എന്റെ താത്ത നിങ്ങളുടെ ഇനിയുള്ള സന്തോഷ ജീവിതത്തിനു ഒരു തുണയും ബലവും നൽകാൻ ഞാനെന്നുമുണ്ടാകും.. എന്താ പോരെ.
ഹോ അത് മതി ഷമി.
പിന്നെ ഇപ്പൊ വേണ്ടാത്തതിനൊന്നും നിൽക്കേണ്ട അതൊക്കെ പതുക്കെ മതി.
എന്താ ഉദ്ദേശിച്ചേ.
അല്ല സൈനു പറഞ്ഞില്ലേ രണ്ടാമത്തേതിന്റെ പ്ലാനിങ്.
ഹോ അതോ അത് പതുക്കെ ഞങ്ങളുടെ നിക്കാഹ് ഒക്കെ കഴിഞ്ഞു അതിനു ശേഷം മാത്രം.
എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ ചേർത്ത് പിടിച്ചു.
ഇത്ത നാണിച്ചു തലയും തായ്‌തി അവൾക്കു മുന്നിൽ നിന്നു.
ഹോ നാണം കണ്ടില്ലേ.
സൈനു കള്ളിയുടെ ഒരു നാണം കണ്ടില്ലേ.
പോടീ എന്ന് പറഞ്ഞോണ്ട് ഇത്ത ചിരിച്ചു.
എന്നാലിനി മാരൻ ഒന്ന് കയ്യെടുത്താട്ടെ ഞങ്ങൾക്ക് അവിടെ ഒരു ചെറിയ പണിയുണ്ട് കേട്ടോ.
എന്റെ സലീനയെ കൊണ്ട് ഇനിയും എന്തിനാടി ഇങ്ങിനെ പണിയെടുപ്പിക്കുന്നെ.
അയ്യോ കേട്ടില്ലേ നാട്ടാരെ ഇത്
കെട്ടിയിട്ടില്ല അപ്പോയെക്കും മാരന്
സ്നേഹം പൊങ്ങി വരുന്നത് കണ്ടില്ലേ.
അതേ മാര ഞങ്ങൾക്ക് കുറച്ചു പണിയുണ്ട് അത് നിങ്ങടെ പെണ്ണിനെ കൊണ്ട് എടുപ്പിക്കുന്നില്ല ഞാനും സബിയും കൂടി ചെയ്തോളാം..
മാരന്റെ പെണ്ണിനോട് ഒന്നവിടെ വരെ വന്നു അതൊന്നു പറഞ്ഞു തരാൻ പറയുമോ.
അത് കേട്ട് ഞാനും ഇത്തയും ചിരിച്ചോണ്ട്. ആയിക്കോട്ടെ ഞാനിതാ എന്റെ പെണ്ണിനെ നിങ്ങളുടെ കരങ്ങളിലേക്ക് തന്നിരിക്കുന്നു എന്ന് പറഞ്ഞോണ്ട് ഇത്തയെ അവളുടെ കൂടെ പറഞ്ഞയച്ചു.
ഇത്ത ചിരിച്ചോണ്ട് അവളുടെ കൂടെ പോയി. റൂമിലേക്ക് കയറാനായി തുടങ്ങിയതും ഇത്ത തിരിഞ്ഞോണ്ട് എന്നെ മാടി വിളിച്ചു.
അതുകണ്ടു ഞാൻ അങ്ങോട്ടേക്ക് കുതിച്ചു.
റൂമിലേക്ക് കയറി ഉമ്മയുള്ളതുകൊണ്ട് തന്നേ ഒന്നിനും പറ്റില്ല.
അവിടെ കിടന്നു തിരിഞ്ഞു കൊണ്ട് ഞാൻ ബെഞ്ചിലേക്ക് അമർന്നു.
അത് കണ്ടു ചിരിച്ചോണ്ട് ഇത്തയും ഷമിയും അവര് ചെയ്യാനായി വന്ന ജോലിയിലേക്ക് കടന്നു.. കൂടെ സബിയും.
മോൾ എന്റെ അടുക്കൽ വന്നിരുന്നു കൊണ്ട് എന്റെ കവിളിൽ ഉമ്മ തന്നു.
അത് നോക്കി ചിരിച്ചു കൊണ്ട് ഉമ്മ എന്റെ അരികിൽ വന്നിരുന്നു..
സൈനു ഇവളെ നമുക്ക് നമ്മുടെ വീട്ടിൽ വളർത്താം അല്ലെടാ.