ഹ്മ്മ് എന്താ ഇപ്പോ അങ്ങിനെ തോന്നാൻ.
ഒന്നുമില്ല ഇവളുടെ ചിരിയും കളിയും കണ്ടു കൊണ്ടിരിക്കാല്ലോ.
അപ്പൊ അവിടെ ഉള്ള വീട്.
അമ്മായി സലീന ഇത്ത.
എടാ അമ്മായിക്ക് വയ്യാതായില്ലേ ഇനി അവിടെ പോയാൽ ഇതുപോലെ ഉണ്ടായാൽ ആരാ ഒന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ട് വരാൻ ഉള്ളത്. അതും അവിടെ അടുത്തൊന്നും ഹോസ്പിറ്റലുകളും ഇല്ല.
ഇവിടെ ആകുമ്പോ അതുണ്ടല്ലോ പിന്നെ നീയും.
ഹ്മ്മ്
നിന്റെ ഉപ്പ വിളിച്ചിരുന്നു ഇനി അമ്മായിയെ അങ്ങോട്ട് പറഞ്ഞു വിടേണ്ട എന്നാണ് പറയുന്നേ.
ആ അതും നല്ലതാ ഉമ്മ എനിക്ക് സന്തോഷമേ ഉള്ളു.
ഹ്മ്മ് അപ്പൊ അവിടുത്തെ വീടോ.
അത് നമുക്ക് വാടകക്ക് കൊടുക്കാം അതിന്റെ വാടക ഇവളുടെ പേരിൽ ബാങ്കിൽ കൊണ്ട് പോയി ഇടാം.
ഇവളെ കെട്ടിക്കുമ്പോ എടുക്കാല്ലോ.
ആ അതും നല്ല ഐഡിയ തന്നെയാ.
അതിന്നു ഇത്ത സമ്മതിക്കുമോ.
അതുകേട്ടു ഇത്ത.
എനിക്കെന്തു സമ്മത കുറവാ സൈനു.
എന്റെ മോളുടെ നല്ല ഭാവിക്ക് വേണ്ടിയല്ലേ അതിൽ ഞാൻ സന്തോഷിക്കുകയല്ലേ വേണ്ടത്..
നിങ്ങളുടെ എല്ലാവരുടെയും ഈ നല്ല മനസ്സ് കാണുമ്പോ ഞാനെന്തിനാ വിഷമിക്കുന്നെ. എനിക്ക് സന്തോഷമേ ഉള്ളു.
പിന്നെ അവിടെ കുറെ സാധനങ്ങൾ ഇരിപ്പുണ്ട് അതൊക്കെ എന്താ ചെയ്യുക.
അതൊക്കെ നമുക്ക് ഇങ്ങോട്ട് കൊണ്ടുവരാം മോളെ വേണ്ടാത്തത് ആർകെങ്കിലും കൊടുത്തു ബാക്കി വേണ്ടതെല്ലാം ഇങ്ങോട്ടേക്കു കൊണ്ട് വരാം. എന്തെ.
ആ അമ്മായി അങ്ങിനെ ചെയ്യാം.
ആ വീടും പറമ്പും എല്ലാം മനസ്സിൽ നിന്നും പോകുമല്ലോ.
അതും ശരിയാ മോളെ.
ഇടയിൽ ചാടിക്കയറി ഞാൻ.
അല്ല ഒരു കാര്യം ഉണ്ട്. മാസമാസം വാടകപിരിക്കാൻ ഞാൻ പോയിക്കൊണ്ട് കേട്ടോ.
അതെന്തിനാണാവോ ഇപ്പൊ അങ്ങിനെ ഒരു തോന്നൽ അല്ല പറഞ്ഞന്നേ ഉള്ളു. വേണ്ടെങ്കിൽ വേണ്ടേ.
അതുകേട്ടു ഷമിയും സബിയും ഇത്തയും ഉമ്മയും ചേർന്ന് ചിരിച്ചു.
ഇത്ത കണ്ണ് കൊണ്ട് എന്തൊക്കെയോ കാണിച്ചോണ്ടിരുന്നു.
മോളെ കഴിഞ്ഞില്ലേ നിങ്ങടെത്.
നി മോളെയും കൂട്ടി വീട്ടിലേക്കു പൊയ്ക്കോ ഇനി അവര് ചെയ്തോളും ഇതെല്ലാം.
ഈ പൈതലിനെയും കൊണ്ട് ഹോസ്പിറ്റലിൽ ഇങ്ങിനെ നില്കുന്നത് നല്ലതല്ല.