ഉമ്മ അവളെയും കൊണ്ട് അമ്മായിയുടെ അടുത്തേക്ക് വന്നു.
മോള് അമ്മായിക്ക് ഒരു ഉമ്മ കൊടുത്തേ എന്ന് പറഞ്ഞോണ്ട് എന്റെ ഉമ്മ മോള് അമ്മായിടെ മുഖത്തോട്ടു പിടിച്ചു
അവൾ അവർക്ക് ഒരു ഉമ്മ കൊടുത്തോണ്ട് എന്റെ ഉമ്മയുടെ മേലേക്ക് തന്നേ കിടന്നു.
അപ്പോയെക്കും ഇത്ത വന്നു. ഉമ്മ എങ്ങിനെയുണ്ട്.
എന്ത് പറയാനാ മോളെ.
ഇപ്പോ കുഴപ്പമൊന്നും ഇല്ലല്ലോ.
ഇല്ല മോളെ.
ഹ്മ്മ്
അല്ല എന്ന് പോകാമെന്ന ഡോക്ടർ പറഞ്ഞത് മോളെ
അതോ എങ്ങിനെ ആയാലും മൂന്ന് നാല് ദിവസം കിടക്കേണ്ടി വരും എന്ന പറഞ്ഞെ.
ഒക്കെ മാറിയിട്ട് നമുക്ക് പോകാം എന്താ.
ഹ്മ്മ് നിങ്ങൾക്കൊക്കെ ബുദ്ധിമുട്ട് ആയി അല്ലെ മോളെ.
എനിക്കോ ഉമ്മ.
ആ നിനക്കും ഇവന്റെ ഉമ്മക്കും പിന്നെ മറ്റുള്ളവർക്കും എല്ലാം.
ഏയ് ഉമ്മ എന്താ ഈ പറയുന്നേ.
എനിക്കങ്ങനെ ബുന്ധിമുട്ടായിരുന്നേൽ ഞാൻ അന്ന് ഇട്ടെറിഞ്ഞു പോകില്ലായിരുന്നോ. ഉമ്മ.
അന്ന് അങ്ങിനെ തോന്നിയിട്ടില്ല പിന്നെയാണോ ഇന്ന്.
ഹ്മ്മ് അതും ശരിയാ.
പിന്നെ ഇവിടെ ഉള്ളത് ആരാ അമ്മായിയോ അതോ എന്റെ അനിയത്തിമാർക്കോ ബുദ്ധിമുട്ട്.
അവർക്കാർക്കും ഒരു ബുദ്ധിമുട്ടും ഇല്ല ഉമ്മ. അതാലോചിച്ചു ഇനി വെറുതെ വിഷമിക്കേണ്ട
അത് കേട്ടു എന്റെ ഉമ്മ.
ഞങ്ങൾക്ക് ബുദ്ധിമുട്ടും എന്ന് കരുതി അമ്മായി പേടിക്കേണ്ട.
അമ്മായി. ഇവന്റെ ഉപ്പ ഇപ്പൊ വിളിച്ചു വച്ചതെയുള്ളൂ വിവരമെല്ലാം അന്വേഷിച്ചു. നിങ്ങളെ പൊന്നുപോലെ നോക്കണം എന്ന പറഞ്ഞേക്കുന്നെ.
അല്ല മോളെ കുറെ പൈസ ആകില്ലേ ഇവിടെ ഇങ്ങിനെ കിടന്നാൽ.
അമ്മായി പൈസയെ കുറിച്ച് നിങ്ങൾ ആലോചിക്കേണ്ട അതൊക്കെ ഇവന്റെ ഉപ്പ അയച്ചിട്ടുണ്ട്.
എല്ലാത്തിനുമുള്ളത്. പിന്നെന്താ.
എനിക്ക് വന്നാലും ഇതുപോലെ അല്ലെ അമ്മായി.
ഇപ്പൊ ഞങ്ങളെകൊണ്ട് അതിനൊക്കെ കഴിയും നിങ്ങൾ അതും ആലോചിച് വിഷമിക്കേണ്ട.
ഹ്മ്മ് എന്ന് പറഞ്ഞോണ്ട് അമ്മായി കരഞ്ഞു.
എന്തിനാ ഉമ്മ ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന.
ദെ നിങ്ങടെ പേരക്കുട്ടിയെ നോക്കി ചിരിച്ചോണ്ടിരുന്നോ.
അല്ലപിന്നെ.
ഹ്മ്മ് മോള് എന്നാലും
ഒരേന്നാലും ഇല്ല.
അമ്മായി അവളെ ഒന്നു ഇവിടെ ഇരുത്തി കൊടുത്താളി എന്നാലെങ്കിലും ഈ ആലോചന ഒക്കെ ഒന്ന് മാറിക്കിട്ടുമല്ലോ.