അങ്ങേരുടെ വീടിനടുത്തെത്തിയതും ഞാൻ വണ്ടി നിറുത്തി അങ്ങേരെ ഇറക്കി വിട്ടു.
ഞാൻ ഇത്തയെ നോക്കി എന്താ എന്ത് പറ്റി.
ഒന്നുമില്ല സൈനു ഞാൻ പിന്നെ അയാളുണ്ടായത്കൊണ്ട് ഒന്ന് .
ഹ്മ്മ്
ഇങ്ങിനെയുള്ള കട്ടുറുമ്പുകൾ വന്നു നമ്മുടെ സന്തോഷം നശിപ്പിക്കാൻ അല്ലെ ഇത്ത.
ഏയ് അതൊന്നും ഒരു കുഴപ്പവുമില്ല സൈനു.
ഞാൻ ഒതുങ്ങിയത്. അതുകൊണ്ടല്ല.
എന്റെ സൈനുവിന് ഇനിയും അങ്ങാടിയിലേക്ക് പോകാനുള്ളതല്ലേ അപ്പൊ അവരൊക്കെ എന്തെങ്കിലും പറഞ്ഞു കളിയാക്കും എന്റെ സൈനുവിനെ അത് വേണ്ടാന്നു വെച്ചിട്ട.
ഈ സമൂഹത്തിന്റെ ഇടയിൽ ജീവിക്കേണ്ടവർ അല്ലെ നമ്മൾ.
അതപോയല്ലേ
എന്റെ സൈനു എന്നെ നിക്കാഹ് ചെയ്തു കഴിഞ്ഞാൽ പിന്നെ ആർക്കും ഒന്നും പറയാൻ പറ്റില്ല.
ഇപ്പൊ അങ്ങിനെയല്ല എന്റെ സൈനുവിന്റെ നാട്ടിലെ മാന്യത സംരക്ഷിക്കേണ്ടത് എന്റെയും കടമയല്ലേ സൈനു.
അത് കൊണ്ട ഞാൻ.
എന്റെ ഇത്ത. ഇനി അങ്ങോട്ട് നമ്മുടെ ജീവിതത്തിൽ ഇവർക്കാർക്കും സ്ഥാനമില്ല അവരവരുടെ ജോലി നോക്കി പോയി കൊണ്ടിരിക്കും നമ്മൾ നമ്മുടെ വിശേഷങ്ങളുമായി ഇങ്ങിനെ ജീവിക്കും..
അവർ നമ്മുടെ ജീവിതത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന ഓരോ ശ്രമവും നമ്മൾ അറിഞ്ഞു അതിനെ
പ്രതിരോധിച്ചാൽ തീർന്നു. അവർക്ക് അവരുടെ വഴി നമുക്ക് നമ്മുടെ വഴി.
അതല്ലേ അതിന്റെ ശരി.
ഹ്മ്മ്
സൈനുവിന് എല്ലാത്തിലും നല്ല അറിവാണല്ലോ.
ഇല്ലാണ്ടിരിക്കുമോ ഡിഗ്രി സ്റ്റേറ്റ് ഫസ്റ്റ് വരാനുള്ള ആളാ അതോർമ ഉണ്ടായിക്കോട്ടെ.
ഹോ സമ്മതിച്ചു. പൊന്നെ. പിന്നെ പഠിത്തം ഒക്കെ നടക്കുന്നുണ്ടല്ലോ അല്ലെ.
അതേ അതതിന്റെ വഴിക്കു മുറ പോലെ നടക്കുന്നുണ്ട്.
എന്താ സംശയം ഉണ്ടോ.
ഏയ് എന്റെ സൈനു എന്നും ഒന്നാമനായി തന്നേ വരും..
അതെന്റെയും മോളുടെയും ഒരു ഭാഗ്യമാണ്. കഴിഞ്ഞു പോയ നശിച്ച ജീവിതത്തിന്റെ അവസാനം ഞങ്ങൾക്ക് വന്നു ചേർന്ന നല്ല ജീവിതം.
എന്റെ സൈനു നല്ലോണം പഠിച്ചു ഉന്നതങ്ങളിൽ എത്തണം അതിനു വേണ്ടി എത്രവേണമെങ്കിലും കാത്തിരിക്കാൻ ഈ പെണ്ണും പിന്നെ നമ്മുടെ മോളും തയ്യാറാണ്.
നോക്കട്ടെ എത്രത്തോളം പറ്റുമെന്നു. അതിന്നു മുന്നേ ചിലപ്പോ ഞാൻ നിങ്ങളെ കെട്ടി കൊണ്ട് വരേണ്ടി വരും..