ചോദിച്ചല്ലേ ഉള്ളു.
അതോ അത്.
ആ എന്ത് അത്.
ഒന്നുമില്ല എന്താ പോരെ.
അത് പറയാത്തെ ഇത്തയെ ഞാൻ വിടില്ല.
വിടേണ്ട ഇങ്ങിനെ പിടിച്ചോണ്ട് നിന്നോ അതാണ് എനിക്കും ഇഷ്ടം.
എന്നാൽ ഞാൻ പിടിക്കുന്നില്ല എന്ന് പറഞ്ഞു അകന്നു നിന്നു.
സൈനു വാ സൈനു ഞാൻ പറഞ്ഞു തരാം.
ഹ്മ്മ് എന്നാൽ പറയു എന്താ അത്.
ഈ സൈനുവിന് എന്റെ വായിൽ നിന്നു തന്നേ അത് കേൾക്കണോ.
ഹ്മ്മ് വേണം എന്റെ ഇത്ത എന്നെ കുറിച്ച് എന്താണ് പറയുന്നേ എന്ന് കേൾക്കേണ്ടേ പിന്നെ.
ഹ്മ്മ് അങ്ങനെയാണേൽ ഞാൻ പറയാം. നി എന്നെ കെട്ടിപിടിച്ചു നിന്നെ ആദ്യം.
ഹ്മ്മ് അതൊക്കെ ചെയ്യാം എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ എന്റെ ദേഹത്തേക്ക് അമർത്തി കൊണ്ട് കെട്ടി പിടിച്ചു നിന്നു.