അയ്യെടാ ചെക്കന്റെ ഒരു പൂതിയെ.
നോക്കട്ടെ പറ്റുന്നത് വരെ അങ്ങിനെ നോക്കാം.
ഹ്മ്മ് അതുമതി ബാക്കിയെല്ലാം ഈ സൈനുവിന് വിട്ടേര്.
ഹോ വിട്ടു തന്നിരിക്കുന്നു എന്താ പോരെ.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് ഞാൻ ഒരു ബേക്കറി കടുയുടെ മുന്നിൽ കൊണ്ട് പോയി നിറുത്തി.
എന്തിനാ ഇവിടെ നിർത്തിയെ
വേഗം വീട്ടിലേക്ക് പോകാം.
അപ്പൊ അത് മറന്നോ.
മോൾക്ക് എന്തെങ്കിലും വേണ്ടേ.
ഹോ ഞാനത് മറന്നു. നമ്മൾ രണ്ടുപേരും അങ്ങിനെ നടക്കുന്നത് ആലോചിച്ചപ്പോ ഞാനത് മറന്നെടാ.
ഇക്കണക്കിനു പോയാൽ കുഞ്ഞിനേയും മറക്കുമല്ലോ
ഞാൻ മറന്നാലും ഇനി എനിക്ക് പേടിയില്ല എന്നെക്കാളും നന്നായി നോക്കാൻ ഇപ്പോൾ അവളുടെ ഈ ബാപ്പയുണ്ടല്ലോ പിന്നെന്തിനാ ഞാൻ പേടിക്കുന്നെ.
അവൾക്കും അതാണ് ഇഷ്ടം നോക്കിക്കേ അവളുടെ ച്ചിരി.
ഹ്മ്മ് എന്നാൽ ഇറങ്ങിയാട്ടെ എന്റെ മോളും ഉമ്മയും.
ചിരിച്ചോണ്ട് ഇത്തയും മോളും കാറിൽ നിന്നും ഇറങ്ങി
ഞങ്ങൾ സാധനങ്ങൾ എല്ലാം വാങ്ങിച്ചു മോൾ ചൂണ്ടി കാണിച്ചതൊക്കെ വാങ്ങിച്ചു കൊണ്ട് ഞങ്ങൾ കാറിനടുത്തെത്തി.
അപ്പോഴാണ് സൈനു എന്നുള്ള വിളി പിന്നിൽ നിന്നും കേട്ടത്.
മാറ്റാരുമല്ല ഞങ്ങളുടെ അയൽവാസി ആയിരുന്നു അത്.
എവിടുന്നാ നി വരുന്നേ ഇതാരാടാ ഇതിനു മുന്പേ നിങ്ങടെ വീട്ടിൽ കണ്ടിട്ടില്ലാലോ.
ആ ഇനിമുതൽ എന്നും കാണാം എന്റെ കൂടെ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ എന്നോട് ചേർത്ത് നിറുത്തി.
അത് കണ്ടു സന്തോഷത്തോടെ ഇത്ത എന്നോട് ചേർന്ന് നിന്നുകൊണ്ട് തല ഉയർത്തി എന്റെ മുഖത്തേക്ക് തന്നേ നോക്കി കൊണ്ടിരുന്നു.
അയാൾ ചിരിച്ചോണ്ട് നി വീട്ടിലേക്കല്ലേ ഞാൻ ഉണ്ടെടാ എന്നെ എന്റെ വീടിന്റെ അവിടെ ഒന്നിറക്കിയാൽ മതി.
അതിനെന്താ പോന്നോളൂ എന്ന് പറഞ്ഞോണ്ട് അവരെ ഞാൻ വണ്ടിയിലേക്ക് കയറ്റി.
മുന്നിൽ കയറാനായി വന്ന അവരെ പിന്നിലേക്ക് കയറ്റികൊണ്ടി ഇത്തയോട് കയറാൻ പറഞ്ഞു. ഞാൻ അപ്പുറത്തെ സൈഡിൽ നിന്നും കയറി കൊണ്ട് വണ്ടിയെടുത്തു..
ഞങ്ങൾക്കിടയിലെ സ്വാതന്ത്രം നഷ്ടപെട്ടതിനാൽ ഇത്ത പുറത്തെക്കും നോക്കി കൊണ്ടിരുന്നു.
അയാൾ എന്നോട് എന്തൊക്കെയോ
ചോദിച്ചോണ്ടിരുന്നു അതിനെല്ലാം മറുപടിയും കൊടുത്തോണ്ട് ഞാൻ ഡ്രൈവിംഗ് തുടർന്നു.