ഇത്ത 12 [Sainu]

Posted by

അന്ന് നമ്മുടെ മോൾ ഇത്രയും വലുതായിട്ടില്ല. കൈ കുഞ്ഞായിരുന്നു അവളെയും താങ്ങി പിടിച്ചു കൊണ്ട് എത്രയോ തവണ ഞാൻ ഹോസ്പിറ്റലിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടിയിട്ടുണ്ട്. അപ്പോയെല്ലാം എനിക്ക് കരച്ചിൽ വരും സൈനു. എന്തിനാ ഞങ്ങളെ ഇങ്ങിനെ ദൈവം കഷ്ടപെടുത്തുന്നെ എന്നാലോചിച്.

ഇവളുടെ കരച്ചിൽ ഒരു ഭാഗത്

ഉമ്മയുടെ അസൂഖത്തിന്റെ വേദന ഒരുഭാഗത്തു. ഒരുപാട് ഓടിയിട്ടുണ്ട് സൈനു. അതിനിടക്ക് ചിലവൻ മാരുടെ നോട്ടം ഉണ്ട് അത് കാണുമ്പോഴാണ് കൂടുതൽ ദേഷ്യം വരാറുള്ളത്..

എന്നാൽ ഇന്ന് എനിക്ക് അങ്ങിനെ ഒരു ബുദ്ധിമുട്ടും ദൈവം നൽകിയില്ല

കുഞ്ഞിനെ സ്വന്തം മോളെ പോലെ നോക്കാൻ നിന്റെ ഉമ്മ ഉണ്ടായിരുന്നു.. ഉമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി അവിടുത്തെ കാര്യങ്ങൾ എല്ലാം ചെയ്യാൻ നീയുണ്ടായിരുന്നു എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല നിങ്ങടെ കൂടെ നടന്നാൽ മാത്രം മതിയായിരുന്നു. അത് കണ്ടപ്പോൾ ആണ് ഞാൻ ഒറ്റക്കല്ല എനിക്ക് എല്ലാവരും ഉണ്ടെന്നു തോന്നിയെ

സ്വന്തം മോളെ പോലെ എന്നെ സ്നേഹിക്കുന്ന നിന്റെ ഉമ്മ.ഓരോ സമയത്തും ദൂരെ ആണെങ്കിലും എത്ര ജോലി തിരക്കുണ്ടായിട്ടും വിളിച്ചന്വേഷിക്കുന്ന നിന്റെ ഉപ്പ.

ക്യാഷ് എത്രയാ വേണ്ടേ എന്ന് നിന്റെ ഉപ്പ ചോദിച്ചതെ കേട്ടൊള്ളു ഫോൺ വെക്കുന്നതിനു മുൻപേ പണം ബാങ്കിലേക്ക് വന്നു. അതൊക്കെ കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു സൈനു. അത് പക്ഷെ പണ്ടത്തെ പോലെ ഒറ്റപെട്ടു പോയവളുടെ സങ്കട കണ്ണീർ അല്ലായിരുന്നു.

എല്ലാവരും ഉണ്ടല്ലോ എന്ന സന്തോഷ കണ്ണീരായിരുന്നു. സൈനു.

പിന്നെ ഉമ്മ പറഞ്ഞില്ലേ ആ വീട് വാടകക്ക് കൊടുക്കാൻ ഉപ്പ പറഞ്ഞെന്നു.

അതുകേട്ടപ്പോൾ എനിക്കെന്റെ സന്തോഷം അടക്കാനായില്ല സൈനു.

അതെന്തേ. എന്ന് ചോദിച്ചോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ ഉമ്മ വെച്ചു നിന്നു.

അതോ സൈനു.

അത് അപ്പോയെക്കും നിന്റെ ഉപ്പ അത്രത്തോളം ഞങ്ങളെ പറ്റി ചിന്തിച്ചല്ലോ.. ഇനി ഞങ്ങൾ നിങ്ങടെ ഈ വീട്ടിൽ നിന്നാൽ മതി എന്ന തീരുമാനം ആ സമയം കൊണ്ട് നിന്റെ ഉപ്പ എടുത്തില്ലേ.

വേറെ വല്ലവരും ആയിരുന്നേൽ എന്തിനാ വേറെ വല്ലവരും. അവിടെ ഉണ്ടല്ലോ കുറെ ബന്ധുക്കൾ അവരെ തന്നേ പോരെ. അവരായിരുന്നേൽ ആ വീടും പറമ്പും വിറ്റു ചികിൽസിക്കാൻ പറഞ്ഞേനെ.

Leave a Reply

Your email address will not be published. Required fields are marked *