സൈനു മോള് ഓരോ വട്ടം ഉമ്മ വെക്കുമ്പോഴും സലീനയിൽ ഒരു ഞെട്ടൽ പോലെ അനുഭവപ്പെട്ടു.
എന്താ എന്ന് ആരും കേൾക്കാതെ സലീനയുടെ കാതുകളിൽ സൈനു ചോദിച്ചു.
ഞ്ഞും ഒന്നുമില്ല എന്നവൾ ഹൃദയത്തിലെവിടെയോ ഒളിപ്പിച്ചു വെച്ച സ്നേഹത്തോടെ അവനോടു പറഞ്ഞു.
ഹ്മ്മ് എന്ന നമുക്ക് പോകാം എന്ന് അവൾ ആഗ്രഹിച്ചത് എന്തായിരുന്നോ അതുപോലെ അവനും ചോദിച്ചു.
ഉമ്മ എന്ന് പറഞ്ഞോണ്ട് അവൾ അവന്റെ ഉമ്മയെ കാണിച്ചു.
ഹോ എന്നാൽ ഞാൻ പോയി പിന്നെ വരാം.
വേണ്ടേ വേണ്ട ഇവിടെ ഇരുന്നോ എനിക്ക് കണ്ടോണ്ടിരിക്കാലോ എന്ന് അവളും.
എന്ന ഓക്കേ എന്നും പറഞ്ഞോണ്ട് കുഞ്ഞിനേയും മടിയിൽ വെച്ചു അവന് അപ്പുറത്തേക്ക് അമർന്നു.
സലീന കണ്ണൊന്നു മാറ്റിയപ്പോൾ
അപ്പുറത്തിരുന്നു ഷമി അവളെ നോക്കി ചിരിച്ചു.
ഇവൾക്ക് വേറെ പണിയില്ലേ ഞങ്ങളെ ഇങ്ങിനെ നോട്ടമിട്ടു ഇരിക്കാൻ എന്നാലോചിച്ചു കൊണ്ട് ചുണ്ടിൽ വിരിഞ്ഞ മന്ദാഹാസത്തെ അവൾ പുറത്തോട്ടു തൂവി..
ഷമി അപ്പോഴും താത്തയുടെ ആ പ്രസരിപ്പും സൗന്ദര്യവും നോക്കി കൊണ്ടിരുന്നു.
അവൾ സൈനുവിനെ വിളിച്ചു പുറത്തേക്കു പോയി
അത് കണ്ടു സലീനയുടെ മുഖം ഒന്ന് വാടിയെങ്കിലും ഇപ്പൊ വരുമല്ലോ എന്ന യാഥാർഥ്യം അവളെ സന്തോഷിപ്പിച്ചു
ആരുമില്ലാത്ത ഒരു ഇടതിലേക്കു എത്തിയതും ഷമി സൈനുവിനോടായി
എന്റെ താത്ത ആളാകെ മാറിയിരിക്കുന്നു. അല്ലെങ്കിൽ സൈനു എന്റെ താത്തയെ ആകെ മാറ്റിയിരിക്കുന്നു.
എന്നും ദുഃഖഭാവത്തോടെ ജീവിച്ചിരുന്ന തന്റെ താത്തയുടെ മുഖം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും മറ്റൊരു ഭാവത്തിലേക്കു മാറ്റിയിരിക്കുന്നു.
അതിനു ഞങ്ങൾ നന്ദി പറയേണ്ടത് സൈനുവിനോടാണ്. നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നി ഇല്ലായിരുന്നു എങ്കിൽ.
ഇന്നന്റെ താത്ത വിഷാദം കയറി ഒരു മനോരോഗി ആയേനെ. എല്ലാത്തിനും നിന്നോടല്ലേ ഞങ്ങൾ കടപ്പെട്ടിരിക്കുന്നത്.
എന്റെ താത്തയെ ഇത്രയുംസന്തോഷത്തോടെ കണ്ടിട്ടില്ല ഞങ്ങടെ കൂടെ ആയിരുന്നപ്പോഴും ശരി ഇനി കെട്ടിച്ച വീട്ടിലായിരുന്നപ്പോഴും ശരി.
കുറെ കഷ്ടപ്പെട്ടതാ താത്ത അവളുടെ മുഖം ഇന്ന് ഈ കാണുന്ന രൂപത്തിൽ സൗന്ദര്യത്തോടെയും സന്തോഷത്തോടെയും കാണുമ്പോൾ എന്തൊരു അഴകാ.
സൈനു നിനക്ക് നന്ദി.
എന്റെ താത്തയുടെ ജീവിതം ഇങ്ങിനെ നന്നാക്കിയെടുത്തതിന്നു പിന്നെ അവളുടെ ഓരോ കുറുമ്പിനും അവളെ ചേർത്ത് പിടിച്ചതിനു. പിന്നെ ഒരു പെണ്ണിനെ എല്ലാം നൽകി സന്തോഷിപ്പിച്ചതിന്നു എല്ലാത്തിനും നന്ദി.